ഏസർ നൈട്രോ ലൈറ്റ് 16 ഗെയിമിങ്ങ് ലാപ്ടോപ് ഇന്ത്യൻ വിപണിയിലെത്തി
Photo Credit: Acer
ഏസർ നൈട്രോ ലൈറ്റ് 16 ൽ ഹൈലൈറ്റ് ചെയ്ത WASD കീകൾ ഉണ്ട്
പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ ഏസർ ബുധനാഴ്ച ഇന്ത്യയിൽ നൈട്രോ ലൈറ്റ് 16 എന്ന പുതിയ ലാപ്‌ടോപ്പ് പുറത്തിറക്കി. ഗെയിമർമാർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ലാപ്‌ടോപ്പ് ശക്തമായ ഹാർഡ്‌വെയറുമായാണു വരുന്നത്. 13th ജെൻ ഇന്റൽ കോർ i7 പ്രോസസർ കരുത്തു നൽകുന്ന നൈട്രോ ലൈറ്റ് 16-ൽ 6GB ഡെഡിക്കേറ്റഡ് വീഡിയോ മെമ്മറിയുള്ള Nvidia GeForce RTX 4050 ഗ്രാഫിക്‌സ് കാർഡും സജ്ജീകരിച്ചിരിക്കുന്നു. ഇതിനു 165Hz റീഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്ന 16 ഇഞ്ച് IPS LCD ഡിസ്‌പ്ലേയുണ്ട്. ഇതിൽ രണ്ട് ബിൽറ്റ്-ഇൻ സ്റ്റീരിയോ സ്പീക്കറുകളും ഉൾപ്പെടുന്നു. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിൻഡോസ് 11-ലാണ് ഈ ലാപ്ടോപ് പ്രവർത്തിക്കുന്നത്. 53Wh ലിഥിയം-അയൺ 3 സെൽ ബാറ്ററിയാണ് നൈട്രോ ലൈറ്റ് 16-ലുള്ളത്. ഇത് 100W USB പവർ ഡെലിവറി (USB-PD) ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ചുരുക്കത്തിൽ മികച്ച പെർഫോമൻസ് ഉറപ്പു നൽകുന്ന ഏസർ നൈട്രോ ലൈറ്റ് 16 ഇന്ത്യയിലെ ഗെയിമർമാർക്ക് ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും.
കഴിഞ്ഞ ദിവസം ഏസർ ഇന്ത്യയിൽ ലോഞ്ച് ചെയ്ത പുതിയ ഗെയിമിംഗ് ലാപ്‌ടോപ്പായ നൈട്രോ ലൈറ്റ് 16- ൻ്റെപ്രാരംഭ വില 79,990 രൂപയാണ്. ഈ സ്റ്റാൻഡേർഡ് മോഡലിൽ ഇന്റൽ കോർ i5-13420H പ്രോസസറും 16GB റാമും ഉണ്ട്.
കൂടുതൽ കരുത്തുറ്റ ഇന്റൽ കോർ i7-13620H പ്രോസസറുള്ള ഈ ലാപ്‌ടോപ്പിന്റെ മറ്റൊരു വേരിയൻ്റും ഉണ്ട്. ഇതിൻ്റെ വില89,999 രൂപയാണ്. രണ്ട് വേരിയൻ്റുകളിലും 16GB റാം, 512GB സ്റ്റോറേജ്, കൂടാതെ 6GB ഡെഡിക്കേറ്റഡ് വീഡിയോ മെമ്മറിയുള്ള Nvidia GeForce RTX 4050 ഗ്രാഫിക്‌സ് കാർഡ് എന്നിവ ഉൾപ്പെടുന്നു.
ഈ ലാപ്‌ടോപ്പ് നിലവിൽ ഏസറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒരു കളർ ഓപ്ഷനിൽ മാത്രമാണു ലിസ്റ്റ് ചെയ്തിരിക്കുന്നത്. പേൾ വൈറ്റ് നിറത്തിൽ മാത്രം. ഓൺലൈനിലൂടെയും, ഇന്ത്യയിലുടനീളമുള്ള ഏസറിന്റെ ഫിസിക്കൽ റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും ഉപഭോക്താക്കൾക്ക് നൈട്രോ ലൈറ്റ് 16 വാങ്ങാം. ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഈ ലാപ്ടോപ് ലഭ്യമാകും.
വിൻഡോസ് 11 പ്രീ ഇൻസ്റ്റാൾ ചെയ്താണ് ഏസർ നൈട്രോ ലൈറ്റ് 16 എത്തുന്നത്. WUXGA റെസല്യൂഷനോടുകൂടിയ (1920×1200 പിക്സലുകൾ) 16 ഇഞ്ച് IPS LCD ഡിസ്പ്ലേയാണ് ഇതിനുള്ളത്. സ്ക്രീൻ 165Hz റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്നു. ഉള്ളിൽ, NVIDIA GeForce RTX 4050 ഗ്രാഫിക്സ് കാർഡുമായി പെയർ ചെയ്ത ഒരു ഇന്റൽ കോർ i7‑13620H പ്രോസസർ ആണ് ഇതിനു കരുത്തു നൽകുന്നത്. ഇതിന് 6GB GDDR6 വീഡിയോ മെമ്മറിയുണ്ട്. ലാപ്‌ടോപ്പ് 16GB വരെ DDR5 റാമിനെ പിന്തുണയ്ക്കുന്നു, കൂടാതെ സ്റ്റോറേജിനായി 512GB സോളിഡ്-സ്റ്റേറ്റ് ഡ്രൈവും (SSD) ഇതിലുണ്ട്.
ഓഡിയോ, വീഡിയോ എന്നിവയ്‌ക്കായി, രണ്ട് സ്റ്റീരിയോ സ്പീക്കറുകളും ഒരു ഫുൾ-എച്ച്ഡി വെബ്‌ക്യാമും ഇതിലുണ്ട്. വെബ്‌ക്യാമിന് ഒരു പ്രൈവസി ഷട്ടർ ഉള്ളതിനാൽ ഉപയോഗിക്കാത്ത സമയത്ത് അതടച്ചു വെച്ച് നിങ്ങൾക്കു സ്വകാര്യത ഉറപ്പാക്കാം. മികച്ച കണക്റ്റിവിറ്റി സപ്പോർട്ട് നൽകുന്ന ലാപ്ടോപ്പ് വൈ-ഫൈ 6, ബ്ലൂടൂത്ത് 5.1 എന്നിവയെ പിന്തുണയ്ക്കുന്നു. ഒരു USB 3.2 ജെൻ 1 ടൈപ്പ്-എ പോർട്ട്, മറ്റൊരു USB 3.2 പോർട്ട്, ഒരു തണ്ടർബോൾട്ട് 4 പോർട്ട്, ഒരു എതർനെറ്റ് (RJ‑45) പോർട്ട്, ഒരു HDMI 2.1 ഔട്ട്‌പുട്ട്, ഹെഡ്‌ഫോണുകൾക്കും മൈക്രോഫോണുകൾക്കുമായി ഒരു കോംബോ ഓഡിയോ ജാക്ക് എന്നിവയും ഇതിലുണ്ട്.
കുറഞ്ഞ വെളിച്ചത്തിൽ ടൈപ്പ് ചെയ്യുന്നത് എളുപ്പമാക്കുന്ന ബാക്ക്ലിറ്റ് കീബോർഡാണ് ഇതിലുള്ളത്. കൂടാതെ മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ് അസിസ്റ്റന്റിനെ വേഗത്തിൽ ആക്‌സസ് ചെയ്യുന്നതിനായുള്ള ഡെഡിക്കേറ്റഡ് കോപൈലറ്റ് കീയും ഇതിൽ ഉൾപ്പെടുന്നു. ലാപ്‌ടോപ്പിന് 53Wh ബാറ്ററിയുണ്ട്, ഇത് 100W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. നൈട്രോ ലൈറ്റ് 16 ഏകദേശം 362.2×248.47×22.9 മില്ലിമീറ്റർ വലിപ്പവും ഏകദേശം 1.95kg ഭാരവും ഉണ്ടാകും.
പരസ്യം
പരസ്യം