ഓൺലൈൻ ഷോപ്പിംഗ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ആരംഭിച്ചു. ഓഗസ്റ്റ് 11 വരെയാണ് സെയിൽ നടക്കുക. ഹോം ഫർണിഷിങ്ങ് ഉൽപന്നങ്ങൾ, ഫാഷൻ പ്രൊഡക്റ്റുകൾ, വ്യത്യസ്ത തരം വീട്ടുപകരണങ്ങൾ തുടങ്ങി നിരവധി പ്രൊഡക്റ്റുകൾക്ക് ആകർഷകമായ ഡീൽ ഇത്തവണയും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽത്തന്നെ എല്ലാവരും കാത്തിരിക്കുന്നത് സ്മാർട്ട്ഫോണുകൾക്കു ലഭിക്കുന്ന ഓഫറുകൾ എന്തൊക്കെയാണെന്നറിയാനാണ്. ഒട്ടും നിരാശപ്പെടേണ്ടി വരില്ല. പ്രമുഖ ബ്രാൻഡുകളായ ആപ്പിൾ, സാംസങ്ങ്, മോട്ടറോള, വൺപ്ലസ് തുടങ്ങിയവയുടെ സ്മാർട്ട്ഫോണുകൾ ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ വിലക്കിഴിവോടെ സ്വന്തമാക്കാൻ അവസരമുണ്ട്.
എസ്ബിഐ കസ്റ്റമേഴ്സിന് ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ഒരു വലിയ അവസരമാണു തുറന്നു നൽകിയിരിക്കുന്നത്. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ EMI വഴിയോ സാധനങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനം വരെ ഡിസ്കൗണ്ടാണു നൽകുന്നത്. ആമസോൺ പേ UPI ഉപയോഗിക്കുന്നവർക്കുള്ള ക്യാഷ് ബാക്കിനു പുറമെ മറ്റു കൂപ്പണുകൾ വഴിയുള്ള ഡിസ്കൗണ്ടുകൾ ഉപയോഗിച്ചു സാധാരണയിൽ നിന്നും നിന്നും കുറഞ്ഞ വിലക്കുള്ള ഉൽപന്നങ്ങൾ സ്വന്തമാക്കാനാകും.
ലോഞ്ചിംഗ് സമയത്ത് 79900 രൂപ വിലയുണ്ടായിരുന്ന ആപ്പിൾ ഐഫോൺ 13ൻ്റെ 256GB മോഡൽ വലിയ ഡിസ്കൗണ്ടിലാണു വിൽപ്പനക്കു വന്നിരിക്കുന്നത്. 47900 രൂപക്ക് ഐഫോൺ 13 നിങ്ങൾക്ക് ഈ സെയിലിൽ സ്വന്തമാക്കാം. മടക്കാൻ കഴിയുന്ന സ്മാർട്ട്ഫോണുകളായ ടെക്‌നോ ഫാൻ്റം വി ഫോൾഡ് 88888 രൂപയുണ്ടായിരുന്നത് ഇപ്പോൾ 53999 രൂപ വരെയായി കുറഞ്ഞിരിക്കുന്നു. വിവിധ ഓഫറുകൾ ഉപയോഗിച്ചാണ് ഈ തുകക്കു ഫോൺ സ്വന്തമാക്കാൻ കഴിയുക. ബഡ്ജറ്റ് സ്മാർട്ട്ഫോണുകളിൽ ഒന്നായ റിയൽമി നാർസോ N61 ൻ്റെ 6GB + 128GB മോഡൽ 6999 രൂപക്കു സ്വന്തമാക്കാം. ലോഞ്ചിംഗ് സമയത്ത് ഇതിൻ്റെ വില 8999 രൂപയായിരുന്നു.
പ്രമുഖ ഫോണുകളുടെ കാര്യമെടുത്താൽ ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിൽ മികച്ച ഓഫർ നൽകുന്ന മോഡലുകളിലൊന്ന് മോട്ടറോള റേസർ 40 അൾട്രായാണ്. ലോഞ്ച് സമയത്ത് 89999 രൂപയുണ്ടായിരുന്ന ഇതിൻ്റെ വില പകുതിയോളം കുറഞ്ഞ് 45999 രൂപക്കു സ്വന്തമാക്കാനാകും. 49999 രൂപ ലോഞ്ചിംഗ് സമയത്തുണ്ടായിരുന്ന സാംസങ്ങ് S21 FE യുടെ 2023 മോഡലും പകുതി വില കുറഞ്ഞിട്ടുണ്ട്. 24999 രൂപയാണ് ഫ്രീഡം സെയിലിൽ ഇതിൻ്റെ വില. വിവിധ ഓഫറുകൾ എല്ലാറ്റിനും ബാധകമാണ്.
ഹോണർ 200 വമ്പൻ വിലക്കിഴിവിൽ സ്വന്തമാക്കാനുള്ള അവസരമാണു വന്നിരിക്കുന്നത്. ലോഞ്ചിങ്ങ് സമയത്ത് 39999 രൂപ വിലയുണ്ടായിരുന്ന ഫോണിപ്പോൾ 29999 രൂപക്കു സ്വന്തമാക്കാനാകും. ഇതേ വിലയുണ്ടായിരുന്ന ഐക്യൂ നിയോ 9 പ്രോ 5G 31999 രൂപക്കു വാങ്ങാനും ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ വഴി അവസരമുണ്ട്. വൺപ്ലസ് 12R ൻ്റെ വില 42999 രൂപയിൽ നിന്നും 39999 രൂപയിൽ എത്തിയിട്ടുണ്ട്.
30999 രൂപ വില വന്നിരുന്ന റിയൽമി GT 6T 5G 25999 രൂപ വരെയുള്ള ഡിസ്കൗണ്ട് റേറ്റിൽ സ്വന്തമാക്കാൻ കഴിയും. ഇതിനു പുറമെ വൺപ്ലസ് നോർദ് CE 4, വൺപ്ലസ് നോർദ് CE 4 ലൈറ്റ് എന്നിവക്കു 3000 രൂപ വിലക്കുറവുണ്ട്. 24999 രൂപയുണ്ടായിരുന്ന ആദ്യത്തെ മോഡൽ 21999 രൂപക്കും 19999 രൂപ വില വന്നിരുന്ന രണ്ടാമത്തെ മോഡൽ 16999 രൂപക്കുമാണു ലഭ്യമാകുന്നത്.
ഐക്യൂ Z9 5G 19999 രൂപയിൽ നിന്നും 16999 രൂപയിലേക്കു വീണപ്പോൾ ഐക്യൂ Z9 ലൈറ്റ് 5G 10499 രൂപയിൽ നിന്നും താഴ്ന്ന് 9999 രൂപക്കു സ്വന്തമാക്കാൻ അവസരമുണ്ട്. 16999 രൂപ ലോഞ്ചിംഗ് സമയത്തു വില വന്നിരുന്ന ലാവ ബ്ലേസ് X ൻ്റെ ഫ്രീഡം സെയിലിലെ വില 13249 രൂപയാണ്. ഇങ്ങിനെ നിരവധി സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ സ്വന്തമാക്കാനുള്ള സുവർണാവസരമാണു വന്നിരിക്കുന്നത്.
Product Name | Launch Price | Effective Sale Price |
---|---|---|
Tecno Phantom V Fold | Rs. 88,888 | Rs. 53,999 |
iPhone 13 | Rs. 79,900 | Rs. 47,900 |
Motorola Razr 40 Ultra | Rs. 89,999 | Rs. 45,999 |
OnePlus 12R | Rs. 42,999 | Rs. 39,999 |
iQoo Neo 9 Pro 5G | Rs. 39,999 | Rs. 31,999 |
Honor 200 | Rs. 39,999 | Rs. 29,999 |
OnePlus Nord 4 5G | Rs. 29,999 | Rs. 27,999 |
Realme GT 6T 5G | Rs. 30,999 | Rs. 25,999 |
Samsung Galaxy S21 FE 2023 | Rs. 49,999 | Rs. 24,999 |
OnePlus Nord CE 4 | Rs. 24,999 | Rs. 21,999 |
OnePlus Nord CE 4 Lite | Rs. 19,999 | Rs. 16,999 |
iQoo Z9 5G | Rs. 19,999 | Rs. 16,999 |
Lava Blaze X | Rs. 16,999 | Rs. 13,249 |
iQoo Z9 Lite 5G | Rs. 10,499 | Rs. 9,999 |
Realme Narzo N61 | Rs. 8,499 | Rs. 6,999 |
പരസ്യം
പരസ്യം