മെക്കാനിക്കൽ കീബോർഡുകൾക്ക് മികച്ച ഓഫറുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025, ഒന്നിലധികം ബ്രാൻഡുകളുടെ മെക്കാനിക്കൽ കീബോർഡുകൾക്ക് കിഴിവുകൾ നൽകുന്നു
സെപ്തംബർ 23-ന് ആരംഭിച്ച ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025, നിങ്ങളുടെ പിസി ആക്‌സസറികൾ കുറഞ്ഞ വിലയ്ക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള മികച്ച അവസരമാണ്. ആമസോണിൽ നിന്നുള്ള ഈ വർഷത്തെ ഏറ്റവും വലിയ സെയിൽ ഇവൻ്റാണിത്. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട നിരവധി ഉൽപ്പന്നങ്ങളിൽ ഇത് മികച്ച ഡിസ്കൗണ്ടുകൾ നൽകുന്നു. വയർലെസ് മൗസുകൾ, ഹെഡ്‌ഫോണുകൾ, ഇങ്ക്-ജെറ്റ് പ്രിന്ററുകൾ, മെക്കാനിക്കൽ കീബോർഡുകൾ എന്നിവയിലെല്ലാം നിങ്ങൾക്ക് ഓഫറുകൾ കണ്ടെത്താൻ കഴിയും. ഈ ഇനങ്ങളിൽ, മെക്കാനിക്കൽ കീബോർഡ് ഏറ്റവും ജനപ്രിയമായ തിരഞ്ഞെടുപ്പുകളിൽ ഒന്നാണ്. എല്ലാ ദിവസവും ധാരാളം സമയം ടൈപ്പ് ചെയ്യുന്ന ആളുകൾക്ക് ഇത് പ്രത്യേകിച്ചും സഹായകരമാണ്. നിങ്ങൾ ചെയ്യുന്ന ജോലി എന്തായാലും, ഒരു മെക്കാനിക്കൽ കീബോർഡ് ഉപയോഗിക്കുന്നത് സാധാരണ കീബോർഡിനെ അപേക്ഷിച്ച് ടൈപ്പിംഗ് എളുപ്പവും വേഗതയേറിയതും കൂടുതൽ സുഖകരവുമാക്കും. ഈ സെയിലിൽ, HP, Aula, Redragon തുടങ്ങിയ പ്രശസ്ത ബ്രാൻഡുകൾ അവരുടെ മെക്കാനിക്കൽ കീബോർഡുകളിലും മറ്റ് പിസി പെരിഫെറലുകളിലും മികച്ച ഡീലുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
മെക്കാനിക്കൽ കീബോർഡുകൾ സാധാരണ മെംബ്രൻ കീബോർഡുകളിൽ നിന്ന് വ്യത്യസ്തമാണ്. ഒരു സാധാരണ കീബോർഡിൽ, എല്ലാ കീകളും ഒരു ലെയറിലാണ് ബന്ധിപ്പിച്ചിരിക്കുന്നത്. എന്നാൽ മെക്കാനിക്കൽ കീബോർഡിൽ, ഓരോ കീയ്ക്കും അതിന്റേതായ സ്വിച്ച് ഉണ്ട്. ഈ സ്വിച്ചുകൾ ദൈർഘ്യമേറിയ കീ ട്രാവലും ഓരോ അമർത്തലിലും വ്യക്തമായ "ക്ലിക്കി" ശബ്ദവും നൽകുന്നു. ഇക്കാരണത്താൽ, ദീർഘനേരം ടൈപ്പ് ചെയ്യുന്ന ആളുകൾക്ക് അവ കൂടുതൽ സുഖകരമായിരിക്കും. കൃത്യവും വേഗതയേറിയതുമായ ഇൻപുട്ടുകൾ ആവശ്യമുള്ളതിനാൽ ഗെയിമർമാരും അവയാണ് ഇഷ്ടപ്പെടുന്നത്.
മെക്കാനിക്കൽ കീബോർഡുകൾ സാധാരണ കീബോർഡുകളേക്കാൾ കൂടുതൽ ഈടുനിൽക്കുന്നതും റെസ്പോൺസീവുമാണ്. ഒരു കീ അമർത്തുമ്പോൾ അവയുടെ ടാക്റ്റൈൽ ഫീഡ്‌ബാക്ക് ഉപയോക്താക്കൾക്ക് വ്യക്തമായി അനുഭവപ്പെടും. ഇത് ടൈപ്പിംഗ് തെറ്റുകൾ കുറയ്ക്കാൻ സഹായിക്കുന്നു. ഗെയിമർമാർക്ക്, വേഗത്തിലുള്ള ആക്ച്വേഷൻ മറ്റൊരു വലിയ നേട്ടമാണ്. അതായത് കീ പ്രസ്സ് കൂടുതൽ വേഗത്തിൽ രജിസ്റ്റർ ചെയ്യപ്പെടും, ഇത് ഗെയിമിൽ പ്രതികരണങ്ങളും നിയന്ത്രണവും മികച്ചതാക്കും.
മൊത്തത്തിൽ, മെക്കാനിക്കൽ കീബോർഡുകൾ അവയുടെ വേഗത, കൃത്യത, ഈട് എന്നിവയുടെ പേരിൽ വിലമതിക്കപ്പെടുന്നവയാണ്. പ്രൊഫഷണലുകൾക്കും ഗെയിമർമാർക്കും ഒരുപോലെ ഉപയോഗപ്രദമാണ് ഈ കീബോർഡുകൾ.
ആമസോൺ സെയിൽ 2025-ൽ ഓഫറിൽ ലഭ്യമായ മെക്കാനിക്കൽ കീബോർഡുകൾ:
ഫെസ്റ്റിവൽ സീസണിൽ പുതിയ മെക്കാനിക്കൽ കീബോർഡ് വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ, ഡിസ്കൗണ്ട് വിലയിൽ ചില നല്ല ഓപ്ഷനുകൾ ലഭ്യമാണ്. അധികം പണം ചെലവഴിക്കാതെ നിങ്ങളുടെ ഡിവൈസ് അപ്‌ഗ്രേഡ് ചെയ്യാൻ ഈ ഡീലുകൾ അവസരമൊരുക്കുന്നു.
2,499 രൂപ വിലയുണ്ടായിുന്ന HP GK400F മെക്കാനിക്കൽ കീബോർഡ് ഇപ്പോൾ 1,599 രൂപയ്ക്ക് ലഭ്യമാണ്. മറ്റൊരു ജനപ്രിയ ഓപ്ഷൻ കീക്രോൺ K2 മാക്സ് ആണ്, സാധാരണയായി ഇതിന് 28,199 രൂപ വിലവരും, എന്നാൽ ഇപ്പോൾ 13,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. പ്രീമിയം കീബോർഡുകളിലെ ഏറ്റവും മികച്ച കിഴിവുകളിൽ ഒന്നാണിത്.
സ്റ്റൈലിഷും ബജറ്റ് ഫ്രണ്ട്ലിയുമായവ ആഗ്രഹിക്കുന്നവർക്ക്, ഔല F75 ലഭ്യമാണ്. ഇതിൻ്റെ വില 15,999 രൂപയിൽ നിന്നും 5,688 രൂപയായി കുറഞ്ഞിരിക്കുന്നു. മറ്റൊരു കോംപാക്റ്റ് ഓപ്ഷൻ Redragon K617 ആണ്, ഇതിൻ്റെ വില 3,499 രൂപയിൽ നിന്ന് 2,289 രൂപയായും കുറഞ്ഞു.
ക്രിയോ ഹൈവ് 65 4,999 രൂപയിൽ നിന്ന് കുറഞ്ഞ് 2,399 രൂപയായി. സാധാരണയായി 3,499 രൂപ വിലയുള്ള ഇവോഫോക്സ് കറ്റാന X2 FS ഇപ്പോൾ വെറും 1,749 രൂപയ്ക്കും വിൽക്കുന്നു.
പരസ്യം
പരസ്യം