Samsung Galaxy

Samsung Galaxy - ख़बरें

  • ഗാലക്സി ഫോണുകളിലെ ക്യാമറയിൽ സാംസങ്ങിൻ്റെ വിപ്ലവം
    സാംസങ്ങിൻ്റെ വരാനിരിക്കുന്ന വൺ Ul 7.1 അപ്‌ഡേറ്റ് ഗാലക്‌സി S25 അൾട്രായിലുള്ള നിരവധി പുതിയ സവിശേഷതകൾ പഴയ ഗാലക്‌സി ഫോണുകളിലേക്കും കൊണ്ടു വന്നേക്കുമെന്ന് സാംമൊബൈലിൽ നിന്നുള്ള ഒരു റിപ്പോർട്ട് പറയുന്നു. അപ്‌ഡേറ്റുകളിലൊന്നിൽ 10 പുതിയ ഫോട്ടോ ഫിൽട്ടറുകൾ ഉൾപ്പെടുന്നു, അവയിൽ ആറെണ്ണം വിൻ്റേജ് ഫിലിം-സ്റ്റൈൽ രൂപമുള്ളതാണ്. സോഫ്റ്റ്, ഷാർപ്പ്, ഇൻ്റൻസ്, സട്ടിൽ, വാം, ഡാർക്ക് എന്നിവയാണ് അവയിൽ ചിലത്. കളർ ടെംപറേച്ചർ,കോണ്ട്രാസ്റ്റ്, സാച്ചുറേഷൻ എന്നിവ മാറ്റിക്കൊണ്ട് പഴയ ഗാലക്സി ഉപയോക്താക്കൾക്കും ഈ ഫിൽട്ടറുകൾ ക്രമീകരിക്കാൻ കഴിഞ്ഞേക്കുമെന്നാണു റിപ്പോർട്ടുകൾ. ഫോട്ടോയിലെ അന്തരീക്ഷവുമായി സ്വയമേവ നിറങ്ങൾ നൽകി പൊരുത്തപ്പെടുന്ന AI പവേർഡ് കസ്റ്റം ഫിൽട്ടറുകളും ഉണ്ടാകും.
  • ഇന്ത്യയിൽ 128GB മോഡൽ സാംസങ്ങ് ഗാലക്സി S25 ലഭ്യമാകും
    റീട്ടെയിൽ സോഴ്സുകൾ പ്രകാരം, സാംസങ് ഗാലക്‌സി S25 (128 ജിബി) ഫോണിന് ഇന്ത്യയിൽ 74,999 രൂപ വില വരുമെന്ന് 91മൊബൈൽസ് ഹിന്ദി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഗാലക്സി S24 (128GB) ഇതേ വിലയിലാണ് കമ്പനി അവതരിപ്പിച്ചത്. ഈ മോഡലിനായുള്ള പ്രീ-ബുക്കിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല, എന്നാൽ അടുത്ത തീയതികളിൽ തന്നെ ഇത് വാങ്ങാൻ ലഭ്യമായേക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതിൻ്റെ ലഭ്യതയെക്കുറിച്ചും സംശയങ്ങളുണ്ട്. 128GB മോഡൽ സാംസങ്ങ് ഗാലക്സി S25 ഇന്ത്യയിലെ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടില്ല. റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഓഫ്‌ലൈൻ ചാനലുകൾ വഴിയും മാത്രമേ ഇത് വിൽക്കാൻ കഴിയൂ എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
  • പുതിയ മൂന്നു ഫോണുകൾ വിപണിയിലിറക്കാൻ സാംസങ്ങ്
    Gizmochina-യിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, കൊളോൺ ആസ്ഥാനമായുള്ള ആഗോള ടെസ്റ്റിംഗ്, സർട്ടിഫിക്കേഷൻ ഓർഗനൈസേഷനായ TUV റെയിൻലാൻഡ് വെബ്‌സൈറ്റിൽ മൂന്ന് ഫോണുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. SM-A566B/DS, SM-A566B, SM-A566E/DS, SM-A566E എന്നീ മോഡൽ നമ്പറുകൾക്കൊപ്പം സാംസങ്ങ് ഗാലക്സി A56 കാണിക്കുന്നു. SM-A366B, SM-A366B/DS, SM-A366E, SM-A366E/DS, SM-A366U, SM-A366U1, SM-A366W, SM-S366V, SM-S366V, SM- A3660 എന്നിവയുൾപ്പെടെ വിവിധ മോഡൽ നമ്പറുകൾക്കൊപ്പമാണ് സാംസങ്ങ് ഗാലക്സി A36 പട്ടികപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ പുറത്തു വന്ന അഭ്യൂഹങ്ങളിൽ ഈ രണ്ട് ഫോണുകളെയും കുറിച്ചുള്ള ചില വിശദാംശങ്ങൾ വെളിപ്പെടുത്തിയിരുന്നു. TUV റെയിൻലാൻഡ് സൈറ്റും ഗാലക്സി A സീരീസിലെ മറ്റൊരു മോഡൽ ഉടൻ ലോഞ്ച് ചെയ്യുമെന്ന് സൂചിപ്പിക്കുന്നുണ്ട്.
  • സാംസങ്ങ് ഗാലക്സി S25 എഡ്ജ് എത്താൻ അധികം കാത്തിരിക്കേണ്ട
    9to5Google നൽകുന്ന വിവരങ്ങൾ അനുസരിച്ച്, ഗാലക്സി S25 സ്ലിം ഏപ്രിലിൽ ലോഞ്ച് ചെയ്യുമെന്ന് സാംസങ് പ്രതിനിധി (പേര് നൽകിയിട്ടില്ല) സൂചന നൽകിയിട്ടുണ്ട്. ഏപ്രിലിലോ മെയ് മാസത്തിലോ ഫോൺ അനാച്ഛാദനം ചെയ്യുമെന്ന് നേരത്തെ ഉണ്ടായിരുന്ന അഭ്യൂഹങ്ങൾ ശരിയാണെന്ന് ഇതിൽ നിന്നും മനസിലാക്കാം. ഫോണിനെ കുറിച്ച് ഇതുവരെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഗാലക്സി അൺപാക്ക്ഡ് ഇവൻ്റിൻ്റെ സമയത്ത്, ഉപകരണത്തിൻ്റെ ചില ആന്തരിക ഭാഗങ്ങൾ കാണിക്കുന്ന ഒരു ടീസർ വീഡിയോ സാംസങ്ങ് പങ്കിട്ടിരുന്നു. പിന്നിൽ രണ്ട് ലെൻസുകൾ ലംബമായി അടുക്കി വച്ചിരിക്കുന്ന ഡ്യുവൽ ക്യാമറ സെറ്റപ്പ് ഫോണിലുണ്ടാകുമെന്ന് വീഡിയോയിൽ സൂചന നൽകുന്നു. ഗാലക്‌സി S25 സീരീസിലെ മറ്റ് മുൻനിര മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗാലക്‌സി S25 എഡ്ജിന് വളരെ കനം കുറഞ്ഞ ഡിസൈൻ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
  • സാംസങ്ങ് ഗാലക്സി S25 അൾട്രാക്കു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിച്ചു
    12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് സാംസങ് ഗാലക്‌സി S25 അൾട്രാ മോഡലിന് 1,299 ഡോളറിൽ (ഏകദേശം 1,12,300 രൂപ) വില ആരംഭിക്കുന്നു. ഇതിൻ്റെ 12GB+256GB, 12GB+512GB പതിപ്പുകൾക്ക് യഥാക്രമം 1,419 ഡോളർ (ഏകദേശം 1,22,700 രൂപ), 1,659 ഡോളർ (ഏകദേശം 1,43,400 രൂപ) എന്നിങ്ങനെയാണ് വില. ഇന്ത്യയിൽ, ഗാലക്‌സി S25 അൾട്രായുടെ അടിസ്ഥാന മോഡലിന് 1,29,999 രൂപയായിരിക്കും വില. ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം സിൽവർബ്ലൂ, ടൈറ്റാനിയം വൈറ്റ്സിൽവർ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.
  • ഇന്ത്യൻ വിപണി കീഴടക്കാൻ സാംസങ്ങ് ഗാലക്സി S25, ഗാലക്സി S25+ എന്നിവയെത്തുന്നു
    12 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡൽ സാംസങ് ഗാലക്‌സി S25 ഫോണിൻ്റെ വില 799 ഡോളറിൽ (ഏകദേശം 69,100 രൂപ) ആരംഭിക്കുന്നു. ഇതിനു പുറമെ 859 ഡോളർ (ഏകദേശം 74,300 രൂപ) വിലയുള്ള 12GB+256GB പതിപ്പും ഉണ്ട്. 12GB+512GB പതിപ്പിൻ്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയിൽ, ഗാലക്‌സി S25 ഫോണിന് വില ആരംഭിക്കുന്നത് 80,999 രൂപ മുതലാണ്. അതേസമയം, 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള സാംസങ് ഗാലക്‌സി എസ് 25+ ൻ്റെ അടിസ്ഥാന മോഡലിന് 999 ഡോളർ (ഏകദേശം 86,400 രൂപ) ആണ് വില.
  • സാംസങ്ങ് ഗാലക്സി S25 സീരീസ് ഫോണുകളുടെ വിലയറിയണ്ടേ
    സാമൂഹ്യമാധ്യമമായ എക്സ് (മുമ്പ് ട്വിറ്റർ) ഉപയോക്താവ് തരുൺ വാട്ട്‌സ് (@tarunvats33) അടുത്തിടെ പുറത്തു വിട്ട വിവരങ്ങളിൽ വരാനിരിക്കുന്ന സാംസങ് ഗാലക്‌സി S25 സീരീസിന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില എത്രയാണെന്നു വെളിപ്പെടുത്തി. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന ഗാലക്‌സി S25 മോഡലിന് 84,999 രൂപയും 12 ജിബി + 512 ജിബി വേരിയൻ്റിന് 94,999 രൂപയും വില വരുമെന്ന് ലീക്കുകൾ വ്യക്തമാക്കുന്നു.
  • സാംസങ്ങ് ഗാലക്സി സീരീസിലെ പുതിയ കില്ലാഡികൾ എത്തുന്നു
    ആൻഡ്രോയിഡ് ഹെഡ്‌ലൈൻസിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, മുഴുവൻ ഗാലക്‌സി S25 സീരീസ് ഫോണുകളിലും ക്വാൽകോമിൻ്റെ പുതിയ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് പ്രോസസറും 12 ജിബി റാമും സ്റ്റാൻഡേർഡായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നിരുന്നാലും ഇത് എല്ലാ പ്രദേശങ്ങളിലും ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. എല്ലാ മോഡലുകളും ഡ്യുവൽ സിം (ഇസിം പിന്തുണ ഉൾപ്പെടെ), വൈഫൈ 7, ബ്ലൂടൂത്ത് 5.3, 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിവയോടെയാണ് വരുന്നതെന്ന് പറയപ്പെടുന്നു. ഒക്ടോബറിൽ പ്രഖ്യാപിച്ച ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള One UI 7-ൽ ഈ ഫോണുകൾ പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുണ്ട്
  • സാംസങ്ങ് ഗാലക്സി അൺപാക്ക്ഡ് 2025-ൻ്റെ തീയ്യതി വന്നിട്ടുണ്ടേ
    സാംസങ് അതിൻ്റെ ഗാലക്‌സി അൺപാക്ക്ഡ് 2025 ഇവൻ്റിനെക്കുറിച്ചുള്ള വിശദാംശങ്ങൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ജനുവരി 22-ന് കാലിഫോർണിയയിലെ സാൻ ജോസിൽ 10 AM PT/1 PM ET (10:30 PM IST) മണിക്ക് ചടങ്ങ് ആരംഭിക്കും. Samsung.com, Samsung Newsroom അല്ലെങ്കിൽ അവരുടെ ഔദ്യോഗിക യുട്യൂബ് ചാനലിൽ ചടങ്ങ് തത്സമയം കാണാൻ കഴിയും. ഉപഭോക്താക്കൾക്ക് അവരുടെ ഇടം 1,999 രൂപ നൽകി മുൻകൂട്ടി റിസർവ് ചെയ്ത് ഗാലക്‌സി പ്രീ-റിസർവ് വിഐപി പാസ് നേടാൻ അവസരമുണ്ട്. ഈ പാസിൽ പുതിയ ഗാലക്‌സി ഫോണുകൾ വാങ്ങുമ്പോൾ ഇ-സ്റ്റോർ വൗച്ചർ വഴി 5,000 രൂപയുടെ ആനുകൂല്യം നേടാനാകും. കൂടാതെ, 50,000 രൂപ വിലമതിക്കുന്ന ഒരു ഗിവ്എവേയിൽ പങ്കാളികളാകാനും അവസരമുണ്ട്
  • കളം ഭരിക്കാനുറപ്പിച്ചുള്ള സവിശേഷതകളുമായി സാംസങ്ങ് ഗാലക്സി S25 സീരീസ് വരുന്നു
    സാംസങ് ഗാലക്‌സി S25 അൾട്രായെക്കുറിച്ചുള്ള ലീക്കായ ഫയലുകൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതായി ആൻഡ്രോയിഡ് അതോറിറ്റി അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ നിന്നു ലഭിച്ച വിവരങ്ങൾ പ്രകാരം ആൻഡ്രോയിഡിൻ്റെ A/B OTA അപ്‌ഡേറ്റ് സിസ്റ്റത്തെ ഈ ഫോൺ പിന്തുണയ്ക്കുമെന്ന് സ്ഥിരീകരിക്കുന്നു. ലീക്കായ ഫയലുകൾ ഫ്ലാഗ്ഷിപ്പ് മോഡലായ ഗാലക്‌സി S25 അൾട്രായെയാണ് പ്രത്യേകമായി പരാമർശിക്കുന്നതെങ്കിലും, ഈ സവിശേഷത ഗാലക്‌സി S25, ഗാലക്‌സി S25 പ്ലസ് എന്നിവയിലും ലഭ്യമാകുമെന്ന് റിപ്പോർട്ട് അനുമാനിക്കുന്നു. ഗാലക്സി S25 സീരീസ് തടസ്സമില്ലാത്ത സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളെ പിന്തുണയ്‌ക്കുമെന്ന് ടിപ്‌സ്റ്റർ @chunvn8888 നവംബറിൽ നടത്തിയ പ്രസ്താവനയിലെ അവകാശവാദങ്ങളോട് യോജിക്കുന്നതാണ് ഈ റിപ്പോർട്ടുകൾ
  • സാംസങ്ങിൻ്റെ രണ്ടു കിടിലൻ ഫ്ലാഗ്ഷിപ്പ് ഫോണുകൾ ഇന്ത്യയിലെത്തി
    എൻ്റർപ്രൈസ് എഡിഷൻ ഗാലക്‌സി S24 സ്മാർട്ട്ഫോണിൻ്റെ 8GB റാം + 256GB സ്റ്റോറേജ് പതിപ്പിന് 78,999 രൂപയാണ് ഇന്ത്യയിൽ വില വരുന്നത്. ഇത് ഓനിക്സ് ബ്ലാക്ക് നിറത്തിലാണ് വരുന്നത്. അതേസമയം, എൻ്റർപ്രൈസ് എഡിഷൻ ഗാലക്‌സി S24 അൾട്രായുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 96,749 രൂപയാണു വില. ഇതു ടൈറ്റാനിയം ബ്ലാക്ക് നിറത്തിൽ ലഭ്യമാണ്. രണ്ട് മോഡലുകളും നിലവിൽ സാംസങ്ങിൻ്റെ കോർപ്പറേറ്റ്+ പോർട്ടൽ വഴി വാങ്ങാം
  • ഡിസൈൻ മാറ്റിപ്പിടിക്കാൻ സാംസങ്ങ് ഗാലക്സി S25 അൾട്രാ
    ലീക്കുകൾ അനുസരിച്ച്, സാംസങ്ങിൻ്റെ നോൺ-ഫോൾഡബിൾ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ പുതിയൊരു ഡിസൈനിലാകും എത്തുന്നുണ്ടാവുക. നേരത്തെ പുറത്തു വന്ന ഫോണുകളിൽ ഉണ്ടായിരുന്ന ഫ്ലാറ്റ് എഡ്ജുകൾക്കു പകരം പുതിയ മോഡലിൽ കുറച്ചു റൗണ്ട് ഷേപ്പിലുള്ള എഡ്ജുകൾ ആയിരിക്കും. ബ്ലാക്ക് ഷേഡ് ഉൾപ്പെടെ നാലു നിറങ്ങളിൽ പ്രതീക്ഷിക്കുന്ന ഫോണിൻ്റെ രണ്ടു നിറങ്ങളും ലീക്കിലൂടെ പുറത്തു വന്നിട്ടുണ്ട്.
  • സ്മാർട്ട്ഫോൺ വിൽപ്പനയിൽ ആപ്പിൾ തന്നെ വമ്പന്മാർ
    കൗണ്ടർപോയിൻ്റ് റിസർച്ചിൻ്റെ ഗ്ലോബൽ ഹാൻഡ്‌സെറ്റ് മോഡൽ സെയിൽസ് ട്രാക്കർ പറയുന്നതനുസരിച്ച്, 2024-ൻ്റെ മൂന്നാം പാദത്തിൽ ലോകത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ സ്മാർട്ട്‌ഫോൺ ആപ്പിളിൻ്റെ ഐഫോൺ 15 ആണ്. ആപ്പിളിൻ്റെ തന്നെ ഐഫോൺ 15 പ്രോ മാക്സ് രണ്ടാം സ്ഥാനത്തും ഐഫോൺ 15 പ്രോ മൂന്നാം സ്ഥാനത്തും എത്തി. ഐഫോൺ 14 ഏഴാംസ്ഥാനത്തും വന്നതിനാൽ പട്ടികയിൽ നാല് സ്ഥാനങ്ങൾ നേടാൻ ആപ്പിളിന് കഴിഞ്ഞു.
  • സ്നാപ്ഡ്രാഗൻ്റെ പുതിയ ചിപ്പ് സാസംങ്ങ് ഗാലക്സി S25 പ്ലസിലുണ്ടാകില്ല
    SM-S936B എന്ന മോഡൽ നമ്പറുള്ള ഒരു സാംസങ് സ്മാർട്ട്‌ഫോണാണ് ഗീക്ക്ബെഞ്ചിൽ കണ്ടെത്തിയത്. ഇത് വരാനിരിക്കുന്ന ഗാലക്സി S25+ മോഡലിൻ്റെ പ്രോട്ടോടൈപ്പായിരിക്കും എന്നാണു കരുതുന്നത്. ലിസ്റ്റിംഗ് അനുസരിച്ച്, ഉപകരണം 2,359 എന്ന സിംഗിൾ-കോർ സ്‌കോറും 8,141 എന്ന മൾട്ടി-കോർ സ്‌കോറും നേടി. ഇതിന് 10.72 ജിബി റാം ഉണ്ടെന്ന് കാണിക്കുന്നു, അത് 12 ജിബിയായി വിപണിയിൽ എത്തിയേക്കാം. ആൻഡ്രോയിഡ് 15ലാണ് ഈ സാംസങ് ഫോൺ പ്രവർത്തിക്കുന്നതെന്നും ലിസ്റ്റിങ്ങിൽ നിന്നും മനസിലാകുന്നു
  • കൂടുതൽ മെച്ചപ്പട്ട സവിശേഷതകളുമായി സാംസങ്ങ് ഗാലക്സി A16 വരുന്നു
    ഗാലക്‌സി A16 5G, ഗാലക്‌സി A16 4G എന്നീ മോഡലുകളാണ് സാംസങ്ങ് പുറത്തിറക്കാൻ ഒരുങ്ങുന്നത്. 6.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള നിലവിലെ ഗാലക്‌സി A15 മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ മോഡലുകളിൽ വലിയ സ്‌ക്രീൻ ആയിരിക്കും. രണ്ടും 4GB RAM + 128GB ബിൽറ്റ്-ഇൻ സ്റ്റോറേജുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവ രണ്ടും സാംസങ്ങിൻ്റെ ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള സോഫ്‌റ്റ്‌വെയറിൽ പ്രവർത്തിക്കും

Samsung Galaxy - वीडियो

പരസ്യം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »