ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ശ്രദ്ധേയമായ പേരുകളിലൊന്നാണ് ഇൻഫിനിക്സ്. മികച്ച ഫീച്ചറുകളുള്ള ഫോണുകൾ ന്യായമായ വിലക്കു നൽകുന്ന ബ്രാൻഡായ ഇൻഫിനിക്‌സ് അവരുടെ ആദ്യത്തെ ക്ലാംഷെൽ ശൈലിയിലുള്ള ഫോൾഡബിൾ ഫോണായ ഇൻഫിനിക്‌സ് സീറോ ഫ്ലിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഫോണിന് 6.9 ഇഞ്ചിൻ്റെ LTPO AMOLED പ്രധാന സ്‌ക്രീനാണുള്ളത്. ഇതിനു പുറമെ 3.64 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ പുറത്തുമുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 8020 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഈ ഫോൺ 8GB വരെ റാമുമായി വരുന്നു. മികച്ച നിലവാരമുള്ള ഫോട്ടോകൾ നൽകാൻ ഫോണിന് പിന്നിൽ രണ്ട് 50 മെഗാപിക്സൽ ക്യാമറകൾ സജ്ജീകരിച്ചിരിക്കുന്നു. ഈ ഫോൺ ഏറ്റവും പുതിയ ആൻഡ്രോയ്‌ഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്, കൂടാതെ മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾക്കൊപ്പം രണ്ട് ആൻഡ്രോയ്ഡ് അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
8GB RAM + 512GB ഇൻ്റേണൽ സ്റ്റോറേജുള്ള ഇൻഫിനിക്‌സ് സീറോ ഫ്‌ളിപ്പിന് ഇന്ത്യയിൽ 49999 രൂപയാണു വില. ഇത് ബ്ലോസം ഗ്ലോ, റോക്ക് ബ്ലാക്ക് എന്നീ രണ്ടു നിറങ്ങളിൽ ലഭ്യമാകും. ഇന്ത്യയിൽ ഒക്ടോബർ 24 മുതൽ ഫ്ലിപ്കാർട്ടിലൂടെ ഫോൺ വിൽപ്പന നടക്കും.
ഫ്ലിപ്കാർട്ടിൽ നിന്ന് ഇൻഫിനിക്സ് സീറോ ഫ്ലിപ് വാങ്ങാൻ SBI ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 5000 രൂപ ഡിസ്കൗണ്ട് ലഭിക്കും.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഇൻഫിനിക്സിൻ്റെ XOS 14.5 ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം (രണ്ടു സ്ലോട്ടിലും നാനോ സിം) സ്മാർട്ട്‌ഫോണാണ് ഇൻഫിനിക്‌സ് സീറോ ഫ്ലിപ്പ്. ഇതിന് രണ്ട് സ്‌ക്രീനുകളുണ്ട്. UTG (അൾട്രാ തിൻ ഗ്ലാസ്) ലെയർ, 120Hz റീഫ്രഷ് റേറ്റ്, 360Hz ടച്ച് സാമ്പിൾ നിരക്ക് എന്നിവയുള്ള 6.9 ഇഞ്ച് ഫുൾ HD+ LTPO അമോലെഡ് ഡിസ്‌പ്ലേയാണ് പ്രധാനപ്പെട്ടത്. പുറത്ത്, 120Hz റീഫ്രഷ് റേറ്റും, 240Hz ടച്ച് സാംപ്ലിംഗ് റേറ്റും Gorilla Glass Victus 2 സംരക്ഷണവുമുള്ള ഒരു ചെറിയ 3.64 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുണ്ട്.
മീഡിയടെക് ഡൈമെൻസിറ്റി 8200 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്, കൂടാതെ 8GB LPDDR4X റാമും ഉണ്ട്. 512GB UFS 3.1 ഇൻ്റേണൽ സ്റ്റോറേജ് മെമ്മറി കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് വർദ്ധിപ്പിക്കാൻ കഴിയില്ല.
സ്റ്റെബിലൈസേഷനോടുകൂടിയ 50 മെഗാപിക്സൽ പ്രധാന ക്യാമറ, 114 ഡിഗ്രി ഫീൽഡ്-ഓഫ്-വ്യൂ ഉള്ള 50-മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ എന്നിവയാണത്. ഈ ക്യാമറകൾക്ക് സെക്കൻഡിൽ 30 ഫ്രെയിമുകളിൽ (fps) 4K വീഡിയോ റെക്കോർഡ് ചെയ്യാൻ കഴിയും. ഫോണിനുള്ളിൽ, 4K/60fpsൽ വീഡിയോ റെക്കോർഡ് ചെയ്യാൻ കഴിയുന്ന മറ്റൊരു 50 മെഗാപിക്സൽ ക്യാമറയുണ്ട്.
ഇൻഫിനിക്സ് സീറോ ഫ്ലിപ് 5G, 4G LTE, Wi-Fi 6, ബ്ലൂടൂത്ത് 5.4, GPS, NFC, USB ടൈപ്പ് സി പോർട്ട് എന്നീ കണക്റ്റിവിറ്റികളെ പിന്തുണക്കുന്നു. ഡ്യുവൽ JBL ട്യൂൺ സ്പീക്കറുള്ള ഫോണിൽ ഫിംഗർപ്രിൻ്റ് സ്കാനറും നൽകിയിരിക്കുന്നു. 70W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4720mAh ബാറ്ററിയാണ് ഫോണിനുള്ളത്. തുറക്കുമ്പോൾ, ഫോണിന് 170.75x73.4x16.04 mm വലിപ്പവും മടക്കിയാൽ 87.8x73.4x7.64 mm വലിപ്പവുമാണുള്ളത്. 195 ഗ്രാമാണ് ഇതിൻ്റെ ഭാരം.
പരസ്യം
പരസ്യം