വാച്ചാണോ അതോ ഫാഷൻ ആക്സസറിയോ? കിടിലൻ ലുക്കിൽ ഒപ്പോ വാച്ച് X3 മിനി അവതരിപ്പിക്കുന്നു.

ഹൈ ഗ്ലോസ് ഗോൾഡ്, മോക്ക ബ്രൗൺ, സ്റ്റാർലൈറ്റ് സിൽവർ എന്നീ നിറങ്ങളിലാണ് ഒപ്പോ വാച്ച് X3 മിനി വിപണിയിലെത്തുക.

വാച്ചാണോ അതോ ഫാഷൻ ആക്സസറിയോ? കിടിലൻ ലുക്കിൽ ഒപ്പോ വാച്ച് X3 മിനി അവതരിപ്പിക്കുന്നു.

Photo Credit: Oppo

ഒപ്പോ വാച്ച് X3 മിനിയിൽ നൂറിലധികം ആപ്പുകൾ പ്രവർത്തിക്കുമെന്ന് സ്ഥിരീകരിച്ചു.

ഹൈലൈറ്റ്സ്
  • ഫോൺ വിളിക്കാനും മെസേജ് അയക്കാനും സാധിക്കും.
  • 7 ദിവസം വരെ ബാറ്ററി ബാക്കപ്പ് ലഭിക്കും.
  • ആർത്തവ ചക്രം, രക്തസമ്മർദ്ദം, ഉറക്കം എന്നിവ നിരീക്ഷിക്കാനുള്ള സൗകര്യം.
പരസ്യം

അടുത്ത ആഴ്ച ഔദ്യോഗികമായി പുറത്തിറങ്ങാനിരിക്കുന്ന ഒപ്പോ വാച്ച് X3 മിനി-യുടെ ടീസറുകൾ ഓപ്പോ പുറത്തുവിട്ടു. സ്മാർട്ട് വാച്ചിന്റെ ഡിസൈനും പ്രധാന സവിശേഷതകളും വ്യക്തമാക്കുന്ന ടീസറുകളാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്. ചൈനയിലെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ വഴി വാച്ചിനായുള്ള പ്രീ-റിസർവേഷനും ഓപ്പോ ആരംഭിച്ചു കഴിഞ്ഞു. മൂന്ന് നിറങ്ങളിൽ ഈ വാച്ച് ലഭ്യമാകുമെന്ന് വെയ്‌ബോ (Weibo) ടീസറുകളും ലിസ്റ്റിംഗും സ്ഥിരീകരിക്കുന്നു. വിവിധ ആരോഗ്യ വിവരങ്ങൾ ട്രാക്ക് ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒപ്പോ വാച്ച് X3 മിനി, സാധാരണ ഉപയോഗത്തിൽ ഏഴ് ദിവസം വരെ ബാറ്ററി ലൈഫ് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഒപ്പോ വാച്ച് X3 മിനി ഫീച്ചറുകൾ

പുതിയ ഒപ്പോ വാച്ച് X3 മിനി ഏപ്രിൽ 21-ന് ചൈനീസ് സമയം രാത്രി 7 മണിക്ക് (ഇന്ത്യൻ സമയം വൈകുന്നേരം 4:30) വിപണിയിലെത്തും. ചൈനയിലെ ഒപ്പോ ഓൺലൈൻ സ്റ്റോറിലൂടെ സ്മാർട്ട് വാച്ചിനായുള്ള പ്രീ-റിസർവേഷൻ സൗകര്യം ഇപ്പോൾ ലഭ്യമാണ്. ഹൈ ഗ്ലോസ് ഗോൾഡ്, മോക്ക ബ്രൗൺ, സ്റ്റാർലൈറ്റ് സിൽവർ എന്നീ ആകർഷകമായ നിറങ്ങളിലാണ് ഈ വാച്ച് പുറത്തിറങ്ങുന്നത്.

സഫയർ ക്രിസ്റ്റൽ ഗ്ലാസ് കോട്ടിംഗുള്ള ഡിസ്‌പ്ലേയും 18K സ്വർണ്ണവും സ്റ്റെയിൻലെസ് സ്റ്റീലും ചേർന്ന കെയ്‌സുമാണ് ഈ വെയറബിളിന്റെ പ്രധാന പ്രത്യേകതകളെന്ന് വെയ്‌ബോ ടീസറുകൾ വ്യക്തമാക്കുന്നു. ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുന്ന ഈ വാച്ചിൽ ആർത്തവ ചക്രം, മാനസിക സമ്മർദ്ദം, ഉറക്കം എന്നിവ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളുണ്ട്. ഇതിനുപുറമെ, ശാരീരിക-മാനസിക നില വിലയിരുത്താനും വ്യായാമങ്ങൾക്കും വെയിൽ ഏൽക്കുന്നതിനുമുള്ള കൃത്യമായ നിർദ്ദേശങ്ങൾ നൽകാനും ഈ വാച്ചിന് സാധിക്കും. ഉയർന്ന രക്തസമ്മർദ്ദ സാധ്യത മുൻകൂട്ടി തിരിച്ചറിയാനുള്ള സെൻസറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒപ്പോ വാച്ച് X3 മിനി ഒരു വാച്ച് എന്നതിലുപരി ഒരു ഫാഷൻ ആക്സസറി കൂടിയായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ഈയിടെ പുറത്തിറങ്ങിയ മറ്റ് സ്മാർട്ട് വാച്ചുകളെപ്പോലെ തന്നെ, ഫോൺ വിളിക്കാനുള്ള സൗകര്യം ഇതിലുമുണ്ട്. കൂടാതെ ഇതിലൂടെ വീചാറ്റ് (WeChat) സന്ദേശങ്ങൾക്ക് മറുപടി നൽകാനും സാധിക്കും. സ്മാർട്ട് ഫോണിലെ ക്യാമറ ഷട്ടർ നിയന്ത്രിക്കാനും ഫോണിന്റെ റിമോട്ട് ആയി പ്രവർത്തിക്കാനും ഈ വാച്ചിന് കഴിയും.

നൂറിലധികം ആപ്പുകൾ ഒപ്പോ വാച്ച് X3 മിനിയിൽ പ്രവർത്തിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണ ഉപയോഗത്തിൽ ഏഴ് ദിവസം വരെയും, കൂടുതൽ കാര്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ 2.5 ദിവസം വരെയും ബാറ്ററി ലൈഫ് ലഭിക്കുമെന്നും ഒപ്പോ അവകാശപ്പെടുന്നു.

ഏപ്രിൽ 21-ന് ചൈനയിൽ നടക്കുന്ന ചടങ്ങിൽ ഒപ്പോ എൻകോ ക്ലിപ്പ് 2 (Oppo Enco Clip 2), ഫൈൻഡ് X9 അൾട്രാ (Find X9 Ultra), ഫൈൻഡ് X9s പ്രോ (Find X9s Pro) എന്നിവയ്‌ക്കൊപ്പമായിരിക്കും ഒപ്പോ വാച്ച് X3 മിനിയും പുറത്തിറക്കുക. ഈ ഉൽപ്പന്നങ്ങളുടെ വില വിവരങ്ങൾ ലോഞ്ച് ഇവന്റിൽ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ
#ഏറ്റവും പുതിയ സ്റ്റോറികൾ
  1. ലെയ്ക്ക ക്യാമറയുടെ മാസ്മരികതയുമായി ഷവോമി 17ടി സീരീസ് എത്തി
  2. കർവ്ഡ് ഡിസ്‌പ്ലേയുമായി മൊട്ടറോള എഡ്ജ് 70 പ്രോ പ്ലസ് വരുന്നു
  3. സോഷ്യൽ മീഡിയ ഇനി പ്രീമിയം ആകും: മെറ്റയുടെ പുതിയ മാറ്റങ്ങൾ ഇങ്ങനെ
  4. ആമസോൺ എക്കോ സീരീസ്: സ്മാർട്ട് ഹോം സ്പീക്കറുകൾ ഇന്ത്യയിൽ
  5. ജിയോയുടെ വമ്പൻ സർപ്രൈസ്! വെറും 200 രൂപയ്ക്ക് ഇനി സിനിമയും വെബ് സീരീസുകളും
  6. ഷവോമി 17T വരുന്നു! ബാറ്ററി കരുത്തിൽ വിപ്ലവം തീർക്കാൻ പുതിയ ഫോണുകൾ ഇതാ
  7. കാണാതായ കാമുകൻ, നിഗൂഢമായ മുഖങ്ങൾ: 'ഫേസസ്' സൺ നെക്സ്റ്റിൽ
  8. ഇന്ത്യൻ വിപണി കീഴടക്കാൻ ആസൂസിന്റെ ഡ്യുവൽ സ്‌ക്രീൻ ഗെയിമിംഗ് ലാപ്ടോപ്പ്
  9. റിയൽമി P4s 5G ഇന്ത്യയിൽ: ലോഞ്ച് തീയതിയും പ്രധാന വിവരങ്ങളും പുറത്ത്
  10. ട്രപ്പിൾ-ഡിവൈസ് കണക്റ്റിവിറ്റിയുമായി വിവോയുടെ പുതിയ ഓവർ-ഇയർ ഹെഡ്‌ഫോണുകൾ
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »