M5 മാക്ബുക്ക് പ്രോയുടെ ലോഞ്ചിങ്ങ് ആപ്പിൾ ഒക്ടോബർ ഇവൻ്റിൽ ഉണ്ടാകും; സൂചന നൽകി ആപ്പിൾ മേധാവി
Photo Credit: Apple
ഒക്ടോബറിൽ M5 ചിപ്പുള്ള പുതിയ മാക്ബുക്ക് പ്രോ ലോഞ്ച് ചെയ്യും.
ഐഫോൺ 17 സീരീസ് ഫോണുകൾ ലോഞ്ച് ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ ആപ്പിൾ തങ്ങളുടെ ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് എന്നിവയുടെ പുതിയ മോഡലുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഒക്ടോബർ ഇവൻ്റിനെ കുറിച്ച് ആപ്പിൾ ഇതുവരെയും കൂടുതൽ വിശദാംശങ്ങൾ ഒന്നും നൽകിയിട്ടില്ലെങ്കിലും അടുത്തിടെ, കമ്പനിയിലെ ഒരു ഉദ്യോഗസ്ഥൻ സോഷ്യൽ മീഡിയയിലൂടെ പുതിയ മാക്ബുക്ക് ലോഞ്ചിനെക്കുറിച്ച് സൂചന നൽകിയിരുന്നു. അദ്ദേഹം ഷെയർ ചെയ്ത ടീസർ വരാനിരിക്കുന്ന M5 മാക്ബുക്ക് പ്രോയെക്കുറിച്ചാണെന്നും, ലാപ്ടോപ് ഉടൻ തന്നെ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്നും ടീസർ പുറത്തു വന്നതിനു പിന്നാലെ ഒരു പ്രമുഖ ജേർണലിസ്റ്റ് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിനൊപ്പം രണ്ട് പുതിയ പ്രൊഡക്റ്റുകൾ കൂടി പുറത്തിറക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഒക്ടോബറിൽ കമ്പനി ഒരു പ്രത്യേക ലോഞ്ച് ഇവന്റ് നടത്താൻ സാധ്യത കുറവാണ്. അതിനു പകരം, മുൻപ് ചില പ്രൊഡക്റ്റുകളുടെ കാര്യത്തിൽ ചെയ്തിരുന്നതു പോലെ, പത്രക്കുറിപ്പുകളിലൂടെയോ ഓൺലൈൻ അപ്‌ഡേറ്റുകളിലൂടെയോ ആവും ആപ്പിൾ പുതിയ പ്രൊഡക്റ്റുകൾ പ്രഖ്യാപിക്കുക.
ആപ്പിളിന്റെ വേൾഡ്‌വൈഡ് മാർക്കറ്റിങ്ങ് സീനിയർ വൈസ് പ്രസിഡൻ്റായ ഗ്രെഗ് ജോസ്വിയാക്ക് ആണ് വരാനിരിക്കുന്ന മാക്ബുക്ക് പ്രോയുടെ ഒരു ചെറിയ ടീസർ എക്സിൽ (മുമ്പ് ട്വിറ്റർ) പങ്കിട്ടത്. വീഡിയോയിൽ നീല നിറത്തിലുള്ള ഒരു ലാപ്ടോപ് V-ആകൃതിയിൽ നിഴൽചിത്രമായി കാണിക്കുന്നു. ലാപ്ടോപിൻ്റെ ഡിസൈൻ സംബന്ധിച്ച് മറ്റൊരു സൂചനയും ടീസർ നൽകുന്നില്ല. പുതിയ മാക്ബുക്ക് എയറിന്റെയും പുതിയ ഐഫോൺ എയറിന്റെയും സ്കൈ ബ്ലൂ വേരിയൻ്റിനോട് സാമ്യമുള്ളതാണ് ഇതിൻ്റെ ഷേഡ്.
ടീസർ വീഡിയോ മറ്റു ചില സൂചനകളും നൽകുന്നുണ്ടെന്നു മനസിലാക്കാം. ഒന്നാമതായി, വീഡിയോയിൽ കാണുന്ന V എന്നത് റോമൻ അക്കങ്ങളിൽ 5 എന്ന സംഖ്യയെ പ്രതിനിധീകരിക്കുന്നതായി വിലയിരുത്താനാകും. പുതിയ മാക്ബുക്ക് പ്രോയ്ക്ക് കരുത്തു പകരുമെന്നു പ്രതീക്ഷിക്കുന്ന പുതിയ M5 ചിപ്പിലേക്ക് വിരൽ ചൂണ്ടുന്ന ഒരു സൂചനയായിരിക്കാം ഇത്.
രണ്ടാമതായി, ജോസ്വിയാക്കിന്റെ പോസ്റ്റിന്റെ അടിക്കുറിപ്പ്, "Mmmmm… something powerful is coming." എന്നാണ്. അഞ്ച് തവണ നൽകിയിരിക്കുന്ന "M" എന്ന അക്ഷരവും M5 പ്രോസസറിലേക്കു തന്നെ വിരൽ ചൂണ്ടുന്നതാണ്.
ബ്ലൂംബെർഗ് ജേർണലിസ്റ്റായ മാർക്ക് ഗുർമാനും ഇതേ അഭിപ്രായമാണു പങ്കുവെച്ചത്. ടീസറിനുള്ള മറുപടിയായി എഴുതിയ പോസ്റ്റിൽ, അദ്ദേഹം "M5 മാക്ബുക്ക് പ്രോ" എന്ന് മാത്രം എഴുതിയത് പുറത്തിറങ്ങാൻ പോകുന്ന ലാപ്ടോപ് ഏതായിരിക്കുമെന്ന കാര്യത്തിൽ വ്യക്തത നൽകുന്നു.
J714, J716 എന്നീ കോഡ്‌നാമങ്ങളിൽ അറിയപ്പെടുന്ന രണ്ട് പുതിയ മാക്ബുക്ക് പ്രോ മോഡലുകൾ പുറത്തിറക്കാൻ ആപ്പിൾ പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. രണ്ട് ലാപ്‌ടോപ്പുകളിലും M5 ചിപ്‌സെറ്റ് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങിനെയെങ്കിൽ, ആപ്പിളിന്റെ പുതിയ ചിപ്പ് ആദ്യമായി ഉപയോഗിക്കുന്നത് ഈ ഡിവൈസുകളിൽ ആയിരിക്കും.
റഷ്യയിൽ നിന്നുള്ള സമീപകാല വീഡിയോകൾ കാണിക്കുന്നത് M4 ചിപ്പിനെ അപേക്ഷിച്ച് ഏകദേശം 12 ശതമാനം വേഗതയേറിയ മൾട്ടി-കോർ സിപിയു പ്രകടനവും 36 ശതമാനം വരെ വേഗതയേറിയ ജിപിയു പ്രകടനവും M5 ചിപ്പ് വാഗ്ദാനം ചെയ്യുമെന്നാണ്. എന്നാൽ, ഈ കണക്കുകൾ M5 ചിപ്പ് ഉപയോഗിക്കുന്ന ഐപാഡ് പ്രോ മോഡലുകളെ അടിസ്ഥാനമാക്കിയായതിനാൽ ലാപ്ടോപിലേക്കെത്തുമ്പോൾ ചെറിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം.
പുതിയ ചിപ്പ് ഒഴിച്ചു നിർത്തിയാൽ, വരാനിരിക്കുന്ന മാക്ബുക്ക് പ്രോയിൽ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. 10 കോർ സിപിയു ഉള്ള ഒരു 14 ഇഞ്ച് വേരിയൻ്റിൽ മാത്രമാകും M5 മാക്ബുക്ക് പ്രോ പുറത്തു വരുന്നത്. ഇതിനൊപ്പം M5 ഐപാഡ് പ്രോ, അപ്ഡേറ്റ് ചെയ്ത വിഷൻ പ്രോ എന്നിവയും ആപ്പിൾ ലോഞ്ച് ചെയ്തേക്കും.
പരസ്യം
പരസ്യം
Baai Tuzyapayi OTT Release Date: When and Where to Watch Marathi Romantic Drama Online?
Maxton Hall Season 2 OTT Release Date: When and Where to Watch it Online?
Shakti Thirumagan Now Streaming on JioHotstar: Everything You Need to Know About Vijay Antony’s Political Thriller
Semi-Transparent Solar Cells Break Records, Promise Energy-Generating Windows and Facades