വാട്ട്‌സ്ആപ്പിന്റെ വീഡിയോ കോളുകൾക്കായുള്ള AI ബാക്ക്ഗ്രൗണ്ട് സൗകര്യം ഇന്ത്യയുൾപ്പെടെയുള്ള തിരഞ്ഞെടുത്ത രാജ്യങ്ങളിൽ ലഭ്യമാണ്.
വാട്ട്‌സ്ആപ്പിൽ എങ്ങനെ AI ബാക്ക്ഗ്രൗണ്ടുകൾ നിർമ്മിക്കാം എന്നതിനെക്കുറിച്ചുള്ള ലളിതമായ വിവരങ്ങൾ താഴെ നൽകുന്നു.
വാട്ട്‌സ്ആപ്പിൽ ഐ (AI) ഉപയോഗിച്ച് വീഡിയോ കോൾ ബാക്ക്ഗ്രൗണ്ടുകൾ നിർമ്മിക്കാനും ഉപയോഗിക്കാനുമുള്ള സൗകര്യം കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അവതരിപ്പിച്ചത്. ഉപഭോക്താക്കളുടെ വീഡിയോ കോൾ, ക്യാമറ അനുഭവങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് ഈ ഫീച്ചർ കൊണ്ടുവന്നത്. സൂം (Zoom), മൈക്രോസോഫ്റ്റ് ടീംസ് (Microsoft Teams) എന്നിവയിൽ ബാക്ക്ഗ്രൗണ്ട് മാറ്റുന്നതിന് സമാനമായാണ് ഇതും പ്രവർത്തിക്കുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴോ അല്ലെങ്കിൽ തങ്ങൾ ഇരിക്കുന്ന സ്ഥലം മറ്റുള്ളവർ കാണാൻ ആഗ്രഹിക്കാത്തപ്പോഴോ പശ്ചാത്തലം മറയ്ക്കാനും മറ്റ് തടസ്സങ്ങൾ ഒഴിവാക്കാനും ഇത് ഉപഭോക്താക്കളെ സഹായിക്കുന്നു. ഫിൽട്ടറുകൾ, തീമുകൾ എന്നിവയുൾപ്പെടെയുള്ള ക്രിയേറ്റീവ് കമ്മ്യൂണിക്കേഷൻ ടൂളുകളുടെ ഭാഗമായാണ് വാട്ട്‌സ്ആപ്പ് ഈ ഫീച്ചർ ഉൾപ്പെടുത്തിയത്.
ആൻഡ്രോയിഡ്, ഐഒഎസ് (iOS) പ്ലാറ്റ്‌ഫോമുകളിൽ ഈ സേവനം ലഭ്യമാണ്. നിങ്ങളുടെ സ്മാർട്ട്‌ഫോൺ ഏതായാലും, വാട്ട്‌സ്ആപ്പിൽ എങ്ങനെ ഐ-ബാക്ക്ഗ്രൗണ്ടുകൾ നിർമ്മിക്കാം എന്നതിനെക്കുറിച്ചുള്ള ഘട്ടം ഘട്ടമായുള്ള വിവരങ്ങൾ താഴെ നൽകുന്നു.
വീഡിയോ കോൾ തുടങ്ങുക: ആദ്യം വാട്ട്‌സ്ആപ്പിൽ ഒരു വീഡിയോ കോൾ ചെയ്യുകയോ വന്ന കോൾ അറ്റൻഡ് ചെയ്യുകയോ ചെയ്യുക. ശേഷം ക്യാമറ ഓൺ ചെയ്യുക.
ഇഫക്റ്റ്സ് എടുക്കുക: സ്ക്രീനിലുള്ള 'Call effects' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
ബാക്ക്ഗ്രൗണ്ട് മാറ്റാം: അതിൽ 'Backgrounds' എന്നത് പ്രസ് ചെയ്യുക. ഇപ്പോൾ അവിടെയുള്ള ചിത്രങ്ങൾ സൈ്വപ്പ് ചെയ്ത് നിങ്ങൾക്ക് ഇഷ്ടമുള്ളത് സെറ്റ് ചെയ്യാം.
പുതിയ ബാക്ക്ഗ്രൗണ്ട് നിർമ്മിക്കാൻ: നിങ്ങൾക്ക് സ്വന്തമായി ഒരു ബാക്ക്ഗ്രൗണ്ട് ക്രിയേറ്റ് ചെയ്യണമെങ്കിൽ 'Create with AI' എന്നതിൽ ടാപ്പ് ചെയ്യുക.
ആവശ്യം ടൈപ്പ് ചെയ്യുക: നിങ്ങൾക്ക് വേണ്ട ബാക്ക്ഗ്രൗണ്ട് എങ്ങനെയുള്ളതാണെന്ന് ബോക്സിൽ എഴുതുക. താഴെ കാണുന്ന മാതൃകകൾ നോക്കിയും ഐഡിയകൾ കണ്ടെത്താം.
സെറ്റ് ചെയ്യുക: ഇഷ്ടപ്പെട്ട ബാക്ക്ഗ്രൗണ്ട് ലഭിച്ചാൽ 'Check mark' നൽകി അത് ഉപയോഗിക്കാം.
മറ്റൊന്ന് വേണോ?: വന്ന ചിത്രം ഇഷ്ടപ്പെട്ടില്ലെങ്കിൽ 'Regenerate' ബട്ടൺ അമർത്തി പുതിയൊരു ചിത്രം നിർമ്മിക്കാവുന്നതാണ്.
ബാക്ക്ഗ്രൗണ്ട് മാറ്റാൻ: 'Remove background' ബട്ടണിൽ അമർത്തിക്കൊണ്ട് നിങ്ങൾക്ക് നിലവിലുള്ള ബാക്ക്ഗ്രൗണ്ട് മാറ്റാനും പകരം മറ്റൊരു ചിത്രം സെറ്റ് ചെയ്യാനും സാധിക്കും. ഇഫക്റ്റുകൾ ഒഴിവാക്കാൻ: ബാക്ക്ഗ്രൗണ്ടും മറ്റ് കോൾ ഇഫക്റ്റുകളും പൂർണ്ണമായും നീക്കം ചെയ്യാൻ 'Remove all effects' ബട്ടണിൽ ടാപ്പ് ചെയ്താൽ മതി.
കോൾ ആരംഭിക്കുക: ഐഫോണിൽ വാട്ട്‌സ്ആപ്പ് തുറന്ന് ഒരു വീഡിയോ കോൾ തുടങ്ങുകയോ വന്ന കോളിൽ ജോയിൻ ചെയ്യുകയോ ചെയ്യുക.
ക്യാമറ ഓൺ ചെയ്യുക: വീഡിയോ കോളിൽ ക്യാമറ ബട്ടൺ അമർത്തി അത് ഓൺ ആണെന്ന് ഉറപ്പുവരുത്തുക.
ഇഫക്റ്റ്സ് എടുക്കുക: സ്ക്രീനിലെ 'Call effects' ബട്ടണിൽ ക്ലിക്ക് ചെയ്ത് 'Backgrounds' എന്നത് തിരഞ്ഞെടുക്കുക.
ബാക്ക്ഗ്രൗണ്ടുകൾ നോക്കാം: നിലവിലുള്ള സാധാരണ ബാക്ക്ഗ്രൗണ്ടുകൾ സൈ്വപ്പ് ചെയ്ത് നിങ്ങൾക്ക് പരിശോധിക്കാം.
AI ഉപയോഗിച്ച് നിർമ്മിക്കാൻ: പുതിയൊരു ബാക്ക്ഗ്രൗണ്ട് ക്രിയേറ്റ് ചെയ്യാൻ 'Create with AI' എന്നതിൽ ടാപ്പ് ചെയ്യുക.
വിവരണം നൽകുക: നിങ്ങൾക്ക് ബാക്ക്ഗ്രൗണ്ട് ആയി വേണ്ട ചിത്രത്തെക്കുറിച്ച് ബോക്സിൽ ടൈപ്പ് ചെയ്യുക. ഉടൻ തന്നെ AI നിങ്ങൾക്കായി പുതിയൊരു ബാക്ക്ഗ്രൗണ്ട് തയ്യാറാക്കി നൽകുന്നതാണ്.
ആൻഡ്രോയിഡ് ഫോണുകൾക്കായി മുകളിൽ പറഞ്ഞിരിക്കുന്ന അതേ ഘട്ടങ്ങൾ പിന്തുടർന്നുതന്നെ ഐഫോണിലും (iOS) ബാക്ക്ഗ്രൗണ്ട് സെറ്റ് ചെയ്യാനും മാറ്റാനും സാധിക്കുന്നതാണ്
1. ആൻഡ്രോയിഡിലും ഐഫോണിലും ഈ സൗകര്യം ലഭിക്കുമോ? അതെ, ആൻഡ്രോയിഡ്, ഐഫോൺ (iOS) ഫോണുകളിൽ ഈ ഫീച്ചർ ലഭ്യമാണ്. നിലവിൽ ചില പ്രത്യേക രാജ്യങ്ങളിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
2. AI ബാക്ക്ഗ്രൗണ്ട് ക്രിയേറ്റ് ചെയ്യാൻ ക്യാമറ നിർബന്ധമാണോ? അതെ, വീഡിയോ കോളിൽ ജോയിൻ ചെയ്ത ശേഷം ക്യാമറ ഓൺ ചെയ്താൽ മാത്രമേ നിങ്ങൾക്ക് പുതിയ AI ബാക്ക്ഗ്രൗണ്ടുകൾ നിർമ്മിക്കാനോ നിലവിലുള്ളവ മാറ്റാനോ സാധിക്കൂ.
3. ഈ ഫീച്ചർ ഉപയോഗിക്കാൻ പണം നൽകണോ? ഒരിക്കലുമില്ല. വാട്ട്‌സ്ആപ്പിൽ AI ബാക്ക്ഗ്രൗണ്ടുകൾ നിർമ്മിക്കുന്നത് തികച്ചും സൗജന്യമാണ്. ഇതിനായി അധിക ചാർജുകളൊന്നും നൽകേണ്ടതില്ല.
പരസ്യം
പരസ്യം
Apple Watch Series 12
Starts from ₹56,900
Samsung Galaxy Watch Ultra 2
Starts from ₹59,909
Samsung Galaxy Watch 9 (44mm, LTE)
Starts from ₹41,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹38,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
Samsung Galaxy Watch 9 (44mm)
Starts from ₹40,999
Galaxy S27 Ultra Camera Processing May Change From Galaxy S26 Ultra; Might Drop Dedicated 3X Telephoto Lens
Noise Homestage Soundbar Series Launched in India With Dolby Atmos, Up to 700W Output: Price, Features