മോട്ടോ പാഡ് (2026), കഴിഞ്ഞ വർഷം ഇന്ത്യയിൽ പുറത്തിറങ്ങിയ മോട്ടോ പാഡ് 60 നിയോയുടെ റീബ്രാൻഡഡ് പതിപ്പാണെന്ന് കരുതപ്പെടുന്നു.
Photo Credit: Motorola
പിന്നിൽ ഒറ്റ ക്യാമറയുമായി പുതിയ മോട്ടറോള ടാബ്‌ലെറ്റ്.
മോട്ടറോളയുടെ ഏറ്റവും പുതിയ ടാബ്‌ലെറ്റായ മോട്ടോ പാഡ് (2026) അമേരിക്കൻ വിപണിയിൽ പുറത്തിറക്കി. പുതിയ മോട്ടോ ജി സ്റ്റൈലസ് ഫോണിനൊപ്പമാണ് ഇതും അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ എത്തിയ മോട്ടോ പാഡ് 60 നിയോയുടെ മറ്റൊരു പതിപ്പാണ് ഈ ടാബ്‌ലെറ്റ് എന്നാണ് സൂചന. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ്, 7,040mAh ബാറ്റിറി, 20W ഫാസ്റ്റ് ചാർജിംഗ് എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. ഡിസൈനിലും ഫീച്ചറുകളിലും മോട്ടോ പാഡ് 60 നിയോയ്ക്ക് സമാനമാണ് ഈ പുതിയ മോഡലും.
8GB റാമും 128GB സ്റ്റോറേജുമുള്ള മോട്ടോ പാഡ് (2026)-ന് ഏകദേശം 23,000 രൂപയാണ് ($249.99) വില വരുന്നത്. ഏപ്രിൽ 30 മുതൽ അമേരിക്കയിലെ ടി-മൊബൈൽ, മെട്രോ ബൈ ടി-മൊബൈൽ സ്റ്റോറുകൾ വഴി ടാബ്‌ലെറ്റ് വാങ്ങാം. ടി-മൊബൈൽ ഉപഭോക്താക്കൾക്ക് മോട്ടറോള വെബ്‌സൈറ്റ് വഴിയും ഇത് ലഭ്യമാണ്. പാൻടോൺ ഡിസൈൻ ചെയ്ത ആകർഷകമായ 'ബ്രോൺസ് ഗ്രീൻ' നിറത്തിലാണ് ടാബ്‌ലെറ്റ് പുറത്തിറക്കിയിരിക്കുന്നത്.
മോട്ടറോളയുടെ ഏറ്റവും പുതിയ 5G ടാബ്‌ലെറ്റായ മോട്ടോ പാഡ് (2026), 11 ഇഞ്ച് 2.5K ഡിസ്‌പ്ലേയുമായാണ് വിപണിയിലെത്തുന്നത്. 90Hz റിഫ്രഷ് റേറ്റും 500 നിറ്റ്‌സ് ബ്രൈറ്റ്‌നസ്സുമുള്ള സ്ക്രീനിൽ കണ്ണുകളുടെ ആയാസം കുറയ്ക്കാനായി TÜV Rheinland സർട്ടിഫിക്കേഷനുമുണ്ട്.
മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് കരുത്തുപകരുന്ന ഈ ടാബ്‌ലെറ്റിൽ ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള നാല് സ്പീക്കറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 7,040mAh ബാറ്ററിയാണ് ഇതിലുള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 12 മണിക്കൂർ വരെ വീഡിയോ കാണാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 20W ഫാസ്റ്റ് ചാർജിംഗ് സൗകര്യവും ഇതിലുണ്ട്.
മോട്ടോ പാഡ് (2026)-നെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ മോട്ടറോള പുറത്തുവിട്ടിട്ടില്ലെങ്കിലും, മോട്ടോ പാഡ് 60 നിയോയ്ക്ക് സമാനമായ ഫീച്ചറുകളാണ് ഇതിലും പ്രതീക്ഷിക്കുന്നത്. 8 മെഗാപിക്സൽ പിൻ ക്യാമറയും 5 മെഗാപിക്സൽ മുൻ ക്യാമറയുമാണ് ടാബ്‌ലെറ്റിലുള്ളത്. വൈ-ഫൈ 5, ബ്ലൂടൂത്ത് 5.2, ജിപിഎസ് തുടങ്ങിയ കണക്റ്റിവിറ്റി സൗകര്യങ്ങളും ഇതിലുണ്ട്. വെറും 6.99mm കനവും ഏകദേശം 480 ഗ്രാം തൂക്കവുമാണ് ഈ ഉപകരണത്തിനുള്ളത്.
പരസ്യം
പരസ്യം
Samsung Galaxy Watch 9 (44mm, LTE)
Starts from ₹44,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹37,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
Haier M70 Mini LED 65-inch
Starts from ₹74,990
CMF Buds Neo True Wireless Stereo (TWS) Earphones
Starts from ₹2,199
Xiaomi TV FX Mini LED 65
Starts from ₹64,999
Infinix Xpad 30 Pro Launched With MediaTek Helio G200 Ultimate SoC, 8,200mAh Battery: Price, Specifications