ഇനി ഇവൻ്റെ കാലം; വിവോ X200 FE ലോഞ്ച് ചെയ്തു

6,500mAh ബാറ്ററിയുമായി വിവോ X200 FE ലോഞ്ച് ചെയ്തു.

ഇനി ഇവൻ്റെ കാലം; വിവോ X200 FE ലോഞ്ച് ചെയ്തു

Photo Credit: Vivo

വിവോ X200 FE (ചിത്രത്തിൽ) ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് അവതരിപ്പിക്കുന്നു

ഹൈലൈറ്റ്സ്
  • ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയ ഫൺടച്ച് ഒഎസ് 15-ലാണ് വിവോ X200 FE പ്രവർത്തി
  • വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP68+IP69 റേറ്റിങ്ങ് ഇത
  • സെൽഫികൾക്കായ 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് ഈ ഫോണിലുണ്ടാവുക
പരസ്യം

കയ്യിലൊതുങ്ങുന്ന കോം‌പാക്റ്റ് സ്മാർട്ട്‌ഫോണുകളുടെ ആരാധകർക്ക് സന്തോഷവാർത്തയുമായി വിവോ X200 FE ഔദ്യോഗികമായി പുറത്തിറങ്ങി. തായ്‌വാനിൽ ലോഞ്ച് ചെയ്ത ഈ ഫോൺ ഉടൻ തന്നെ ആഗോള വിപണികളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. നാല് വ്യത്യസ്ത കളർ വേരിയന്റുകളിൽ വരുന്ന ഈ ഫോണിൽ 50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള സീസ്-ട്യൂൺസ് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റ് കരുത്തു നൽകുന്ന വിവോ X200 FE 12GB റാമും 512GB ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു. വിവോ X200 FE, വിവോ S30 പ്രോ മിനിയുടെ റീബ്രാൻഡഡ് പതിപ്പാണെന്ന് അഭ്യൂഹങ്ങളുണ്ട്, എന്നിരുന്നാലും കമ്പനി ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ, ഇന്ത്യൻ വിപണിയിൽ X200 FE എപ്പോൾ എത്തുമെന്നതിനെ കുറിച്ചും വിവരം ലഭിച്ചിട്ടില്ല. എന്നിരുന്നാലും, കോം‌പാക്റ്റ് രൂപത്തിലുള്ള സ്മാർട്ട്‌ഫോൺ പ്രീമിയം അനുഭവം നൽകുമെന്ന് ആദ്യകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെച്ചപ്പെട്ട പ്രകടനം, മികച്ച ഡിസ്പ്ലേ ക്വാളിറ്റി, മുൻനിര ഹാർഡ്‌വെയർ, എന്നിവ ഇത് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

വിവോ X200 FE ഫോണിൻ്റെ കളർ, പ്രതീക്ഷിക്കുന്ന വില എന്നീ വിവരങ്ങൾ:

തായ്‌വാനിലെ വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇപ്പോൾ വിവോ X200 FE സ്മാർട്ട്‌ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഫോൺ വാങ്ങാൻ ലഭ്യമാകുന്ന തീയതിയോ കൃത്യമായ വിലയോ വെബ്‌സൈറ്റിൽ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും 55,000 രൂപയോളം ഇതിനു വില പ്രതീക്ഷിക്കാമെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഫാഷൻ പിങ്ക്, ലൈറ്റ് ഹണി യെല്ലോ, മിനിമലിസ്റ്റ് ബ്ലാക്ക്, മോഡേൺ ബ്ലൂ (വിവർത്തനം ചെയ്ത പേരുകൾ) എന്നീ നാല് നിറങ്ങളിലാണ് ഫോൺ പ്രദർശിപ്പിച്ചിരിക്കുന്നത്.

വിവോ X200 FE വരും ആഴ്ചകളിൽ ചില ആഗോള വിപണികളിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ജൂലൈ 3-ന് തായ്‌ലൻഡിൽ ഫോൺ പുറത്തിറങ്ങുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഔദ്യോഗിക ലോഞ്ചിനെക്കുറിച്ച് വിവരങ്ങൾ ഇല്ലെങ്കിലും മലേഷ്യയിലെ ഉപഭോക്താക്കൾക്ക് ഫോൺ പ്രീ-ബുക്ക് ചെയ്യാനുള്ള ഓപ്ഷൻ ഇതിനകം തന്നെ നിലവിൽ വന്നിട്ടുണ്ട്.

ആഗോളതലത്തിലുള്ള വിലയെയും ലഭ്യതയെയും കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വിവോ X200 FE ഫോണിൻ്റെ പ്രധാന സവിശേഷതകൾ:

ഡ്യുവൽ സിം കാർഡുകളെ സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്‌ഫോണാണ് വിവോ X200 FE. ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള വിവോയുടെ കസ്റ്റം യൂസർ ഇന്റർഫേസായ Funtouch OS 15-ലാണ് ഇത് പ്രവർത്തിക്കുന്നത്. 1.5K (1,216×2,640 പിക്‌സൽ) റെസല്യൂഷനുള്ള 6.31 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഡിസ്പ്ലേക്ക് 120Hz റിഫ്രഷ് റേറ്റും 460ppi (പിക്‌സൽ പെർ ഇഞ്ച്) പിക്‌സൽ ഡെൻസിറ്റിയും ഉള്ളതിനാൽ സുഗമമായ കാഴ്ചാനുഭവം ഇത് പ്രദാനം ചെയ്യുന്നു.

വിവോ X200 FE-ക്ക് മീഡിയടെക് ഡൈമെൻസിറ്റി 9300+ പ്രോസസർ ആണു കരുത്തു നൽകുന്നത്. ഇത് പെർഫോമൻസും ഹെവി ടാസ്‌ക്കുകളും കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒക്ടാ-കോർ ചിപ്‌സെറ്റാണ്. 12GB LPDDR5X റാമുള്ളതിനാൽ മൾട്ടിടാസ്കിംഗ് സുഗമമായിരിക്കും. കൂടാതെ 512GB വരെ UFS 3.1 ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു.

ഫോട്ടോഗ്രാഫിക്കായി, ഫോണിൽ സീസ്-ബ്രാൻഡഡ് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഉൾപ്പെടുന്നു. ഇതിൽ 50 മെഗാപിക്സൽ സീസ് IMX921 മെയിൻ സെൻസർ, 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, വൈഡ്-ആംഗിൾ ഷോട്ടുകൾ പകർത്തുന്നതിനായി 8 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ് എന്നിവയെല്ലാമുണ്ട്. മുൻഭാഗത്ത് നിലവാരമുള്ള സെൽഫികൾക്കും വ്യക്തമായ വീഡിയോ കോളുകൾക്കും അനുയോജ്യമായ 50 മെഗാപിക്സൽ വൈഡ്-ആംഗിൾ ക്യാമറയുമുണ്ട്.

പൊടി, ജല പ്രതിരോധത്തിനായി IP68, IP69 റേറ്റിങ്ങാണ് വിവോ X200 FE-ക്കുള്ളത്. കണക്റ്റിവിറ്റിയുടെ കാര്യത്തിൽ ബ്ലൂടൂത്ത് 5.4, വൈ-ഫൈ, യുഎസ്ബി ടൈപ്പ്-സി, ഒടിജി എന്നിവയെ പിന്തുണയ്ക്കുന്നു. ജിപിഎസ്, ബീഡോ, ഗ്ലോനാസ്, ഗലീലിയോ, ക്യുസെഡ്എസ്എസ്, എ-ജിപിഎസ് എന്നിവയുൾപ്പെടെ ഒന്നിലധികം സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റങ്ങളും ഇതിലുണ്ട്. 90W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 6500mAh ബാറ്ററിയാണ് ഈ ഫോണിനുള്ളത്. 150.83×71.76×7.99mm വലിപ്പമുള്ള ഈ ഫോണിന്റെ ഭാരം 186 ഗ്രാം ആണ്.

Comments
Gadgets 360 Staff The resident bot. If you email me, a human will respond. കൂടുതൽ
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. 9,999 രൂപയ്ക്കൊരു ഗംഭീര 5G ഫോൺ; വിവോ T4 ലൈറ്റ് 5G ഇന്ത്യയിലെത്തി
  2. ബാറ്ററിയുടെ കാര്യത്തിൽ ഇവൻ വില്ലാളിവീരൻ; പോക്കോ F7 5G ഇന്ത്യയിലെത്തി
  3. ഇനി ഇവൻ്റെ കാലം; വിവോ X200 FE ലോഞ്ച് ചെയ്തു
  4. കിടിലൻ ഫോണുകളുമായി സാംസങ്ങ് ഗാലക്സി അൺപാക്ക്ഡ് 2025 ഇവൻ്റ് ജൂലൈയിൽ
  5. സ്മാർട്ട്ഫോൺ വിപണിയിൽ ഓളമുണ്ടാക്കാൻ ഓപ്പോ റെനോ 14 5G സീരീസ് എത്തുന്നു
  6. എല്ലാവർക്കും ഇനി വഴിമാറി നിൽക്കാം; സാംസങ്ങ് ഗാലക്സി M36 5G ഇന്ത്യയിലേക്ക്
  7. വയർലെസ് നെക്ക്ബാൻഡ് വിപണി കീഴടക്കാൻ വൺപ്ലസ് ബുള്ളറ്റ്സ് വയർലെസ് Z3 ഇന്ത്യയിലെത്തി
  8. കീശ കീറാതെ മികച്ചൊരു ടാബ് സ്വന്തമാക്കാം; റെഡ്മി പാഡ് 2 ഇന്ത്യൻ വിപണിയിലെത്തി
  9. ഇവൻ വിലയുടെ കാര്യത്തിലും സൂപ്പർ ലൈറ്റ്; ഐക്യൂ Z10 ലൈറ്റ് 5G ഇന്ത്യയിലെത്തി
  10. വമ്പൻ ഡിസ്കൗണ്ട്; വേഗം സാംസങ്ങ് ഗാലക്സി S25 അൾട്രാ സ്വന്തമാക്കിക്കോ
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »