ആപ്പിളിൻ്റെ നിരവധി പുതിയ പ്രൊഡക്റ്റുകൾ എത്തുമെന്ന സൂചന നൽകി iOS 26-ലെ കോഡ്; സ്മാർട്ട്ഹോം ഡിവൈസ്, എയർടാഗ് എന്നിവ ഉൾപ്പെടും

പുതിയ ആപ്പിൾ ഡിവൈസുകളും പുതിയ ഫീച്ചറുകളും; സൂചന നൽകി iOS 26-ലെ കോഡ്

ആപ്പിളിൻ്റെ നിരവധി പുതിയ പ്രൊഡക്റ്റുകൾ എത്തുമെന്ന സൂചന നൽകി iOS 26-ലെ കോഡ്; സ്മാർട്ട്ഹോം ഡിവൈസ്, എയർടാഗ് എന്നിവ ഉൾപ്പെടും

Photo Credit: Apple

ആപ്പിളിന്റെ iOS 26 അപ്‌ഡേറ്റ് സെപ്റ്റംബറിൽ ഒരു പുതിയ ലിക്വിഡ് ഗ്ലാസ് ഇന്റർഫേസോടെ പുറത്തിറങ്ങി

ഹൈലൈറ്റ്സ്
  • ഹോംസിരി വഴി പോഡ്കാസ്റ്റുകൾക്ക് കാർപ്ലേ സപ്പോർട്ട് ലഭിക്കും
  • എയർപോഡുകൾക്ക് കോൺടെക്സ്ച്വൽ റിമൈൻഡറുകളും ലഭിക്കും
  • ആരോഗ്യസംബന്ധമായ ഫീച്ചറുകളിലും ആപ്പിൾ പ്രവർത്തിക്കുന്നുണ്ടെന്നു കോഡ് സൂചന
പരസ്യം

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് iOS 26 ആപ്പിൾ പുറത്തിറക്കിയത്. പിന്തുണയ്ക്കുന്ന വിവിധ ഐഫോണുകളിൽ പുതിയ ലിക്വിഡ് ഗ്ലാസ് ഡിസൈൻ ഈ അപ്ഡേറ്റിലൂടെ ആപ്പിൾ അവതരിപ്പിച്ചിരുന്നു. അടുത്തിടെ, iOS 26-ന്റെ ഒരു ഇൻ്റേണൽ വേർഷൻ ലീക്കായിരുന്നു. ഇത് ആപ്പിൾ അടുത്തതായി ആസൂത്രണം ചെയ്യാൻ സാധ്യതയുള്ള നിരവധി ഫീച്ചറുകളെക്കുറിച്ച് സൂചനകൾ നൽകുന്നതാണ്. ലീക്കായ വിവരങ്ങൾ ഇതുവരെ റിലീസ് ചെയ്യാത്ത നിരവധി ഉപകരണങ്ങളെയും ആക്‌സസറികളെയും പരാമർശിക്കുന്നുണ്ട്. എയർടാഗിന്റെ പുതിയ പതിപ്പുകൾ, എയർപോഡുകൾ, വിഷൻ പ്രോ, ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത ഒരു പുതിയ സ്മാർട്ട് ഹോം ഡിവൈസ് എന്നിവ ഈ ആക്സസറികളിൽ ഉൾപ്പെടുന്നു. സോഫ്റ്റ്‌വെയർ ഫീച്ചറുകളുമായി ബന്ധപ്പെട്ട ഭാവി അപ്‌ഗ്രേഡുകളിലേക്കും ഈ കോഡ് വിരൽ ചൂണ്ടുന്നു. ലൈവ് ക്യാപ്ഷൻ കൂടുതൽ വിപുലമായേക്കും, കൂടാതെ, സിരിയെ കൂടുതൽ മികച്ചതും ഉപയോഗപ്രദവുമാക്കുന്നതിനു വേണ്ടിയുള്ള മെച്ചപ്പെടുത്തലുകളും ലഭിച്ചേക്കാം. കൂടാതെ, ദീർഘകാലത്തേക്കുള്ള വികസന പദ്ധതികളെ സൂചിപ്പിക്കുന്ന "WWDC 2027" എന്ന ടാഗ് ഉപയോഗിച്ച് അടയാളപ്പെടുത്തിയ ആരോഗ്യ സംബന്ധമായ ഉപകരണങ്ങളെ കുറിച്ചും പരാമർശമുണ്ട്.

എയർടാഗ് 2, പുതിയ എയർപോഡ്സ്, ആപ്പിൾ വിഷൻ പ്രോ എന്നിവയെ കുറിച്ചുള്ള സൂചനകൾ നൽകി iOS 26:

ഒരു ഐഫോൺ പ്രോട്ടോടൈപ്പിൽ നിന്ന് ചോർന്ന iOS 26 ഫേംവെയറിൽ നിന്ന് മാക്റൂവേഴ്സ് ആണു പുതിയ വിവരങ്ങൾ കണ്ടെത്തിയത്. ലീക്കായ സോഫ്റ്റ്‌വെയർ സൂചിപ്പിക്കുന്നത് ആപ്പിൾ നിരവധി പുതിയ ആക്‌സസറികളിൽ പ്രവർത്തിക്കുന്നുണ്ട് എന്നാണ്. ഇതിൽ എയർടാഗ് 2, പുതിയ എയർപോഡ്സ് മോഡലുകൾ, ആപ്പിൾ വിഷൻ പ്രോയുടെ അടുത്ത പതിപ്പ് എന്നിവ ഉൾപ്പെടുന്നു. J229 എന്ന കോഡ്‌നാമമുള്ള അജ്ഞാതമായ ഒരു ഹോം ഡിവൈസിനെ കുറിച്ചും കോഡിൽ പരാമർശിക്കുന്നുണ്ട്. ഇത് ഒരു പുതിയ ഹോം ഹബ് ബേസോ വീട്ടുപയോഗത്തിനുള്ള ഒരു സ്മാർട്ട് ക്യാമറയോ ആകാം.

ലീക്കുകൾ പ്രകാരം, എയർടാഗ് 2 ബ്ലൂടൂത്ത് മെച്ചപ്പെടുത്തലുകൾ, കുറഞ്ഞ ബാറ്ററി അലേർട്ടുകൾ, കൂടുതൽ കൃത്യമായ ക്രൗഡ്-സോഴ്‌സ്ഡ് ലൊക്കേഷൻ ട്രാക്കിംഗ് എന്നിവയുമായി വന്നേക്കാം. "Phone_Finding", "Watch_Finding" പോലുള്ള കോഡ് റഫറൻസുകൾ സൂചിപ്പിക്കുന്നത് ആക്‌സസറി കൂടുതൽ ഡിവൈസ്-ട്രാക്കിംഗ് ഫീച്ചറുകളെ പിന്തുണച്ചേക്കാം എന്നാണ്. വരാനിരിക്കുന്ന എയർപോഡ്സുകൾക്ക് കോണ്ടെക്സ്ച്വൽ റിമൈൻഡേഴ്സ്, കോൺവർസേഷൻ ബ്രേക്ക്ത്രൂ, വിഷ്വൽ ലുക്കപ്പ്, റൂം-അവെയർ കൺട്രോളുകൾ തുടങ്ങിയ സവിശേഷതകൾ ലഭിച്ചേക്കാം. അടുത്ത ആപ്പിൾ വിഷൻ പ്രോയിൽ "AUSM എൻഹാൻസ്ഡ് റൂം സ്പേഷ്യലൈസർ" എന്ന ഫീച്ചർ ഉൾപ്പെടുമെന്നും 2026 വസന്തകാലത്തോടെ ലോഞ്ച് ചെയ്‌തേക്കാമെന്നും പറയപ്പെടുന്നു.

ആപ്പിൾ iOS 26-ൻ്റെ സവിശേഷതകൾ:

2024-ന്റെ തുടക്കത്തിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ആപ്പിളിന്റെ iOS 26.4 അപ്‌ഡേറ്റിൽ നിന്നുള്ള ലീക്കായ കോഡ്, iOS 26, iOS 27 എന്നിവയ്ക്കായി ആസൂത്രണം ചെയ്‌തിരിക്കുന്ന നിരവധി സവിശേഷതകളെക്കുറിച്ച് വെളിപ്പെടുത്തി. റിപ്പോർട്ട് അനുസരിച്ച്, 2026 വസന്തകാലത്തോടെ ആപ്പിൾ ഹെൽത്ത്+ ഒരു പെയ്ഡ് സബ്‌സ്‌ക്രിപ്‌ഷനായി അവതരിപ്പിച്ചേക്കാം. ഈ സേവനം AI- അടിസ്ഥാനമാക്കിയുള്ള ഹെൽത്ത് ഇൻസൈറ്റുകൾ വാഗ്ദാനം ചെയ്‌തേക്കാം. ലൈവ് ക്യാപ്‌ഷൻസ്, ഓട്ടോഫിൽ UI, ഫ്രീഫോം പോലുള്ള നിലവിലെ ഫീച്ചറുകൾക്കും മെച്ചപ്പെടുത്തലുകൾ ലഭിച്ചേക്കാം.

ജേണൽ, വാലറ്റ്, ഫോട്ടോസ് പോലുള്ള ആപ്പുകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്നും അവയിൽ മെച്ചപ്പെടുത്തലുകൾ ഉണ്ടാകുമെന്നും ലീക്ക് സൂചിപ്പിക്കുന്നു. 2026 വസന്തകാലത്തോടെ സിരിക്ക് AI പവർ അപ്‌ഗ്രേഡുകൾ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. WWDC 2027-നായി ടാഗ് ചെയ്‌ത ഭാവിയിലെ ഹെൽത്ത് ഡിവൈസുകളായ “sleepCloudKitManatee”, “sleepCloudKitSync”, “sleepOniPad”, “sleepOnMac” എന്നിവയെക്കുറിച്ചുള്ള റഫറൻസുകൾ കോഡിൽ ഉൾപ്പെടുന്നു. കൂടുതൽ ആപ്പിൾ ഡിവൈസുകളിലേക്ക് സ്ലീപ്പ് ട്രാക്കിംഗ് വ്യാപിക്കുന്നതിലേക്ക് ഇത് വിരൽ ചൂണ്ടുന്നു.

ലീക്കായ കോഡിൽ WWDC 2026 അല്ലെങ്കിൽ ഫാൾ 2026-ൽ ആസൂത്രണം ചെയ്തിരിക്കുന്ന പുതിയ ആക്‌സസിബിലിറ്റി ഫീച്ചറുകളെക്കുറിച്ചും പരാമർശിക്കുന്നു. ലൈവ് ക്യാപ്ഷനുകൾ, പശ്ചാത്തല ശബ്‌ദങ്ങൾ, മാകോസിലെ വോയ്‌സ് ഓവർ പിന്തുണ എന്നിവക്കുള്ള അപ്‌ഡേറ്റുകൾ ഇതിൽ ഉൾപ്പെടുന്നു. മാഗ്നിഫയർ ആപ്പിൽ അനൗൺസ് സ്റ്റെയറുകൾ, ഫൈൻഡ് മൈ ഐറ്റം, ഹ്യൂമൻ ഹാൻഡ് പോസ് തുടങ്ങിയ ഫീച്ചറുകളും ചേർക്കാൻ കഴിയും. ലൈവ് ലിസൺ പുതിയ കൺട്രോളുകളും മൈക്രോഫോൺ ലെവൽ ഓപ്ഷനുകളും ലഭിച്ചേക്കാം, കൂടാതെ ഒരു പുതിയ ടിൽറ്റ് ടു സ്ക്രോൾ ഫീച്ചറും വികസിപ്പിച്ചു കൊണ്ടിരിക്കുന്നു.

കോൾകിറ്റിൽ പുഷ്-ടു-ടോക്ക് ഓപ്ഷൻ, ലൈവ് ആക്ടിവിറ്റികൾ ഉപയോഗിച്ച് പരീക്ഷണാത്മക കോൾ സ്ക്രീനിംഗിനായി ഒരു കോൺവർസേഷൻകിറ്റ് റഫറൻസ് എന്നിവ പരാമർശിച്ചിരിക്കുന്ന മറ്റ് സവിശേഷതകളാണ്. റിവേഴ്സ് ലുക്കപ്പ്, ചിലവാക്കുന്ന ശീലത്തിൻ്റെ ട്രാക്കിംഗ്, ഫിനാൻഷ്യൽ സമ്മറീസ് എന്നിവ പോലുള്ള ടൂളുകൾ ഫിൻഹെൽത്തിന് അവതരിപ്പിക്കാൻ കഴിയും. വിശദാംശങ്ങൾ പരിമിതമാണെങ്കിലും, 2025-ലെ വിന്റർ റിലീസിനൊപ്പം "CatchUpHighlightsV2" എന്നതിലേക്കുള്ള റഫറൻസ് മെയിൽ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാർപ്ലേയിൽ ഹോം സിരി സപ്പോർട്ട്, സബ്‌സ്‌ക്രിപ്‌ഷൻ അക്കൗണ്ട് സെറ്റിങ്ങ്സ്, ട്രാൻസ്‌ക്രിപ്റ്റ് ട്രാൻസ്‌ലേഷൻ, ട്രാൻസ്‌ലേറ്റ് ചെയ്ത വാചകത്തിന്റെ ഓഡിയോ പ്ലേബാക്ക് എന്നിവ പോഡ്‌കാസ്റ്റുകൾക്ക് ലഭിച്ചേക്കാം. വിഷൻ ഒഎസിനായി ആപ്പിൾ സ്റ്റിക്കർ, ഇമോജി ക്രിയേറ്റിങ്ങ് ടൂളുകൾ തുടങ്ങിയവ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും കോഡ് സൂചിപ്പിക്കുന്നു.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. സാംസങ്ങിൻ്റെ പുതിയ തന്ത്രം ആപ്പിളിനു പണിയാകും; ഐഫോണുകൾക്കു വില വർദ്ധിപ്പിക്കേണ്ടി വരും
  2. രണ്ട് 200MP ക്യാമറകളുമായി ഓപ്പോ ഫൈൻഡ് X9 സീരീസ് ഒരുങ്ങുന്നു; ഇതു ഫൈൻഡ് X9 അൾട്രായിൽ ആകില്ലെന്നു സൂചനകൾ
  3. ബാറ്ററിയും പെർഫോമൻസും വേറെ ലെവൽ തന്നെ; വൺപ്ലസ് ടർബോ സീരീസ് ഉടനെ ലോഞ്ച് ചെയ്യും
  4. ആപ്പിളിൻ്റെ നിരവധി പുതിയ പ്രൊഡക്റ്റുകൾ എത്തുമെന്ന സൂചന നൽകി iOS 26-ലെ കോഡ്; സ്മാർട്ട്ഹോം ഡിവൈസ്, എയർടാഗ് എന്നിവ ഉൾപ്പെടും
  5. ഗൂഗിൾപേക്കും ഫോൺപേക്കും വെല്ലുവിളിയാകും; എസ്ബിഐ യോനോ 2.0 ലോഞ്ചിങ്ങ് പൂർത്തിയായി
  6. 6,500mAh ബാറ്ററിയുടെ കരുത്തിൽ ഓപ്പോ റെനോ 15c എത്തി; ലോഞ്ച് ചെയ്ത ഫോണിൻ്റെ വിശേഷങ്ങൾ അറിയാം
  7. ഇന്ത്യയിലേക്ക് എൻട്രിക്കൊരുങ്ങി വൺപ്ലസ് 15R; പ്രതീക്ഷിക്കുന്ന വിലയും സ്റ്റോറേജ് വിവരങ്ങളും ലീക്കായി പുറത്ത്
  8. 174 മില്യൺ ഡോളർ ചിലവാക്കി ഫോക്സ്കോണിൻ്റെ വമ്പൻ ഫാക്ടറി വരുന്നു; ആപ്പിളിനു വേണ്ടിയല്ലെന്നു സൂചന
  9. 16GB റാമുള്ള ഫോണുകൾ ഇനി സ്വപ്നം മാത്രമാകും; മെമ്മറി ദൗർബല്യം സ്മാർട്ട്ഫോൺ ഇൻഡസ്ട്രിയെ ബാധിക്കുമെന്നു റിപ്പോർട്ടുകൾ
  10. പുതുവർഷ സമ്മാനവുമായി റിലയൻസ് ജിയോ; ഹാപ്പി ന്യൂ ഇയർ 2026 പ്ലാനുകളിലൂടെ നിരവധി ആനുകൂല്യങ്ങൾ നേടാം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »