ലാപ്ടോപ് വിപണിയിലേക്ക് പുതിയ അവതാരം; അസൂസ് വിവോബുക്ക് 14 ഇന്ത്യയിലെത്തി

അസൂസ് വിവോബുക്ക് 14 ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു

ലാപ്ടോപ് വിപണിയിലേക്ക് പുതിയ അവതാരം; അസൂസ് വിവോബുക്ക് 14 ഇന്ത്യയിലെത്തി

Photo Credit: Asus

അസൂസ് വിവോബുക്ക് 14 (X1407QA) ഒരു സമർപ്പിത കോപൈലറ്റ് കീ അവതരിപ്പിക്കുന്നു

ഹൈലൈറ്റ്സ്
  • അസൂസ് വിവോബുക്ക് 14 (X1407QA) ഫ്ലിപ്കാർട്ടിലൂടെയാണ് ലഭ്യമാവുക
  • 180 ഡിഗ്രി ഹിഞ്ചുമായാണ് അസൂസ് വിവോബുക്ക് 14 (X1407QA) എത്തുന്നത്
  • 14 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഈ ലാപ്ടോപിനുള്ളത്
പരസ്യം

ഇന്ത്യൻ വിപണിയിൽ ശ്രദ്ധേയ സാന്നിധ്യമായ ലാപ്ടോപ് ബ്രാൻഡാണ് അസൂസ്. നിരവധി പ്രൈസ് റേഞ്ചുകളിലുള്ള ലാപ്ടോപുകൾ പുറത്തിറക്കുന്ന അസൂസിൻ്റെ ഏറ്റവും പുതിയ ലാപ്ടോപ് ഇന്ത്യയിൽ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തു. അസൂസ് വിവോബുക്ക് 14 (മോഡൽ X1407QA) ആണ് കമ്പനി തിങ്കളാഴ്ച ഇന്ത്യയിലെത്തിച്ചത്. സ്നാപ്ഡ്രാഗൺ എക്സ് പ്രോസസറുമായി വരുന്ന ഈ ലാപ്ടോപ്പിൽ 45 TOPS (ട്രില്യൺ ഓപ്പറേഷൻസ് പെർ സെക്കൻഡ്) വരെ നൽകാൻ കഴിയുന്ന ഒരു ഹെക്‌സഗൺ ന്യൂറൽ പ്രോസസ്സിംഗ് യൂണിറ്റും (NPU) ഉണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അടിസ്ഥാനമാക്കിയ ജോലികൾ ഇതു ഫലപ്രദമായി ചെയ്യും. 1920x1200 പിക്‌സലുകളുടെ ഫുൾ എച്ച്‌ഡി+ റെസല്യൂഷനുള്ള 14 ഇഞ്ച് ഡിസ്‌പ്ലേയാണ് വിവോബുക്ക് 14-ൽ ഉള്ളത്. 60Hz റീഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്ന ഇത് മികച്ച കാഴ്ചാനുഭവം നൽകുമെന്നതിൽ സംശയമില്ല. വിൻഡോസ് 11 ഹോമിൽ പ്രവർത്തിക്കുന്ന ഈ ലാപ്ടോപ്പിൽ മൈക്രോസോഫ്റ്റിൻ്റെ Al അടിസ്ഥാനമാക്കിയുള്ള അസിസ്റ്റൻ്റായ കോപൈലറ്റ് ഉണ്ട്. ഇത് ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യവും മികച്ച അനുഭവവും നൽകുന്നു.

അസൂസ് വിവോബുക്ക് 14 (മോഡൽ X1407QA) ഇന്ത്യയിലെ വിലയും ലഭ്യതയും:

ഇന്ത്യയിൽ അസൂസ് വിവോബുക്ക് 14 (X1407QA) ലാപ്ടോപിൻ്റെ വില ആരംഭിക്കുന്നത് 65,990 രൂപയിലാണ്. ജൂലൈ 22 മുതൽ ഇത് വാങ്ങാൻ ലഭ്യമാകും. ഫ്ലിപ്കാർട്ട് പോലുള്ള ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ വഴിയും ഔദ്യോഗിക അസൂസ് ഇ-ഷോപ്പിൽ നിന്നും ഉപഭോക്താക്കൾക്ക് ഈ ലാപ്‌ടോപ്പ് വാങ്ങാം.

ലഭ്യമായ കളർ ഓപ്ഷനുകൾ അസൂസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ പുതിയ ലാപ്‌ടോപ്പ് ഡാർക്ക് ഗ്രേ നിറത്തിൽ മാത്രമാകും വരികയെന്ന് പ്രമോഷണൽ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. നിറത്തിൻ്റെ കാര്യത്തിൽ ഉപയോക്താക്കൾക്ക് കൂടുതൽ ചോയ്സുകൾ ഉണ്ടാകില്ലെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

അസൂസ് വിവോബുക്ക് 14 (മോഡൽ X1407QA) ലാപ്ടോപിൻ്റെ സവിശേഷതകൾ:

1,920×1,200 പിക്സൽ റെസല്യൂഷനോടു കൂടിയ 14 ഇഞ്ച് IPS ഡിസ്പ്ലേയുമായാണ് (Full-HD+) അസൂസ് വിവോബുക്ക് 14 എത്തുന്നത്. ഡിസ്പ്ലേക്ക് 16:10 ആസ്പറ്റ് റേഷ്യോയും 60Hz റീഫ്രഷ് റേറ്റുമുണ്ട്. കണ്ണിൻ്റെ ആയാസം കുറയ്ക്കുന്ന, കുറഞ്ഞ നീല വെളിച്ചമേ ഉണ്ടാകൂ എന്നുറപ്പു നൽകുന്ന TÜV റൈൻലാൻഡ് സർട്ടിഫിക്കേഷനും ഇതിലുണ്ട്.

ലാപ്ടോപ്പിന് 180-ഡിഗ്രി ഹിഞ്ച് ഉള്ളതിനാൽ ഏതു പ്രതലത്തിലും പതിഞ്ഞു കിടക്കും. 2.97 GHz മാക്സിമം ക്ലോക്ക് സ്പീസുള്ള ക്വാൽകോം സ്നാപ്ഡ്രാഗൺ X (X1-26-100) ഒക്ടാ-കോർ പ്രോസസറാണ് ഇതിനു കരുത്തു നൽകുന്നത്. ഒരു ഇൻ്റഗ്രേറ്റഡ് ക്വാൽകോം അഡ്രിനോ GPU-വും ഇതിൽ ഉൾപ്പെടുന്നു. AI-യുമായി ബന്ധപ്പെട്ട ജോലികൾ കൈകാര്യം ചെയ്യുന്നതിനായി, ലാപ്ടോപ്പിൽ ഒരു ഹെക്‌സഗൺ NPU-വും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇത് 45 TOPS (ട്രില്യൺ ഓപ്പറേഷൻസ് പെർ സെക്കൻഡ്) വരെ നൽകുന്നു.

വിവോബുക്ക് 14-ൽ 16 ജിബി LPDDR5x റാമും 512 ജിബി വരെ PCIe 4.0 NVMe M.2 SSD സ്റ്റോറേജും ഉൾപ്പെടുന്നു. പ്രൈവസി ഷട്ടറുള്ള ഫുൾ-എച്ച്ഡി ഐആർ വെബ്‌ക്യാമും ഫേസ് ലോഗിനിനായി വിൻഡോസ് ഹലോ സപ്പോർട്ടും ഇതിലുണ്ട്.

കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, ഇത് Wi-Fi 6E, ബ്ലൂടൂത്ത് 5.3 എന്നിവയെ പിന്തുണയ്ക്കുന്നു. സുരക്ഷയ്ക്കായി, ലാപ്‌ടോപ്പിൽ ഒരു മൈക്രോസോഫ്റ്റ് പ്ലൂട്ടൺ ചിപ്പ് ഉണ്ട്, ഇത് സിപിയുവിനുള്ളിലെ ഒരു ബിൽറ്റ്-ഇൻ ക്രിപ്‌റ്റോ-പ്രോസസറാണ്. കീബോർഡ് അസൂസിന്റെ എർഗോസെൻസ് മോഡലാണ്, ഒരു സെഡിക്കേറ്റഡ് കോപൈലറ്റ് കീയും നോയ്‌സ് റിഡക്ഷൻ സാങ്കേതികവിദ്യയും ഇതിൽ ഉൾപ്പെടുന്നു. സ്മാർട്ട് ജെസ്ചർ കൺട്രോളുകളെ പിന്തുണയ്ക്കുന്നതാണ് ഇതിൻ്റെ ടച്ച്പാഡ്, ഇതും എർഗോസെൻസ് ഡിസൈനിന്റെ ഭാഗമാണ്.

ലാപ്‌ടോപ്പിന് നാല് യുഎസ്ബി പോർട്ടുകളുണ്ട്. 5Gbps വരെ വേഗതയുള്ള രണ്ട് യുഎസ്ബി 3.2 ജെൻ 1 ടൈപ്പ്-എ പോർട്ടുകളും 40Gbps വരെ ഡാറ്റ വേഗത വാഗ്ദാനം ചെയ്യുന്ന പവർ ഡെലിവറിയും ഡിസ്‌പ്ലേ ഔട്ട്‌പുട്ടും പിന്തുണയ്ക്കുന്ന രണ്ട് യുഎസ്ബി 4.0 ജെൻ 3 ടൈപ്പ്-സി പോർട്ടുകളും. ഇതിലൊരു HDMI 2.1 TMDS പോർട്ടും 3.5mm കോംബോ ഓഡിയോ ജാക്കും ഉൾപ്പെടുന്നു.

സ്പീക്കറുകൾ ഡോൾബി അറ്റ്‌മോസിനെ പിന്തുണയ്ക്കുന്നതാണ്. 65W ഫാസ്റ്റ് ചാർജിംഗുള്ള 50Wh ബാറ്ററിയിലാണ് ലാപ്‌ടോപ്പ് പ്രവർത്തിക്കുന്നത്, ഒറ്റ ചാർജിൽ 29 മണിക്കൂർ വരെ ഇത് നിലനിൽക്കുമെന്ന് അസൂസ് അവകാശപ്പെടുന്നു. ഇതിന്റെ വലുപ്പം 315.1×223.4×17.9 മില്ലിമീറ്ററും ഭാരം ഏകദേശം 1.49 കിലോഗ്രാമും ആണ്.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. 85 ശതമാനം വരെ വിലക്കിഴിവിൽ സെക്യൂരിറ്റി ക്യാമറകൾ; ആമസോൺ സെയിൽ 2025-ലെ ഓഫറുകൾ അറിയാം
  2. വമ്പൻ ബ്രാൻഡുകളുടെ മികച്ച വാഷിങ്ങ് മെഷീനുകൾ വിലക്കുറവിൽ; ആമസോൺ സെയിൽ 2025-ലെ മികച്ച ഓഫറുകൾ അറിയാം
  3. വാങ്ങേണ്ടവർ വേഗം വാങ്ങിച്ചോളൂ; ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം
  4. എഐ സവിശേഷതയുള്ള ലാപ്ടോപുകൾക്ക് വമ്പൻ ഓഫറുകൾ; ആമസോൺ സെയിൽ 2025-ലെ ഡീലുകൾ അറിയാം
  5. ഗെയിം ഓഫ് ത്രോൺസ് എഡിഷനുമായി റിയൽമി 15 പ്രോ 5G; ഇന്ത്യയിലെ ലോഞ്ച് തീയ്യതിയും പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും അറിയാം
  6. വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച ലാപ്ടോപ് സ്വന്തമാക്കാം; വമ്പൻ ഓഫറുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ
  7. പാർട്ടികൾ പൊളിക്കണ്ടേ; ആമസോൺ സെയിൽ 2025-ൽ പാർട്ടി സ്പീക്കറുകൾക്ക് വമ്പൻ ഓഫറുകൾ
  8. മികച്ച ലാപ്ടോപ് സ്വന്തമാക്കാൻ സുവർണാവസരം; ഓഫറിൽ നാൽപതിനായിരം രൂപയിൽ താഴെ വിലയ്ക്ക് നിരവധി ലാപ്ടോപുകൾ
  9. ലെയ്ക്ക ബ്രാൻഡഡ് ട്രിപ്പിൾ റിയർ ക്യാമറയുമായി ഷവോമി 15T, ഷവോമി 15T പ്രോ എന്നിവയെത്തി; വിശേഷങ്ങൾ അറിയാം
  10. ഇതിനേക്കാൾ വിലക്കുറവിൽ 2-ഇൻ-1 ലാപ്ടോപ്പുകൾ സ്വപ്നങ്ങളിൽ മാത്രം; വാങ്ങാനിതു സുവർണാവസരം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »