വൺപ്ലസ് ഫോണുകൾ വിലക്കുറവിൽ സ്വന്തമാക്കാം; ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ലൂടെ
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025, വൺപ്ലസ് സ്മാർട്ട്‌ഫോണുകൾക്ക് മികച്ച കിഴിവുകൾ നൽകുന്നു.
വിലക്കുറവിൻ്റെ ഉത്‌സവമേളമായ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 ആരംഭിച്ചു കഴിഞ്ഞു. മൊബൈൽ ഫോണുകൾക്ക് ഈ വർഷമുള്ളതിൽ ഏറ്റവും മികച്ച ചില ഓഫറുകളുമായി വരുന്ന സെയിൽ എല്ലാ ഉപയോക്താക്കൾക്കുമായി സെപ്തംബർ 23-നാണ് ആരംഭിക്കുന്നത്. അതേസമയം, പ്രൈം അംഗങ്ങൾക്ക് സെപ്തംബർ 22 മുതൽ തന്നെ സെയിലിലേക്ക് ആക്സസ് ലഭിക്കും. ഡിസ്കൗണ്ടുകളും പ്രത്യേക ബാങ്ക് ഓഫറുകളും സെയിലിൽ ഉൾപ്പെടുന്നതിനാൽ പുതിയ സ്മാർട്ട്‌ഫോൺ വാങ്ങാനുള്ള മികച്ച അവസരമാണിത്. സെയിലിലെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന് വൺപ്ലസ് സ്മാർട്ട്‌ഫോണുകളിലെ മികച്ച ഡീലുകളാണ്. പ്രീമിയം ഡിസൈൻ, ശക്തമായ പെർഫോമൻസ്, ഓക്‌സിജൻ ഒഎസ് സോഫ്റ്റ്‌വെയർ എന്നിവയ്ക്ക് പേരുകേട്ട വൺപ്ലസ് ഫോണുകളുടെ ഫ്ലാഗ്ഷിപ്പ്, മിഡ്-റേഞ്ച് തുടങ്ങി നിരവധി വിഭാഗങ്ങളിൽ വിലക്കിഴിവു ലഭിക്കും. മികച്ച ഡിസൈനും ടോപ് പെർഫോമൻസുമുള്ള വൺപ്ലസ് സ്മാർട്ട്‌ഫോണുകൾ പണത്തിന് മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നു. വൺപ്ലസ് ഫോൺ വാങ്ങി സ്വന്തം ഫോൺ അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതാണ് അവസരം.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 മൊബൈൽ ഫോണുകളിൽ വലിയ ഡിസ്കൗണ്ടാണു നൽകുന്നത്. എസ്‌ബിഐ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 10 ശതമാനം വരെ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ഉടനെ സ്വന്തമാക്കാം. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക്, യോഗ്യമായ എല്ലാ ഇടപാടുകളിലും അഞ്ച് ശതമാനം ക്യാഷ്ബാക്കെന്ന അധിക നേട്ടവുമുണ്ട്. ഇതിനു പുറമെ, ആമസോൺ അവതരിപ്പിച്ച റിവാർഡ്സ് ഗോൾഡ് പ്രോഗ്രാമിലൂടെ ഉപയോക്താക്കൾക്ക് സെയിലിൽ നടത്തുന്ന ഓരോ വാങ്ങലിനും അഞ്ച് ശതമാനം അധിക ക്യാഷ്ബാക്ക് ലഭിക്കും.
ഈ കിഴിവുകളും ക്യാഷ്ബാക്ക് ഓഫറുകളും കൂടാതെ, മറ്റു പേയ്‌മെന്റ് ഓപ്ഷനുകളും ഈ സെയിലിൽ നൽകുന്നുണ്ട്. ഉപഭോക്താക്കൾക്ക് 24 മാസം വരെ നീളുന്ന നോ-കോസ്റ്റ് ഇഎംഐ പ്ലാനുകൾ തിരഞ്ഞെടുക്കാം. ഇതോടൊപ്പം, ആമസോൺ ആകർഷകമായ എക്‌സ്‌ചേഞ്ച് ഡീലുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ പഴയ സ്‌മാർട്ട്‌ഫോണുകൾ എക്സ്ചേഞ്ച് ചെയ്ത് കുറഞ്ഞ വിലയിൽ പുതിയ ഫോൺ സ്വന്തമാക്കാം.
ആമസോൺ സെയിലിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന് 2025-ൽ പുറത്തിറങ്ങിയ കമ്പനിയുടെ മുൻനിര സ്മാർട്ട്‌ഫോണായ വൺപ്ലസ് 13-ന്റെ ഡീലാണ്. സാധാരണയായി 72,999 രൂപയ്ക്ക് വിൽക്കുന്ന ഈ ഫോൺ കിഴിവുകളും ബാങ്ക് ഓഫറുകളും ഉൾപ്പെടെ വെറും 47,999 രൂപയ്ക്ക് ഇപ്പോൾ ലഭ്യമാണ്.
വൺപ്ലസ് സ്മാർട്ട്‌ഫോണുകൾക്ക് മികച്ച ഓഫറുകളുമായാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2025 എത്തിയിരിക്കുന്നത്. 44,999 രൂപ വിലയുള്ള വൺപ്ലസ് 13R ഈ സെയിൽ സമയത്ത്, 35,999 രൂപയ്ക്ക് സ്വന്തമാക്കാം. സാധാരണയായി 24,999 രൂപ വിലയുള്ള വൺപ്ലസ് നോർഡ് CE5 സ്മാർട്ട്ഫോൺ 21,749 രൂപയ്ക്കു ലഭ്യമാണ്.
ഫ്ലാഗ്ഷിപ്പ് ലൈനപ്പിലേക്ക് പോകുമ്പോൾ, 72,999 രൂപയ്ക്കു ലിസ്റ്റ് ചെയ്തിരുന്ന വൺപ്ലസ് 13 ഇപ്പോൾ 57,999 രൂപയ്ക്ക് വാങ്ങാം. അതുപോലെ, വൺപ്ലസ് 13s 57,999 രൂപയിൽ നിന്ന് 47,999 രൂപയായും കുറഞ്ഞു.
മിഡ്-റേഞ്ച് ലൈനപ്പിൽ, 32,999 രൂപ വിലയുള്ള വൺപ്ലസ് നോർദ് 4-ന് വില 25,499 രൂപയായി കുറയും. വൺപ്ലസ് നോർഡ് CE4 ലൈറ്റിനും ഡിസ്കൗണ്ടുണ്ട്, ഇത് 20,999 രൂപയിൽ നിന്ന് 18,499 രൂപയായി കുറഞ്ഞു. മറ്റൊരു മോഡലായ വൺപ്ലസ് നോർദ് CE4, 24,999 രൂപയിൽ നിന്നും കുറഞ്ഞ് 18,499 രൂപയ്ക്ക് ലഭ്യമാണ്. ഇതിനു പുറമെ, 34,999 രൂപ വിലയുള്ള വൺപ്ലസ് നോർദ് 5 വെറും 28,749 രൂപയ്ക്കും സ്വന്തമാക്കാൻ കഴിയും.
പരസ്യം
പരസ്യം