M5 ചിപ്പുള്ള മാക്ബുക്ക് പ്രോ എത്തിപ്പോയി; വിലയും സവിശേഷതകളും അറിയാം
Photo Credit: Apple
Apple M5 ചിപ്പ്, 3nm process, പുതിയ Sky Blue option, മികച്ച performance; ഇന്ത്യ വില ഏകദേശം വിലയിരുത്തുന്നു
മികച്ച പെർഫോമൻസ് നൽകുന്ന, ആപ്പിളിൻ്റെ ഏറ്റവും പുതിയ M5 ചിപ്പ് ഉൾപ്പെടുത്തിയ 14 ഇഞ്ച് മാക്ബുക്ക് പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ആപ്പിൾ പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ലാപ്ടോപിനു പുറമെ മറ്റു ചില പ്രൊഡക്റ്റുകളും ആപ്പിൾ ലോഞ്ച് ചെയ്തിട്ടുണ്ട്. കമ്പനിയുടെ അഭിപ്രായത്തിൽ, പുതിയ മോഡൽ ലാപ്ടോപ് മുൻഗാമിയായ M4 മാക്ബുക്ക് പ്രോയെ അപേക്ഷിച്ച് 3.5 മടങ്ങ് വേഗതയേറിയ AI പെർഫോമൻസും 1.6 മടങ്ങ് മികച്ച ഗ്രാഫിക്സും വാഗ്ദാനം ചെയ്യും. മെച്ചപ്പെട്ട SSD വേഗതയും നൽകുന്ന ഈ ലാപ്ടോപ് ഒരൊറ്റ ചാർജിങ്ങിൽ 24 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 14.2 ഇഞ്ച് ലിക്വിഡ് റെറ്റിന XDR ഡിസ്‌പ്ലേയാണ് മാക്ബുക്ക് പ്രോയിലുള്ളത്. വീഡിയോ കോളുകൾക്കായി 12 മെഗാപിക്സൽ സെന്റർ സ്റ്റേജ് ക്യാമറ, സുരക്ഷിതമായി ലോഗിൻ ചെയ്യുന്നതിനുള്ള ടച്ച് ഐഡി, ചാർജിംഗിനായി മാഗ്‌സേഫ് 3 പോർട്ട് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
M5 ചിപ്പ് ഉള്ള പുതിയ മാക്ബുക്ക് പ്രോയുടെ 16GB റാമും 512GB എസ്എസ്ഡി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 1,69,900 രൂപയാണ് വില. 16GB റാമും 1TB സ്റ്റോറേജുമുള്ള മോഡലിന് 1,89,900 രൂപയും 24GB റാമും 1TB സ്റ്റോറേജുമുള്ള മോഡലിന് 2,09,900 രൂപയും വില വരുന്നു.
സിൽവർ, സ്പേസ് ബ്ലാക്ക് നിറങ്ങളിൽ ലഭ്യമായ മാക്ബുക്ക് പ്രോ ഇപ്പോൾ മുൻകൂട്ടി ഓർഡർ ചെയ്യാം. ഒക്ടോബർ 22 മുതൽ ഇത് ഇന്ത്യയിൽ ലഭ്യമാകും. ആപ്പിൾ എഡ്യൂക്കേഷൻ സ്റ്റോർ വഴി വിദ്യാർത്ഥികൾക്ക് 10,000 രൂപ കിഴിവും നൽകുന്നുണ്ട്.
M5 ചിപ്പ് ഉൾപ്പെടുത്തിയ ആപ്പിളിൻ്റെ പുതിയ മാക്ബുക്ക് പ്രോക്ക് 10-കോർ സിപിയുവും 10-കോർ ജിപിയുവും ഉണ്ട്. ഇതു 32 ജിബി വരെ യൂണിഫൈഡ് മെമ്മറിയെയും 4 ടിബി വരെ എസ്എസ്ഡി സ്റ്റോറേജിനെയും പിന്തുണയ്ക്കുന്നു. ആപ്പിളിന്റെ ഓൺലൈൻ സ്റ്റോർ വഴി ഉപയോക്താക്കൾക്ക് ഈ ഓപ്ഷനുകൾ കസ്റ്റമൈസ് ചെയ്യാൻ കഴിയും. AI ടാസ്‌ക്കുകൾക്കായി ലാപ്‌ടോപ്പിൽ 16-കോർ ന്യൂറൽ എഞ്ചിനും ഉണ്ട്. എസ്എസ്ഡി മുൻ മോഡലിനേക്കാൾ ഇരട്ടി വേഗതയുള്ളതാണെന്ന് ആപ്പിൾ പറയുന്നു.
3,024×1,964 പിക്‌സൽ റെസല്യൂഷനുള്ള 14.2 ഇഞ്ച് ഡിസ്‌പ്ലേയുള്ള ലാപ്ടോപിൽ 120Hz വരെ പ്രോമോഷൻ റിഫ്രഷ് റേറ്റ്, ട്രൂ ടോൺ, 254ppi പിക്‌സൽ ഡെൻസിറ്റി, 1,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുള്ള ലിക്വിഡ് റെറ്റിന പ്രോ XDR പാനലുമുണ്ട്. നാനോ-ടെക്‌സ്ചർ ഫിനിഷുള്ള ഒരു ഓപ്‌ഷണൽ ഡിസ്‌പ്ലേയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
കണക്റ്റിവിറ്റിക്കായി, മാക്ബുക്ക് പ്രോ വൈ-ഫൈ 6E, ബ്ലൂടൂത്ത് 5.3, മൂന്ന് തണ്ടർബോൾട്ട് 5 പോർട്ടുകൾ, ഒരു HDMI പോർട്ട്, MagSafe 3 ചാർജിംഗ്, ഒരു 3.5mm ഹെഡ്‌ഫോൺ ജാക്ക്, ഒരു SDXC കാർഡ് സ്ലോട്ട് എന്നിവ വാഗ്ദാനം ചെയ്യുന്നു. 12MP സെന്റർ സ്റ്റേജ് ക്യാമറ, ഡോൾബി അറ്റ്‌മോസുള്ള ആറ് സ്പീക്കർ സിസ്റ്റം, സുരക്ഷയ്ക്കായി ഒരു ടച്ച് ഐഡി സെൻസർ എന്നിവ ഇതിലുണ്ട്. മാക്ഒഎസ് ടാഹോയിൽ (മാക്ഒഎസ് 26) പ്രവർത്തിക്കുന്ന ലാപ്ടോപ് ആപ്പിൾ ഇന്റലിജൻസ് സവിശേഷതകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
24 മണിക്കൂർ വരെ വീഡിയോ സ്ട്രീമിംഗ് നൽകാൻ കഴിയുന്ന 72.4Wh ബാറ്ററി മാക്ബുക്ക് പ്രോയിലുണ്ട്. 70W USB-C പവർ അഡാപ്റ്ററും 96W അഡാപ്റ്റർ ഓപ്ഷനുമുള്ള ലാപ്‌ടോപ്പിന് 312.6×155×221.2mm വലിപ്പവും 1.55kg ഭാരവുമാണുള്ളത്.
പരസ്യം
പരസ്യം