ഷവോമി വാച്ച് എസ്5 ഇപ്പോൾ കമ്പനിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ചൈനയിൽ നിന്ന് സ്വന്തമാക്കാം.
Photo Credit: Xiaomi
റൗണ്ട് ഡയൽ ഡിസൈനിലാണ് ഷവോമി വാച്ച് എസ്5 വരുന്നത്.
ഷവോമി കമ്പനിയുടെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച് മോഡലായ Xiaomi Watch S5 ചൈനയിൽ പുറത്തിറക്കി. നിലവിൽ ചൈനയിലെ ഷവോമി ഓൺലൈൻ സ്റ്റോറുകൾ വഴി ഈ വാച്ച് ലഭ്യമാണ്. അഞ്ച് ആകർഷകമായ നിറങ്ങളിൽ പുറത്തിറങ്ങിയ ഈ വാച്ചിന്റെ ബ്ലൂടൂത്ത്, സെല്ലുലാർ വേരിയന്റുകൾ കമ്പനി വിപണിയിൽ എത്തിച്ചിട്ടുണ്ട്. 1.48 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയോട് കൂടിയ വൃത്താകൃതിയിലുള്ള ഡയലോടെയാണ് ഈ സ്മാർട്ട് വാച്ച് വരുന്നത്. ഇതിലെ 812mAh ബാറ്ററി 21 ദിവസം വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ കായിക പ്രേമികൾക്കായി 150-ലധികം സ്പോർട്സ് മോഡുകളും ഈ വാച്ചിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഷവോമി വാച്ച് എസ്5 സ്മാർട്ട് വാച്ചിന്റെ ബ്ലൂടൂത്ത് മാത്രമുള്ള ക്ലാസിക് മോഡലിന് ചൈനയിൽ ഏകദേശം 1,199 യുവാൻ അഥവാ 16,000 ഇന്ത്യൻ രൂപ മുതലാണ് വില ആരംഭിക്കുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫാഷൻ മോഡലിന് 1,399 യുവാനും അതായത് ഏകദേശം 19,000 രൂപയും, ലെതർ സ്ട്രാപ്പോടു കൂടിയ ഇ-സിം മോഡലിന് 1,399 യുവാനും ആണ് വില നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ചൈനയിലെ ഷവോമി ഓൺലൈൻ സ്റ്റോറുകൾ വഴി ഈ സ്മാർട്ട് വാച്ച് വാങ്ങാൻ സാധിക്കും.
നിറങ്ങളുടെ കാര്യമെടുത്താൽ, ക്ലാസിക് മോഡൽ കറുപ്പ്, വെള്ള എന്നീ നിറങ്ങളിൽ ലഭ്യമാണ്. ഫാഷൻ മോഡൽ ഫോർജ്ഡ് കാർബൺ, മിഡ്‌നൈറ്റ് ബ്ലൂ എന്നീ നിറങ്ങളിലും, ഇ-സിം മോഡൽ ബീജ് നിറത്തിലുമാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.
ആൻഡ്രോയിഡ് 8 മുതലുള്ള പുതിയ വേർഷനുകളിലും ഐഒഎസ് 14 മുതലുള്ള പതിപ്പുകളിലും ഈ സ്മാർട്ട് വാച്ച് സപ്പോർട്ട് ചെയ്യും. ഇതിന്റെ 1.48 ഇഞ്ച് അമോലെഡ് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയ്ക്ക് 2,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും മികച്ച പിക്സൽ ഡെൻസിറ്റിയുമുണ്ട്. സൈക്ലിംഗ്, സ്വിമ്മിംഗ്, റണ്ണിംഗ് തുടങ്ങി 150-ലധികം സ്പോർട്സ് മോഡുകൾ ഇതിൽ അവൈലബിൾ ആണ്. വർക്കൗട്ട് തുടങ്ങുന്നത് ഓട്ടോമാറ്റിക്കായി ഡിറ്റക്ട് ചെയ്യാനുള്ള ഫീച്ചറും ഇതിലുണ്ട്.
ഹെൽത്ത് മോണിറ്ററിംഗിനായി കലോറി കൗണ്ടർ, പെഡോമീറ്റർ, ഹാർട്ട് റേറ്റ്, സ്ലീപ്പ് മോണിറ്ററിംഗ്, ബ്ലഡ് പ്രഷർ, ബ്ലഡ് ഓക്സിജൻ ലെവൽ ട്രാക്കിംഗ് എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഫാൾ ഡിറ്റക്ഷൻ, മെൻസ്ട്രൽ സൈക്കിൾ ട്രാക്കിംഗ്, ഉറക്കത്തിലെ ബ്രീത്തിംഗ് ഇൻസൈറ്റുകൾ എന്നിവയും ഈ വാച്ച് നൽകുന്നു. ഹാർട്ട് റേറ്റ് സെൻസർ, സ്പോ2 സെൻസർ, ആക്സിലറോമീറ്റർ, ഗൈറോസ്കോപ്പ്, ജിയോമാഗ്നറ്റിക് സെൻസർ, ബാരോമെട്രിക് പ്രഷർ സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ തുടങ്ങി നിരവധി അഡ്വാൻസ്ഡ് സെൻസറുകൾ ഈ സ്മാർട്ട് വാച്ചിലുണ്ട്.
ഷവോമി വാച്ച് എസ്5-ൽ 815mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാഷ്വൽ യൂസേജിൽ 21 ദിവസം വരെയും, റുട്ടീൻ ഹെൽത്ത് മോണിറ്ററിംഗിൽ ഏകദേശം 14 ദിവസം വരെയും ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. എഒഡി (AOD) ഫീച്ചർ ഓൺ ചെയ്താൽ ഏകദേശം 9 ദിവസത്തെ ബാറ്ററി ബാക്കപ്പ് ലഭിക്കും. കൂടാതെ, ഈ സ്മാർട്ട് വാച്ചിന് 5ATM വാട്ടർ റെസിസ്റ്റൻസ് ലെവൽ ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.
ഇതിന്റെ വലതുവശത്തായി ഒരു ക്രൗണും നാവിഗേഷൻ ബട്ടണും നൽകിയിട്ടുണ്ട്. കൂടാതെ മൈക്രോഫോൺ, സ്പീക്കർ എന്നീ സൗകര്യങ്ങളും ഇതിൽ ലഭ്യമാണ്. 46x46x10.99mm സൈസിലുള്ള ഈ വാച്ചിന് ഏകദേശം 46 ഗ്രാം മാത്രമാണ് ഭാരം.
പരസ്യം
പരസ്യം
Samsung Galaxy Watch 9 (44mm, LTE)
Starts from ₹44,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹37,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
CMF Buds Neo True Wireless Stereo (TWS) Earphones
Starts from ₹1,999
Amazfit Cheetah 2 Ultra
Starts from ₹54,999
JBL Tune 780NC Wireless Headphones
Starts from ₹7,999
Vivo X500 Pro Max Display Details Officially Teased Ahead of Launch