എഐ നൽകിയ പരിശീലനം കൊണ്ട് മാറ്റിമറിച്ച ജീവിതം; 1.5 കോടി രൂപയുടെ ജോലി സ്വന്തമാക്കിയ യുവാവിന്റെ കഥ

ജോലി നഷ്ടപ്പെട്ടതിന് ശേഷം കരിയറിൽ തിരികെ എത്താൻ എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയ അനുഭവക്കഥ പങ്കുവെക്കുകയാണ് ഒരു യുവാവ്. എഐ ടൂളുകൾ ഉപയോഗിച്ച് ഇന്റർവ്യൂ ചോദ്യങ്ങൾക്ക് മികച്ച രീതിയിൽ ഉത്തരങ്ങൾ തയ്യാറാക്കിയാണ് അദ്ദേഹം വിജയം കണ്ടത്.

എഐ നൽകിയ പരിശീലനം കൊണ്ട് മാറ്റിമറിച്ച ജീവിതം; 1.5 കോടി രൂപയുടെ ജോലി സ്വന്തമാക്കിയ യുവാവിന്റെ കഥ

Photo Credit: Unsplash/ Wes Hicks

ഇന്റർവ്യൂ മികവ് ഉയർത്താൻ അദ്ദേഹം എഐ സാങ്കേതികവിദ്യയുടെ സഹായം തേടുകയായിരുന്നു

ഹൈലൈറ്റ്സ്
  • ജോലി നഷ്ടപ്പെട്ട് 5 മാസത്തെ ശ്രമത്തിനൊടുവിലാണ് പുതിയ ജോലി ലഭിച്ചത്
  • എഐ വഴി ഇന്റർവ്യൂവിന് തയ്യാറെടുത്ത് 1.5 കോടിയുടെ ജോലി സ്വന്തമാക്കി
  • ഇന്റർവ്യൂ തയ്യാറെടുപ്പിൽ എഐ വലിയ പങ്കുവഹിച്ചതായി റെഡ്ഡിറ്റ് കുറിപ്പ്
പരസ്യം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നത് വെറുമൊരു പ്രൊഡക്ടിവിറ്റി ടൂൾ എന്നതിലുപരി, കരിയർ വളർച്ചയ്ക്കും ഇന്റർവ്യൂ തയ്യാറെടുപ്പുകൾക്കും ആളുകളെ സഹായിക്കുന്ന മികച്ചൊരു മാധ്യമമായി മാറിയിരിക്കുകയാണ്. റെഡ്ഡിറ്റിൽ (Reddit) പങ്കുവെച്ച ഒരു കുറിപ്പ് ഈ പുതിയ പ്രവണതയ്ക്ക് വ്യക്തമായ ഉദാഹരണമാണ്. AI ഉപയോഗിച്ചുള്ള ഇന്റർവ്യൂ പരിശീലനത്തിലൂടെ പ്രതിവർഷം ഏകദേശം 1.5 കോടി രൂപ ശമ്പളമുള്ള ജോലി സ്വന്തമാക്കാൻ കഴിഞ്ഞ അനുഭവം ഒരു വ്യക്തി ഇതിൽ വ്യക്തമാക്കുന്നു.

kml3141 എന്ന യൂസർനെയിമിൽ ഒരു റെഡ്ഡിറ്റ് ഉപയോക്താവ് പങ്കുവെച്ച കുറിപ്പനുസരിച്ച്, 10 വർഷത്തോളം ജോലി ചെയ്ത കമ്പനിയിൽ നിന്ന് ഫെബ്രുവരി അവസാനത്തോടെയാണ് അദ്ദേഹത്തിന് പിരിച്ചുവിടൽ നേരിടേണ്ടി വന്നത്. ഈ കാലയളവിൽ മൂന്ന് തവണ സ്ഥാനക്കയറ്റം ലഭിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ജോലി പെട്ടെന്ന് നഷ്ടപ്പെടുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും തുടർന്നുള്ള അഞ്ച് മാസങ്ങൾ തന്റെ കരിയറിലെ തന്നെ ഏറ്റവും കഠിനമായ ദിനങ്ങളായിരുന്നുവെന്നും അദ്ദേഹം പങ്കുവെക്കുന്നു.

ഈ കാലയളവിൽ നിരവധി കമ്പനികളിൽ ഇന്റർവ്യൂ പങ്കെടുത്തുവെങ്കിലും തുടർച്ചയായ തിരിച്ചടികളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. ചില സ്ഥാപനങ്ങൾ നിയമന നടപടികൾ പകുതിവഴിയിൽ വെച്ച് നിർത്തിവെച്ചപ്പോൾ മറ്റു ചിലർ ഒഴിവുകൾ താൽക്കാലികമായി മരവിപ്പിച്ചു. വേറെ ചിലയിടങ്ങളിൽ ആകട്ടെ കമ്പനിയിലുള്ള ജീവനക്കാർക്ക് തന്നെ അന്തിമമായി ആ ചുമതല നൽകുകയും ചെയ്തു.

ഇന്റർവ്യൂ മികവ് ഉയർത്താൻ അദ്ദേഹം എഐ സാങ്കേതികവിദ്യയുടെ സഹായം തേടുകയായിരുന്നു. തസ്തികയുടെ വിവരങ്ങളും ഇന്റർവ്യൂ പാനലിൽ ഉള്ളവരെക്കുറിച്ചുള്ള വിവരങ്ങളും എഐ ചാറ്റ്‌ബോട്ടിലേക്ക് നൽകിയാണ് അദ്ദേഹം ഇന്റർവ്യൂവിന് തയ്യാറെടുത്തത്. ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ കണ്ടെത്താനും പാനൽ അംഗങ്ങളുടെ പശ്ചാത്തലം മനസിലാക്കാനും സ്റ്റാർ STAR (Situation, Task, Action, Result) രീതിയിൽ ഉത്തരങ്ങൾ തയ്യാറാക്കാനും എഐ അദ്ദേഹത്തെ ഏറെ സഹായിച്ചു.

തന്റെ മറുപടികൾ കൂടുതൽ വ്യക്തവും കൃത്യവും സംക്ഷിപ്തവുമാക്കാൻ എഐ സഹായിച്ചതായി റെഡ്ഡിറ്റ് ഉപയോക്താവ് പറഞ്ഞു. ഇന്റർവ്യൂ വേളകളിൽ കാര്യങ്ങൾ അനാവശ്യമായി നീട്ടിപ്പറയുന്ന ശീലം മറികടക്കാനും, സ്വന്തം പ്രവൃത്തിപരിചയവും കഴിവുകളും കൂടുതൽ ഫലപ്രദമായി അവതരിപ്പിക്കാനും ഇത് അദ്ദേഹത്തിന് വഴിയൊരുക്കി.

ഏജൻസി മേഖലയ്ക്ക് പുറത്തുള്ള ഒരു സ്ഥാപനത്തിൽ നിന്ന് മികച്ചൊരു തൊഴിലവസരം തേടിയെത്തിയതോടെ അദ്ദേഹത്തിന്റെ നിരന്തര പരിശ്രമങ്ങൾ ഒടുവിൽ വിജയത്തിലെത്തി. പ്രതിവർഷം 1,55,000 ഡോളർ അഥവാ ഏകദേശം 1.5 കോടി രൂപ ശമ്പളവും 15 ശതമാനം വാർഷിക ബോണസുമാണ് പുതിയ തസ്തികയിൽ ലഭിക്കുക. കൂടാതെ ജോലിയിൽ പ്രവേശിക്കുന്ന ആദ്യ ദിനം മുതൽ എല്ലാവിധ ആനുകൂല്യങ്ങളും നൽകുന്നതിനൊപ്പം ഹൈബ്രിഡ് രീതിയിലുള്ള പ്രവർത്തനവും സൗകര്യപ്രദമായ സമയക്രമവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ശമ്പള കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തുന്നതിനെക്കുറിച്ച് ആദ്യം ആലോചിച്ചിരുന്നുവെങ്കിലും, ലഭിച്ച ഓഫർ മുൻപത്തെ ജോലിയേക്കാൾ വളരെ മികച്ചതായതിനാൽ അത് സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ
#ഏറ്റവും പുതിയ സ്റ്റോറികൾ
  1. എഐ നൽകിയ പരിശീലനം കൊണ്ട് മാറ്റിമറിച്ച ജീവിതം; 1.5 കോടി രൂപയുടെ ജോലി സ്വന്തമാക്കിയ യുവാവിന്റെ കഥ
  2. 7,050mAh ബാറ്ററിയും 50MP ക്യാമറയുമായി വിവോ S2 ഇന്ത്യയിലേക്ക്
  3. ഗൂഗിൾ പേയിൽ ഇനി ജെമിനി എഐ ചാറ്റ്‌ബോട്ടും പുതിയ ഫ്ലെക്സ് എസ്ബിഐ കാർഡും
  4. ഇനി കൂട്ടുകാരോട് പണം ചോദിച്ച് മടുക്കണ്ട! ബിൽ തുക എളുപ്പത്തിൽ വീതിക്കാൻ പേടിഎമ്മിന്റെ പുതിയ ഫീച്ചർ
  5. കമന്റുകൾക്ക് ഇനി AI മറുപടി നൽകും; ഗൂഗിൾ ഡോക്സിൽ പുതിയ മാറ്റം
  6. കണ്ണടയിലൂടെ ത്രെഡ്‌സും റീലുകളും; മെറ്റാ നൽകിയ പുതിയ സർപ്രൈസ് അപ്‌ഡേറ്റ്!
  7. വാട്സ്ആപ്പിൽ പുതിയ കോളിംഗ് ഫീച്ചറുകൾ അവതരിപ്പിച്ചു
  8. വൺപ്ലസ് N6x സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ ഓഗസ്റ്റ് 4 മുതൽ സ്വന്തമാക്കാം
  9. സ്പേസ് എക്സ് റോക്കറ്റ് ചന്ദ്രനിൽ പതിക്കാനൊരുങ്ങുന്നു: അപൂർവ്വ ബഹിരാകാശ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ശാസ്ത്രലോകം
  10. മീഡിയടെക് ഡിമൻസിറ്റി 7500 ടർബോ ചിപ്‌സെറ്റുമായി എത്തുന്ന ആദ്യ ഫോൺ! iQOO Z11 ഉടൻ ഇന്ത്യയിൽ
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »