Photo Credit: Honor
പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഹോണർ അവരുടെ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റായ മാജിക് OS 9.0 കഴിഞ്ഞ ദിവസം ചൈനയിൽ അവതരിപ്പിച്ചു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഈ അപ്ഡേറ്റ് ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടു കൊണ്ടുള്ള നിരവധി പുതിയ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ആപ്പിളിൻ്റെ "ഡൈനാമിക് ഐലൻഡ്" എന്ന ഫീച്ചറിനു ഹോണർ നൽകുന്ന പതിപ്പായ "സ്മാർട്ട് ക്യാപ്‌സ്യൂൾ" ആണ് പ്രധാന ഈ അപ്ഡേറ്റിൻ്റെ പ്രധാനപ്പെട്ട ഹൈലൈറ്റുകളിലൊന്ന്.
ഫേസ് സ്വാപ്പ് ഡിറ്റക്ഷൻ ആണ് മറ്റൊരു ഫീച്ചർ, ടർബോ എക്സ് സിസ്റ്റത്തെയും മാജിക് OS 9.0 മെച്ചപ്പെടുത്തുന്നു. ഇതിനു പുറമെ Al നോട്ട്സ്, Al ഡോക്യുമെൻ്റ്സ്, Al ട്രാൻസ്‌ലേഷൻ എന്നിങ്ങനെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പുതിയ ഫീച്ചറുകളും ഈ അപ്ഡേറ്റിലൂടെ ഹോണർ ഫോണുകളിൽ ലഭിക്കും.
MagicOS 9.0 അപ്ഡേറ്റ് പബ്ലിക് ബീറ്റയിൽ 2024 നവംബർ മുതൽ 2025 മാർച്ച് വരെ ലഭ്യമാകും. സ്‌മാർട്ട്‌ഫോണുകളും ടാബ്‌ലെറ്റുകളും ഉൾപ്പെടെ ആകെ 36 ഉപകരണങ്ങളിലാണ് അപ്‌ഡേറ്റ് ഉണ്ടാവുക. ഹോണർ മാജിക് OS 9.0 ലഭിക്കുന്ന ഫോൺ മോഡലുകളുടെ ലിസ്റ്റ് ഇപ്രകാരമാണ്:
2024 നവംബർ: മാജിക് V3, മാജിക് Vs 3, മാജിക് V2 സീരീസ്, മാജിക് 6 സീരീസ്, മാജിക് 5 സീരീസ്
2024 ഡിസംബർ: മാജിക് Vs 2, മാജിക് വി ഫ്ലിപ്പ്, മാജിക് 4 സീരീസ്, ഹോണർ 200 സീരീസ്, മാജിക്പാഡ് 2 ടാബ്‌ലെറ്റ്
2025 ജനുവരി: മാജിക് Vs സീരീസ്, മാജിക് വി, ഹോണർ 100 സീരീസ്, ഹോണർ 90 ജിടി, ജിടി പ്രോ ടാബ്‌ലെറ്റ്
2025 ഫെബ്രുവരി: ഹോണർ 90 സീരീസ്, ഹോണർ 80 സീരീസ്
2025 മാർച്ച്: ഹോണർ X60 സീരീസ്, X50
3D, ആനിമേഷൻ ഡിസൈനുകൾ എന്നിങ്ങനെയുള്ള ഓപ്ഷനുകൾ ഉൾപ്പെടെ ഹോണർ മാജിക് OS 9.0 അപ്ഡേറ്റ് നിങ്ങൾക്കു കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന 20ലധികം ലോക്ക് സ്‌ക്രീൻ പാറ്റേണുകൾ നൽകുന്നു. സ്‌ക്രീൻ മുഴുവനായി ആവശ്യമില്ലാതെ തന്നെ കാലാവസ്ഥ, ഫേസ് സ്വാപ്പ് റെക്കഗ്നിഷൻ, മെഡിക്കൽ അപ്പോയിൻ്റ്‌മെൻ്റുകൾ തുടങ്ങിയ കാര്യങ്ങൾക്കായി ലൈവ് അലേർട്ടുകൾ നൽകുന്ന "സ്‌മാർട്ട് ക്യാപ്‌സ്യൂൾ" ഫീച്ചറും ഇതിലുണ്ട്. സിസ്റ്റത്തിലുള്ള മികച്ച ആനിമേഷനുകൾ ഹോം സ്‌ക്രീൻ, ആപ്പുകൾ, ലോക്ക് സ്ക്രീൻ എന്നിവയെ മനോഹരമാക്കും. ഹോണർ അതിൻ്റെ ടർബോ എക്‌സ് എഞ്ചിൻ നവീകരിച്ചത് പവർ ഉപയോഗം 11% കുറയ്ക്കുകയും പെർഫോമൻസ് 40% വരെ വർദ്ധിപ്പിക്കുകയും ചെയ്യും.
Al ആണ് മാജിക് OS 9.0 അപ്ഡേറ്റിലെ ഒരു പ്രധാന സവിശേഷത. വീഡിയോ കോളുകൾ ഓൺലൈൻ ഇടപെടലുകൾ എന്നിവ വഴി ഉണ്ടായേക്കാവുന്ന ഡീപ്ഫേക്കുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാൻ ഫെയ്‌സ് സ്വാപ്പ് ഡിറ്റക്ഷൻ ഫീച്ചർ ഇവർ അവതരിപ്പിക്കുന്നു. ഹോണറിൻ്റെ AI അസിസ്റ്റൻ്റായ YOYO ഏജൻ്റിന് ഇനി മുതൽ നോട്ടിഫിക്കേഷൻസ് മാനേജ് ചെയ്യാനും, ഡ്രിങ്ക്സ് ഓർഡർ ചെയ്യാനും വിലകൾ താരതമ്യം ചെയ്യാനുമെല്ലാം കഴിയും.
AI നോട്ട്സ്, AI ഡോക്യുമെൻ്റ്സ്, AI ട്രാൻസ്‌ലേഷൻ എന്നിവയുൾപ്പെടെ മറ്റ് നിരവധി ആപ്പുകളിലും AI ഉണ്ടാകും. മാജിക് എഡിറ്ററിന് ഫോട്ടോകളിൽ നിന്ന് ആവശ്യമില്ലാത്ത വസ്തുക്കൾ നീക്കം ചെയ്യാനും ഫിൽട്ടറുകൾ നൽകാനും പഴയ ചിത്രങ്ങൾ റീസ്റ്റാർ ചെയ്യാനുമുള്ള കഴിവുണ്ട്. വർക്ക്ഔട്ട് പ്ലാനുകൾ സൃഷ്‌ടിച്ച്, നിങ്ങളുടെ ദിനചര്യയെ അടിസ്ഥാനമാക്കി അവ ക്രമീകരിക്കുന്ന ഒരു സ്‌മാർട്ട് കോച്ചും ഇതിലുണ്ട്. ഇതിലുള്ള ട്രാവൽ അസിസ്റ്റൻ്റ് നിങ്ങൾക്ക് യാത്ര ചെയ്യുന്നതിന് വളരെ ഉപകാരപ്രദമാകും.
ഡ്യുവൽ ഡിവൈസ് മെസേജിംഗ്, ഹോം ആൻഡ് കാർ ഇൻ്റഗ്രേഷൻ, ക്രോസ്-ഡിവൈസ് സെക്യൂരിറ്റി, ആപ്പിളിൻ്റെ സർക്കിൾ-ടു-സെർച്ചിന് സമാനമായ Anydoor എന്ന വിഷ്വൽ സെർച്ച് ടൂൾ എന്നിവയാണ് മറ്റുള്ള പ്രധാന സവിശേഷതകൾ.
പരസ്യം
പരസ്യം