സാധാരണക്കാർക്കായി സാധാരണ ഫോൺ; ഐടെൽ സൂപ്പർ ഗുരു 4G മാക്സ് ഇന്ത്യയിലെത്തി

ഫീച്ചർ ഫോണായ ഐടെൽ സൂപ്പർ ഗുരു 4G മാക്സ് ഇന്ത്യയിലെത്തി

സാധാരണക്കാർക്കായി സാധാരണ ഫോൺ; ഐടെൽ സൂപ്പർ ഗുരു 4G മാക്സ് ഇന്ത്യയിലെത്തി

Photo Credit: Itel

ഐടെൽ സൂപ്പർ ഗുരു 4G മാക്സ് ഡ്യുവൽ സിം കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നു

ഹൈലൈറ്റ്സ്
  • 2,000 കോണ്ടാക്റ്റുകൾ വരെ സേവ് ചെയ്യാൻ ഐടെൽ സൂപ്പർ ഗുരു 4G മാക്സിനു കഴിയും
  • 2,000mAh ബാറ്ററിയുള്ള ഈ ഫോൺ 18W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു
  • ഈ ഫോണിൻ്റെ പിൻഭാഗത്ത് ഒരു QVGA ക്യാമറയും ഉണ്ടാകും
പരസ്യം

സ്മാർട്ട്ഫോൺ ഉപയോഗിക്കാത്ത ഫഹദ് ഫാസിലിൻ്റെ രണ്ടു ലക്ഷത്തോളം വില വരുന്ന കീപാഡ് ഫോൺ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ട്രൻഡിങ്ങാണ്. സ്മാർട്ട്ഫോണുകളുടെ തള്ളിക്കയറ്റത്തിലും ഇന്ത്യയിൽ ഫീച്ചർ ഫോണുകൾക്ക് ആവശ്യക്കാർ ഏറെയാണ്. സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാൻ അറിയാത്ത സാധാരണക്കാരും സ്മാർട്ട്ഫോണുകളിൽ നിന്നും വിമുക്തി നേടാൻ ആഗ്രഹമുള്ളവരും ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ എല്ലാവർക്കും രണ്ടു ലക്ഷം രൂപയുടെ ഫീച്ചർ ഫോൺ സ്വന്തമാക്കാനാവില്ലല്ലോ? അതിനാൽ സാധാരണക്കാരെ ലക്ഷ്യമിട്ട് പ്രമുഖ ബ്രാൻഡായ ഐടെൽ പുതിയൊരു ഫീച്ചർ ഫോൺ അവതരിപ്പിച്ചിട്ടുണ്ട്. ഐടെൽ സൂപ്പർ ഗുരു 4G മാക്സ് എന്ന ഈ ഫോൺ 4G നെറ്റ്‌വർക്കിനെ പിന്തുണയ്ക്കുന്നതാണ്. ഇതിനു പുറമെ Al അസിസ്റ്റൻ്റ് ഉൾപ്പെടെയുള്ള ചില സ്മാർട്ട് ഫീച്ചറുകളെയും ഇതു പിന്തുണയ്ക്കുന്നു. 13 ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്ന ഈ ഫോണിൽ എല്ലാ ടെലികോം ഓപ്പറേറ്റേഴ്സും പ്രവർത്തിക്കും. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഐടെൽ സൂപ്പർ ഗുരു 4G-യുടെ പിൻഗാമിയായ ഈ ഫോണിൽ നിരവധി പുതിയ ഫീച്ചറുകൾ ഉണ്ടാകും.

ഐടെൽ സൂപ്പർ ഗുരു 4G മാക്സ് ഫോണിൻ്റെ ഇന്ത്യയിലെ വിലയും ലഭ്യതയും:

ഐടെൽ സൂപ്പർ ഗുരു 4G മാക്സ് ഇപ്പോൾ ഇന്ത്യയിൽ 2,099 രൂപയ്ക്ക് ലഭ്യമാണ്. നിങ്ങൾക്ക് ഈ ഫോൺ ഓൺലൈനായും രാജ്യത്തുടനീളമുള്ളമുള്ള വിവിധ സ്റ്റോറുകളിൽ നിന്നും വാങ്ങാം.

ബ്ലാക്ക്, ബ്ലൂ , ഷാംപെയ്ൻ ഗോൾഡ് എന്നീ മൂന്ന് നിറങ്ങളിൽ ഐടെൽ സൂപ്പർ ഗുരു 4G മാക്സ് ലഭ്യമാകും. ഈ ഫീച്ചർ ഫോൺ ഐടെലിന്റെ താങ്ങാനാവുന്ന വിലയിലുള്ള മൊബൈൽ സീരിസിൻ്റെ ഭാഗമാണ്. 4G സപ്പോർട്ട് ചെയ്യുന്ന ഒരു ബേസിക് ഫോൺ തിരയുന്ന ഉപഭോക്താക്കൾക്കായി ഇതൊരു മികച്ച ഓപ്ഷനായിരിക്കും.

ഐടെൽ സൂപ്പർ ഗുരു 4G മാക്സ് ഫോണിൻ്റെ പ്രധാന സവിശേഷതകൾ:

ഇന്ത്യയിൽ പുതുതായി ലോഞ്ച് ചെയ്ത ഫീച്ചർ ഫോണാണ് ഐടെൽ സൂപ്പർ ഗുരു 4G മാക്സ്. ഇത് സ്മാർട്ട്‌ഫോണുകളിൽ കാണപ്പെടുന്ന ചില സ്മാർട്ട് സവിശേഷതകളുമായാണ് എത്തുന്നത്. ഹിന്ദി, ഇംഗ്ലീഷ് വോയ്‌സ് കമാൻഡുകളെ പിന്തുണയ്ക്കുന്ന ബിൽറ്റ്-ഇൻ AI അസിസ്റ്റന്റാണ് ഈ ഫോണിന്റെ പ്രധാന ഹൈലൈറ്റ്. കോളുകൾ വിളിക്കാനും അലാറങ്ങൾ സജ്ജമാക്കാനും സന്ദേശങ്ങൾ അയയ്ക്കാനും കേൾക്കാനും ക്യാമറ തുറക്കാനും നിങ്ങൾക്ക് ഈ വോയ്സ് കമാൻഡ് ഉപയോഗിക്കാം. കീപാഡ് ഉപയോഗിക്കാതെ തന്നെ നിങ്ങൾക്ക് മ്യൂസിക്ക്, വീഡിയോ എന്നിവ ചെയ്യാനും എഫ്എം റേഡിയോ ഓണാക്കാനും കഴിയും.

ഫോണിന് 3 ഇഞ്ച് വലിപ്പമുള്ള ചതുരാകൃതിയിലുള്ള സ്‌ക്രീൻ ഉണ്ട്. ഇത് ഈ വിഭാഗത്തിൽ ഏറ്റവും വലുതാണെന്ന് കമ്പനി അവകാശപ്പെടുന്നു. അടിസ്ഥാന ഫോട്ടോഗ്രാഫിക്കും ക്യുആർ കോഡുകൾ സ്കാൻ ചെയ്യാനും ഉപയോഗപ്രദമായ ഒരു ക്യുവിജിഎ ക്യാമറയാണ് പിന്നിൽ വരുന്നത്. ഒരു ഫീച്ചർ ഫോണാണെങ്കിലും, ഗ്ലാസിനു സമാനമായ ബാക്ക് ഫിനിഷുള്ള പ്രീമിയം ഡിസൈൻ ബോഡിക്കുണ്ട്.

2,000mAh ബാറ്ററിയാണ് ഇതിനുള്ളത്, ഇത് ഒറ്റ ചാർജിൽ 22 മണിക്കൂർ വരെ ടോക്ക് ടൈമും ഏകദേശം 30 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയവും നൽകും. ചാർജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ടാണ് ഇതിലുള്ളത്. ഇത് പഴയ മൈക്രോ യുഎസ്ബി പോർട്ടുകളേക്കാൾ സൗകര്യപ്രദമാണ്.

ഐടെൽ സൂപ്പർ ഗുരു 4G മാക്സ് ഡ്യുവൽ സിം കാർഡുകളെ പിന്തുണയ്ക്കുന്നു, കൂടാതെ ബിഎസ്എൻഎൽ 4G ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ പ്രധാന ടെലികോം ഓപ്പറേറ്റർമാരുമായും ചേർന്നു പ്രവർത്തിക്കുന്നു. ബ്ലൂടൂത്ത്, എഫ്എം റേഡിയോ എന്നിവയെയും പിന്തുണയ്ക്കുന്ന ഇതിൽ ബിൽറ്റ്-ഇൻ വീഡിയോ, ഓഡിയോ പ്ലെയറുകളും കോൾ റെക്കോർഡിംഗ് ഓപ്ഷനും ഉണ്ട്.

ഈ ഫോണിൽ 2,000 കോൺടാക്റ്റുകൾ വരെ സേവ് ചെയ്യാനും ഐക്കണുകൾ സൂക്ഷിക്കാനും കഴിയും. കൂടുതൽ സ്ഥലം ആവശ്യമുണ്ടെങ്കിൽ, 64 ജിബി വരെയുള്ള മൈക്രോ എസ്ഡി കാർഡ് കൂട്ടിച്ചേർക്കാം.

ഹിന്ദിയിലും ഇംഗ്ലീഷിലും സന്ദേശങ്ങൾ വായിക്കുന്ന ഒരു ടെക്സ്റ്റ്-ടു-സ്പീച്ച് ടൂളായ കിംഗ് വോയ്‌സ് എന്ന ഫീച്ചറും ഐടെൽ വാഗ്ദാനം ചെയ്യുന്നു. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, പഞ്ചാബി, മറാത്തി, ഗുജറാത്തി, ബംഗാളി, ഒഡിയ, ആസാമീസ്, ഉറുദു എന്നിവയുൾപ്പെടെ 13 ഇന്ത്യൻ ഭാഷകളെ ഫോൺ സപ്പോർട്ടു ചെയ്യുന്നു.

ബ്ലാക്ക്, ബ്ലൂ, ഷാംപെയ്ൻ ഗോൾഡ് എന്നിങ്ങനെ മൂന്നു നിറങ്ങളിൽ ഐടെൽ സൂപ്പർ ഗുരു 4G മാക്സ് ലഭ്യമാണ്. 13 മാസ വാറണ്ടിയും 111 ദിവസത്തെ അധിക റീപ്ലേസ്‌മെന്റ് ഗ്യാരണ്ടിയും ഇതിനോടൊപ്പമുണ്ട്.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. 40 മണിക്കൂർ പ്ലേടൈമുമായി ലാവ പ്രോബഡ്സ് N33 നെക്ക്ബാൻഡ് ഇന്ത്യയിലെത്തി; വില, സവിശേഷതകൾ അറിയാം
  2. വമ്പൻ ക്യാമറ അപ്ഗ്രേഡുമായി സാംസങ്ങ് ഗാലക്സി S26 സീരീസ് എത്തും; മുഴുവൻ സവിശേഷതകളും പുറത്ത്
  3. വൺപ്ലസ് 15 സീരീസ് ഫോണുകൾ വമ്പൻ സവിശേഷതയുമായി എത്തും; ഒപി ഗെയിമിങ്ങ് കോർ ടെക്നോളജി അവതരിപ്പിക്കാൻ വൺപ്ലസ്
  4. ഡ്യുവൽ റിയർ ക്യാമറയുമായി ലാവ അഗ്നി 4 എത്തും; ബാറ്ററി സവിശേഷതകളും പുറത്തു വന്നു
  5. കാത്തിരിപ്പവസാനിപ്പിച്ച് റിയൽമി GT 8 പ്രോ നവംബറിൽ ഇന്ത്യയിലെത്തും; കൃത്യം ലോഞ്ച് തീയ്യതി പുറത്ത്
  6. ഐക്യൂ 15 നവംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും; ഫോണിൻ്റെ നിരവധി സവിശേഷതകളെ കുറിച്ച് സൂചനകൾ
  7. വമ്പൻ സവിശേഷതകളുമായി വിവോ X300 സീരീസ് ആഗോള വിപണിയിൽ എത്തി; വില, സവിശേഷതകൾ അറിയാം
  8. കളം വാഴാൻ ഐക്യൂവിൻ്റെ പുതിയ അവതാരമെത്തി; ഐക്യൂ നിയോ 11 ലോഞ്ച് ചെയ്തു
  9. മികച്ച പെർഫോമൻസും റിക്കോ ജിആർ ക്യാമറ യൂണിറ്റും; റിയൽമി GT 8 പ്രോ ഇന്ത്യയിൽ വിപണിയിലെത്തുന്ന തീയ്യതി പ്രഖ്യാപിച്ചു
  10. താങ്ങാനാവുന്ന വിലയിൽ ആമസോൺ ഫയർ ടിവി സ്റ്റിക്ക് 4K സെലക്റ്റ് ഇന്ത്യയിലെത്തി; കൂടുതൽ വിവരങ്ങൾ അറിയാം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »