ഏസർ സ്വിഫ്റ്റ് നിയോ ലാപ്ടോപ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Photo Credit: Acer
ഏസർ സ്വിഫ്റ്റ് നിയോ റോസ് ഗോൾഡ് നിറത്തിൽ ലഭ്യമാണ്
പ്രമുഖ ലാപ്ടോപ് നിർമാതാക്കളായ ഏസർ വെള്ളിയാഴ്ച അവരുടെ ഏറ്റവും പുതിയ ലാപ്ടോപായ ഏസർ സ്വിഫ്റ്റ് നിയോ ഇന്ത്യയിൽ പുറത്തിറക്കി. ഇന്റൽ കോർ അൾട്രാ 5 പ്രോസസറുള്ള ഈ ലാപ്‌ടോപ്പിൽ മികച്ച ദൃശ്യങ്ങൾക്കായി ഇന്റൽ ആർക്ക് ഗ്രാഫിക്‌സും ഉൾപ്പെടുത്തിയിട്ടുണ്ട്. 32 ജിബി വരെ റാമും ഈ ലാപ്ടോപ് വാഗ്ദാനം ചെയ്യുന്നു. കോപൈലറ്റിനും ഇന്റൽ Al ബൂസ്റ്റിനുമുള്ള പിന്തുണയാണ് ഏസർ സ്വിഫ്റ്റ് നിയോയുടെ പ്രധാന സവിശേഷതകളിലൊന്ന്. നേരിട്ട് പ്രവർത്തിക്കുന്ന എഐ അധിഷ്ഠിത ടാസ്‌ക്കുകളുടെ പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിനാണ് ഈ സവിശേഷതകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ജോലി വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കാൻ സഹായിക്കുന്നു. സ്റ്റൈലിഷ് ഡയമണ്ട്-കട്ട് ടച്ച്‌പാഡ്, വേഗത്തിലും സുരക്ഷിതമായും ലോഗിൻ ചെയ്യാൻ ഫിംഗർപ്രിന്റ് സ്കാനർ, കോപൈലറ്റ് വേഗത്തിൽ ലോഞ്ച് ചെയ്യുന്നതിനു പ്രത്യേക കീ ഉള്ള ബാക്ക്‌ലിറ്റ് കീബോർഡ് എന്നിവയും ലാപ്‌ടോപ്പിലുണ്ട്. മറ്റൊരു ഉപയോഗപ്രദമായ സവിശേഷത അതിന്റെ ഹിഞ്ച് ആണ്, ഇത് ഒരു കൈകൊണ്ട് ലാപ്‌ടോപ്പ് തുറക്കാനും അടയ്ക്കാനും അനുവദിക്കുന്ന രീതിയിൽ ഡിസൈൻ ചെയ്‌തിരിക്കുന്നു.
ഏസർ സ്വിഫ്റ്റ് നിയോ ലാപ്‌ടോപ്പ് ഇപ്പോൾ ഇന്ത്യയിൽ 61,990 രൂപയ്ക്ക് ലഭ്യമാണ്. ഫ്ലിപ്കാർട്ട്, ഏസറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, അല്ലെങ്കിൽ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലൂടെ നിങ്ങൾക്ക് ഇത് വാങ്ങാം. ഈ ലാപ്‌ടോപ്പ് സ്റ്റൈലിഷ് റോസ് ഗോൾഡ് നിറത്തിലാണ് വരുന്നത്.
14 ഇഞ്ച് WUXGA OLED ഡിസ്‌പ്ലേയുള്ള ഭാരം കുറഞ്ഞതും സ്റ്റൈലിഷുമായ ലാപ്‌ടോപ്പാണ് ഏസർ സ്വിഫ്റ്റ് നിയോ. ഇതിൻ്റെ സ്‌ക്രീനിന് 1,920×1,200 പിക്‌സൽ റെസല്യൂഷൻ ഉണ്ട്, കൂടാതെ ഇത് NTSC കളർ ശ്രേണിയുടെ 92 ശതമാനവും sRGB കളർ ഗാമട്ടിന്റെ 100 ശതമാനവും പിന്തുണയ്ക്കുന്നു.
ഇന്റൽ ആർക്ക് ഗ്രാഫിക്‌സുള്ള ഒരു ഇന്റൽ കോർ അൾട്രാ 5 പ്രോസസറിലാണ് ഏസർ സ്വിഫ്റ്റ് നിയോ പ്രവർത്തിക്കുന്നത്. 32GB വരെ LPDDR5 റാമും 1TB വരെ വേഗതയുള്ള NVMe PCIe Gen 4 SSD സ്റ്റോറേജും ഇതിനുണ്ട്. ഇത് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുള്ള വിൻഡോസ് 11 ഹോമിന്റെ 64-ബിറ്റ് വേരിയൻ്റിൽ പ്രവർത്തിക്കുന്നു.
ഉയർന്ന നിലവാരമുള്ള വീഡിയോ കോളുകൾ നൽകുന്ന ഒരു 1080p ഫുൾ എച്ച്ഡി വെബ്‌ക്യാം ഏസർ ഈ ലാപ്ടോപിൽ ചേർത്തിട്ടുണ്ട്. ലാപ്‌ടോപ്പ് കോപൈലറ്റിനെയും ഇന്റൽ AI ബൂസ്റ്റിനെയും പിന്തുണയ്ക്കുന്നു. വീഡിയോ കോളുകൾ, മൾട്ടിടാസ്കിംഗ്, വീഡിയോ എഡിറ്റിംഗ് എന്നിവയിൽ പോലും നിങ്ങളെ ഈ AI ഫീച്ചറുകൾ സഹായിക്കും. മികച്ച പ്രൈവസിയും വേഗത്തിലുള്ള പ്രോസസ്സിംഗും നൽകുന്നതിനും AI ടൂൾസ് സഹായിക്കുന്നു. എഐ ടൂളുകൾ ഇപ്പോൾ എല്ലാവർക്കും അനിവാര്യമായ ഒന്നായിരിക്കെ അതിൻ്റെ മികച്ച സഹായം നിങ്ങളുടെ പ്രവർത്തനങ്ങൾക്കു ലഭിക്കും.
ഏസറിന്റെ അഭിപ്രായത്തിൽ, സ്വിഫ്റ്റ് നിയോയ്ക്ക് പൂർണ്ണമായി ചാർജ് ചെയ്താൽ 8.5 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകാൻ കഴിയും. ഫ്ലിപ്കാർട്ടിന്റെ പ്രൊഡക്റ്റ് പേജിലും ഇതിന് 55Wh ബാറ്ററിയുണ്ടെന്നും 65W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കമെന്നും കാണിക്കുന്നു.
കണക്റ്റിവിറ്റിക്കായി, ഈ ലാപ്‌ടോപ്പിൽ വൈ-ഫൈ 6, ബ്ലൂടൂത്ത് 5.2, HDMI, രണ്ട് USB ടൈപ്പ്-സി പോർട്ടുകൾ എന്നിവ ഉൾപ്പെടുന്നു, ഇത് വിവിധ ഉപകരണങ്ങളിലേക്കും നെറ്റ്‌വർക്കുകളിലേക്കും എളുപ്പത്തിൽ കണക്റ്റു ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു.
സുരക്ഷയുടെ കാര്യത്തിൽ, ഹാർഡ്‌വെയർ തലത്തിൽ സുരക്ഷിതമായ കോർ പിസി സെക്യൂരിറ്റി ഏസർ സ്വിഫ്റ്റ് നിയോ വാഗ്ദാനം ചെയ്യുന്നു. സുരക്ഷിതമായും വേഗത്തിലും ലോഗിൻ ചെയ്യുന്നതിനായി ഫിംഗർപ്രിന്റ് സെൻസറും ഇതിൽ ഉണ്ട്.
സ്വിഫ്റ്റ് നിയോയ്ക്ക് അലുമിനിയം കൊണ്ട് നിർമ്മിച്ച ഒരു മെലിഞ്ഞ ബോഡിയാണു നൽകിയിരിക്കുന്നത്. ഇതിന്റെ ഭാരം 1.2 കിലോഗ്രാമും വലുപ്പം 315×240×14.9 മില്ലിമീറ്ററും ആണ്.
പരസ്യം
പരസ്യം
Baai Tuzyapayi OTT Release Date: When and Where to Watch Marathi Romantic Drama Online?
Maxton Hall Season 2 OTT Release Date: When and Where to Watch it Online?
Shakti Thirumagan Now Streaming on JioHotstar: Everything You Need to Know About Vijay Antony’s Political Thriller
Semi-Transparent Solar Cells Break Records, Promise Energy-Generating Windows and Facades