റെഡ്മി ടർബോ 5 ഇന്ന് ഇന്ത്യയിൽ പുറത്തിറങ്ങുന്നതിന് മുന്നോടിയായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും താഴെ നൽകുന്നു.
Photo Credit: Amazon/ Redmi
റെഡ്മി ടർബോ 5 ഫോണിൽ 20 മെഗാപിക്സൽ സെൽഫി ക്യാമറ ഉണ്ടായിരിക്കും
റെഡ്മി ടർബോ 5 ഇന്ന് ഇന്ത്യയിൽ പുറത്തിറങ്ങുകയാണ്. ഇന്ത്യയിൽ ഷവോമിയുടെ ഉപ-ബ്രാൻഡായ റെഡ്മിയുടെ ആദ്യത്തെ 'ടർബോ' സീരീസ് സ്മാർട്ട്ഫോൺ ആണിത്. ഇതിന്റെ ലോഞ്ച് തത്സമയം കാണാനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. ചൈനയിൽ പുറത്തിറങ്ങി മാസങ്ങൾക്ക് ശേഷമാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ എത്തുന്നത്. ചൈനീസ് പതിപ്പിലുള്ളത് പോലെ തന്നെ മീഡിയടെക് ഡൈമെൻസിറ്റി 8000 സീരീസ് ചിപ്‌സെറ്റാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ, ബാറ്ററിയിൽ നേരിയ കുറവുണ്ടാകും. കൂടാതെ, ഡ്യുവൽ റിയർ ക്യാമറ സംവിധാനവും ഇതിൽ ഉണ്ടാകും.
ഷവോമിയുടെ ഉപ-ബ്രാൻഡ് റെഡ്മി ടർബോ 5 ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ പുറത്തിറക്കും. പ്രത്യേക പരിപാടിയിലൂടെയായിരിക്കും പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കുക എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. റെഡ്മി ഇന്ത്യയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ലോഞ്ച് ഇവന്റിന്റെ തത്സമയ സംപ്രേക്ഷണം കാണാവുന്നതാണ്.
വരാനിരിക്കുന്ന റെഡ്മി ടർബോ 5 ഫോണിന്റെ വിലയും സ്റ്റോറേജ് വിവരങ്ങളും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും, ഇന്നത്തെ ലോഞ്ച് ഇവന്റിൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയിൽ ഈ സ്മാർട്ട്ഫോൺ ജനുവരി 29-നാണ് പുറത്തിറക്കിയത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 2,299 ചൈനീസ് യുവാൻ (ഏകദേശം 30,000 രൂപ) ആയിരുന്നു വില. ഇതിന്റെ ഉയർന്ന പതിപ്പായ 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള മോഡലിന് 2,899 ചൈനീസ് യുവാൻ (ഏകദേശം 38,000 രൂപ) ആണ് വില നിശ്ചയിച്ചിരുന്നത്.
റെഡ്മി ടർബോ 5 ഇന്ത്യയിൽ ആമസോൺ വഴി വിൽപ്പനയ്ക്ക് ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കറുപ്പ്, പച്ച, വെള്ള എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും.
സവിശേഷതകളുടെ കാര്യമെടുത്താൽ, റെഡ്മി ടർബോ 5 ഫോണിൽ ഫ്ലാറ്റ് 1.5കെ ഫ്ലൂയിഡ് ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. ഇത് 120 ഹെർട്സ് വരെ റിഫ്രഷ് റേറ്റും കോർണിംഗ് ഗൊറില്ല ഗ്ലാസ് 7ഐ സുരക്ഷയും നൽകുന്നു. എന്നാൽ ഡിസ്‌പ്ലേയുടെ വലിപ്പം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ചൈനയിൽ ഈ ഫോണിൽ 6.59 ഇഞ്ച് സ്‌ക്രീനാണുള്ളത്. 480 ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റ്, 3,500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 68.7 ബില്യൺ നിറങ്ങൾ, ഡോൾബി വിഷൻ, എച്ച്ഡിആർ10+ കണ്ടന്റ് പിന്തുണ എന്നിവയും ഇതിലുണ്ട്.
പൊടി, വെള്ളം എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിനായി ഐപി66, ഐപി68, ഐപി69, ഐപി69കെ റേറ്റിംഗുകളോടെയാണ് റെഡ്മി ടർബോ 5 പുറത്തിറങ്ങുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ, എയ്‌റോസ്‌പേസ് നിലവാരമുള്ള മെറ്റൽ ഫ്രെയിമും ഇതിനുണ്ടാകും. എട്ട് കോർ മീഡിയടെക് ഡൈമെൻസിറ്റി 8500 അൾട്രാ ചിപ്‌സെറ്റാണ് ഇതിന്റെ കരുത്ത്. 12 ജിബി എൽപിഡിഡിആർ5എക്സ് അൾട്രാ റാമും 12 ജിബി വരെ വിർച്വൽ റാം വിപുലീകരണവും യുഎഫ്എസ് 4.1 ഓൺബോർഡ് സ്റ്റോറേജും ഇതിൽ ലഭ്യമാണ്. ഫോൺ ചൂടാകാതിരിക്കാൻ 3ഡി ഐസ്-ലൂപ്പ് കൂളിംഗ് സംവിധാനവും നൽകിയിട്ടുണ്ട്.
ക്യാമറയുടെ കാര്യത്തിൽ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനും ഉള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് റെഡ്മി ടർബോ 5 ഫോണിൽ ഉള്ളത്. ഇതിനൊപ്പം 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയുമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 20 മെഗാപിക്സൽ മുൻ ക്യാമറയും ഈ ഫോണിലുണ്ട്. 7,540 എംഎഎച്ച് ബാറ്ററിയും 100 വാട്ട് വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഈ ഫോണിന്റെ പ്രത്യേകതയാണ്.
പരസ്യം
പരസ്യം
Apple Watch Series 12
Starts from ₹56,900
Samsung Galaxy Watch Ultra 2
Starts from ₹59,909
Samsung Galaxy Watch 9 (44mm, LTE)
Starts from ₹41,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹38,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
Samsung Galaxy Watch 9 (44mm)
Starts from ₹40,999
Galaxy S27 Ultra Camera Processing May Change From Galaxy S26 Ultra; Might Drop Dedicated 3X Telephoto Lens
Noise Homestage Soundbar Series Launched in India With Dolby Atmos, Up to 700W Output: Price, Features