Photo Credit: Apple
ആപ്പിൾ അവരുടെ 24 ഇഞ്ച് ഐമാക് കമ്പ്യൂട്ടറിൻ്റെ പുതുക്കിയ പതിപ്പ് തിങ്കളാഴ്ച അവതരിപ്പിച്ചു. ഏറ്റവും പുതിയ 3nm M4 ചിപ്പുമായാണ് പുതിയ മോഡൽ ഐമാക് വരുന്നത്. കൂടാതെ ഇതിൽ 4.5K റെറ്റിന ഡിസ്‌പ്ലേയും നൽകുന്നുണ്ട്. ഐമാകിനൊപ്പം, ടച്ച് ഐഡിയുള്ള മാജിക് കീബോർഡ്, മാജിക് മൗസ്, മാജിക് ട്രാക്ക്പാഡ് എന്നിവയുൾപ്പെടെയുള്ള അവരുടെ ആക്‌സസറികളും ആപ്പിൾ പുതുക്കിയിട്ടുണ്ട്. ഇവയ്‌ക്കെല്ലാം ഇപ്പോൾ യുഎസ്ബി ടൈപ്പ്-സി പോർട്ടാണു നൽകുന്നത്. സ്വന്തമായുള്ള സിലിക്കൺ ചിപ്‌സെറ്റുകൾ ഉപയോഗിക്കുന്ന ആപ്പിളിൻ്റെ സമീപകാല കമ്പ്യൂട്ടറുകളിൽ ഉള്ളതു പോലെ, പുതിയ 24 ഇഞ്ച് ഐമാക് ആപ്പിൾ ഇൻ്റലിജൻസ് സവിശേഷതകളെ പിന്തുണയ്‌ക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ നിരവധി ഉപകരണങ്ങളിൽ ഇതു ലഭ്യമായിട്ടുള്ളതാണ്. ഇതിനർത്ഥം ഉപയോക്താക്കൾക്ക് ഐമാക് ഉപയോഗിച്ച് മെച്ചപ്പെട്ട പ്രവർത്തനക്ഷമതയും പ്രകടനവും ആസ്വദിക്കാനാകും, ഇത് ശക്തവും സ്റ്റൈലിഷും ആയ ഡെസ്ക്ടോപ് കമ്പ്യൂട്ടറിനു വേണ്ടി തിരയുന്നവർക്ക് മികച്ച തിരഞ്ഞെടുപ്പാണ്.
പുതിയ 24 ഇഞ്ച് ഐമാക്കിൻ്റെ അടിസ്ഥാന മോഡലിന് 1,34,900 രൂപയിലാണ് വില ആരംഭിക്കുന്നത്. ഈ മോഡലിന് 8-കോർ സിപിയു, 8-കോർ ജിപിയു, 16GB റാം, 256GB സ്റ്റോറേജ് എന്നിവയുണ്ട്. ബ്ലൂ, ഗ്രീൻ, ഓറഞ്ച്, പിങ്ക്, പർപ്പിൾ, സിൽവർ, യെല്ലോ എന്നിവയുൾപ്പെടെ വിവിധ നിറങ്ങളിൽ ഉപഭോക്താക്കൾക്ക് ഈ മോഡൽ മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്. ഇന്ത്യയിലെയും മറ്റ് വിപണികളിലെയും വിൽപ്പന നവംബർ എട്ടിന് ആരംഭിക്കും.
10-കോർ സിപിയു, 10-കോർ ജിപിയു എന്നിവയുള്ള ഓപ്ഷനുകളും ഇതിൽ വരുന്നുണ്ട്. അതിൽ വരുന്ന 16GB റാമും 256GB സ്റ്റോറേജുമുള്ള വേരിയൻ്റിന് വില 1,54,900 രൂപയാണ്. 16GB റാമും 512GB സ്റ്റോറേജുമുള്ള മറ്റൊരു വേരിയൻ്റിന് 1,74,900 രൂപയാണു വില വരുന്നത്. ഈ കമ്പ്യൂട്ടറിൻ്റെ ഏറ്റവും ഉയർന്ന മോഡലിൽ 24GB റാം, 1TB സ്റ്റോറേജ്, 10-കോർ സിപിയു, 10 കോർ ജിപിയു എന്നിവ ഉൾപ്പെടുന്നു. ഇതിൻ്റെ വില 1,94,900 രൂപയാണ്.
പുതിയ ഐമാക്കിന് 4.5K റെസല്യൂഷനുള്ള (4,480x2,250 പിക്‌സൽ) 24 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേയും 500 നിറ്റ്സിൻ്റെ പീക്ക് ബ്രൈറ്റ്നസ് ലെവലുമുണ്ട്. ഗ്ലെയർ കുറയ്ക്കാൻ സ്‌ക്രീനിൻ്റെ കാര്യത്തിൽ ഉപഭോക്താക്കൾക്ക് നാനോ ടെക്‌സ്‌ചർ മാറ്റ് ഗ്ലാസ് ഫിനിഷ് തിരഞ്ഞെടുക്കാൻ കഴിയുമെന്ന് ആപ്പിൾ പറയുന്നു. വീഡിയോ കോളുകളുടെ കാര്യത്തിൽ സെൻ്റർ സ്റ്റേജിനെ പിന്തുണയ്ക്കുന്ന മെച്ചപ്പെട്ട ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്, കൂടാതെ ഇതിന് 1080p HD ദൃശ്യ മികവിൽ റെക്കോർഡ് ചെയ്യാനും കഴിയും.
ആപ്പിളിൻ്റെ ഏറ്റവും പുതിയ ഓൾ-ഇൻ-വൺ കമ്പ്യൂട്ടർ പുതിയ M4 ചിപ്പ് ഉപയോഗിക്കുന്നു, ഇത് TSMC-യുടെ വിപുലമായ 3nm പ്രോസസ്സ് സാങ്കേതികവിദ്യയിൽ നിർമ്മിച്ചതാണ്. ഈ ചിപ്പ് രണ്ട് കോൺഫിഗറേഷനുകളിലാണ് വരുന്നത്: ഒന്ന് 8-കോർ സിപിയുവും 8-കോർ ജിപിയുവും, മറ്റൊന്ന് 10-കോർ സിപിയുവും 10-കോർ ജിപിയുവും. നിങ്ങൾക്ക് 32GB വരെ റാമും 2TB വരെ സ്റ്റോറേജും ലഭിക്കുന്ന മോഡലുകളുണ്ട്. M4 ചിപ്പിന് 16-കോർ ന്യൂറൽ എഞ്ചിൻ ഉണ്ട്, ഇതിലൂടെ യുഎസിൽ പുറത്തിറങ്ങുന്ന നൂതന ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകൾ ഐമാക്കിലും ലഭ്യമാകും.
പുതിയ ഐമാക്ക് Wi-Fi 6E, ബ്ലൂടൂത്ത് 5.3 എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളെ പിന്തുണയ്ക്കുന്നു. ഇതിൽ നാല് തണ്ടർബോൾട്ട് 4/USB 4 പോർട്ടുകളും 3.5mm ഓഡിയോ ജാക്കും ഉണ്ട്, ഇതിനു പുറമെ ഒരു ഗിഗാബിറ്റ് ഇഥർനെറ്റ് പോർട്ട് ചേർക്കാനുള്ള ഓപ്ഷനുമുണ്ട്. ടച്ച് ഐഡിയുള്ള മാജിക് കീബോർഡ്, മാജിക് മൗസ്, മാജിക് ട്രാക്ക്പാഡ് എന്നിവ പോലുള്ള ആപ്പിളിൻ്റെ ഏറ്റവും പുതിയ ആക്‌സസറികളുമായി ഇത് പൊരുത്തപ്പെടുന്നു. ഇവയെല്ലാം ഇപ്പോൾ യുഎസ്ബി ടൈപ്പ്-സി പോർട്ടിനെ പിന്തുണക്കുന്നതാണ്.
ഐമാക് 24 ഇഞ്ചിന് (2024) സ്പേഷ്യൽ ഓഡിയോയെ (ഡോൾബി അറ്റ്മോമ്പോടു കൂടിയത്) പിന്തുണയ്ക്കുന്ന സിക്സ്-സ്പീക്കർ സെറ്റപ്പുള്ളതിനാൽ കൂടുതൽ മികച്ച ശബ്ദാനുഭവം നൽകും. ഇതിന് ഡയറക്ഷണൽ ബീംഫോമിംഗുള്ള മൂന്ന് മൈക്ക് അറേയുണ്ട്. "ഹേ സിരി" വോയ്‌സ് ഡിറ്റക്ഷനെയും ഇതു പിന്തുണയ്ക്കുന്നു. 547x461x147mm വലിപ്പവും 4.44kg ഭാരവുമാണ് ഐമാക് 24 ഇഞ്ചിനുള്ളത്.
പരസ്യം
പരസ്യം