ഗീക്ബെഞ്ചിൽ പ്രത്യക്ഷപ്പെട്ട് ഷവോമി പാഡ് 8; ഗ്ലോബൽ വേരിയൻ്റിൻ്റെ ലോഞ്ച് അടുത്തു
Photo Credit: Xiaomi
ഷവോമി പാഡ് 8 പ്രോയ്ക്ക് 9,200mAh ബാറ്ററിയാണ് കരുത്ത് പകരുന്നത്.
ചൈനയിൽ നേരത്തെ ലോഞ്ച് ചെയ്ത ഷവോമി പാഡ് 8-ൻ്റെ ആഗോള ലോഞ്ച് അടുത്തുവെന്നു സൂചിപ്പിച്ച് ടാബ്‌ലറ്റിൻ്റെ ഇൻ്റർനാഷണൽ വേരിയന്റ് ഗീക്ബെഞ്ച് ബെഞ്ച്മാർക്കിംഗ് പ്ലാറ്റ്‌ഫോമിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ പുതിയ ലിസ്റ്റിംഗ് സൂചിപ്പിക്കുന്നത് ഷവോമി ചൈനയ്ക്ക് പുറത്ത് ടാബ്‌ലെറ്റ് ഉടൻ പുറത്തിറക്കാൻ തയ്യാറെടുക്കുന്നു എന്നാണ്. ഇതുവരെ, പാഡ് 8 സീരീസ് ചൈനീസ് വിപണിയിൽ മാത്രമാണു ലഭ്യമായിരുന്നത്. 2025 സെപ്റ്റംബറിൽ ഷവോമി 17 സ്മാർട്ട്‌ഫോൺ ലൈനപ്പിനൊപ്പം പാഡ് 8 സീരീസ് ചൈനയിൽ ലോഞ്ച് ചെയ്തു. ഷവോമി 8 പ്രോ നേരത്തെ ഗീക്ബെഞ്ച് ലിസ്റ്റിങ്ങിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ് പാഡ് 8-ഉം പ്ലാറ്റ്ഫോമിൽ കണ്ടെത്തിയത്. വിവിധ മോഡലുകൾ വെവ്വേറെ പുറത്തിറക്കുന്നതിനു പകരം ആഗോളതലത്തിൽ മുഴുവൻ പാഡ് 8 ലൈനപ്പും പുറത്തിറക്കാൻ ഷവോമി പദ്ധതിയിടുന്നതായി ഇതു സൂചിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, ഷവോമിയുടെ വരാനിരിക്കുന്ന ടാബ്‌ലെറ്റുകളുമായി ബന്ധപ്പെട്ട ലീക്കുകൾ, സർട്ടിഫിക്കേഷനുകൾ, ബെഞ്ച്മാർക്ക് ലിസ്റ്റിംഗുകൾ എന്നിവയിൽ സ്ഥിരമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത് ലോഞ്ചിങ്ങ് അടുത്തു വരുന്നുവെന്ന വ്യക്തമായ സൂചന നൽകുന്നു.
ഗീക്ബെഞ്ച് ലിസ്റ്റിംഗിൽ 25097RP43G എന്ന മോഡൽ നമ്പറിലുള്ള ഒരു ഉപകരണം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് സ്റ്റാൻഡേർഡ് ഷവോമി പാഡ് 8-ന്റെ ഗ്ലോബൽ വേരിയന്റാണെന്ന് വിശ്വസിക്കപ്പെടുന്നു. ബെഞ്ച്മാർക്ക് ഡാറ്റ അനുസരിച്ച്, ടാബ്‌ലെറ്റിൽ 2.02GHz-ൽ ക്ലോക്ക് ചെയ്ത രണ്ട് കോറുകൾ, 2.8GHz-ൽ രണ്ട്, 3.01GHz-ൽ മൂന്ന്, 3.21GHz-ൽ പ്രവർത്തിക്കുന്ന ഒരു പ്രൈം കോർ എന്നിങ്ങനെയായി ക്രമീകരിച്ചിരിക്കുന്ന എട്ട് കോറുകൾ അടങ്ങിയ ഒരു CPU കോൺഫിഗറേഷൻ ഉണ്ട്.
ഈ കോർ ലേഔട്ട് ചൈനീസ് വേരിയന്റുമായി കൃത്യമായി പൊരുത്തപ്പെടുന്നതാണ്. ഷവോമി പാഡ് 8-ൻ്റെ ഗ്ലോബൽ മോഡലിനു സ്നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്‌സെറ്റാണ് കരുത്തു നൽകുകയെന്നു സ്ഥിരീകരിക്കുന്നു. ടെസ്റ്റ് ചെയ്ത യൂണിറ്റിൽ 8GB റാമും ലിസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രകടനത്തിന്റെ കാര്യത്തിൽ, ടാബ്‌ലെറ്റ് സിംഗിൾ-കോർ ടെസ്റ്റിൽ 2,000 പോയിന്റിൽ കൂടുതൽ പോയിന്റുകളും മൾട്ടി-കോർ ടെസ്റ്റിൽ ഏകദേശം 6,100 പോയിന്റുകളും നേടി. ഈ കണക്കുകൾ ഷവോമി പാഡ് 7-നെക്കാൾ വളരെ മുന്നിലാണ്. സ്നാപ്ഡ്രാഗൺ 7+ Gen 3 പ്രോസസറുമായി എത്തിയ ഷവോമി പാഡ് 7 യഥാക്രമം 1,877, 5,106 എന്നിങ്ങനെയാണു പോയിന്റുകൾ നേടിയത്. ഈ മെച്ചപ്പെടുത്തൽ സുഗമമായ മൾട്ടിടാസ്കിംഗ്, വേഗത്തിലുള്ള ആപ്പ് ലോഡിംഗ്, ആപ്പുകളുടെ മികച്ച പ്രകടനം എന്നിവ ഉറപ്പാക്കും.
ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിൽ, ഷവോമി പാഡ് 8 ആൻഡ്രോയിഡ് 16-ൽ പ്രവർത്തിക്കുമെന്ന് കാണിക്കുന്നു. ഇത് ഷവോമിയുടെ ഏറ്റവും പുതിയ ഹൈപ്പർഒഎസ് പതിപ്പിനൊപ്പമാകും പുറത്തിറങ്ങുക. ഇത് മെച്ചപ്പെട്ട പെർഫോമൻസ് ഒപ്റ്റിമൈസേഷൻ, മികച്ച ടാബ്‌ലെറ്റ്-സെൻ്റേർഡ് സവിശേഷതകൾ, ദൈർഘ്യമേറിയ സോഫ്റ്റ്‌വെയർ പിന്തുണ എന്നിവ കൊണ്ടുവന്നേക്കാം.
ചൈനീസ് വേരിയന്റിനെ അടിസ്ഥാനമാക്കി, 144Hz റീഫ്രഷ് റേറ്റുള്ള 11.2 ഇഞ്ച് LCD ഡിസ്‌പ്ലേ ഷവോമി പാഡ് 8 അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടാബ്‌ലെറ്റിൽ 45W വയർഡ് ഫാസ്റ്റ് ചാർജിംഗിന്റെ പിന്തുണയുള്ള ഒരു വലിയ 9,200mAh ബാറ്ററിയും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.
ടിപ്‌സ്റ്റർ അഭിഷേക് യാദവിന്റെ അഭിപ്രായത്തിൽ, 2026 മാർച്ച് ആദ്യം, ഒരുപക്ഷേ മൊബൈൽ വേൾഡ് കോൺഗ്രസ് (MWC) സമയത്ത്, ഷവോമി പാഡ് 8 സീരീസ് ആഗോളതലത്തിൽ പുറത്തിറക്കിയേക്കാം. ഈ ടൈംലൈൻ ലീക്കുകളും ബെഞ്ച്മാർക്ക് വിവരങ്ങളുമായും പൊരുത്തപ്പെടുന്നു. ഷവോമി ഇതുവരെ ഫോണിൻ്റെ ലോഞ്ച് തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഗീക്ബെഞ്ച് ലിസ്റ്റിങ്ങ് വ്യക്തമാക്കുന്നത് ഫോണിൻ്റെ ഗ്ലോബൽ വേരിയൻ്റ് പുറത്തുവരാൻ അധികം വൈകില്ലെന്നാണ്.
പരസ്യം
പരസ്യം
Apple Watch Series 12
Starts from ₹56,900
Samsung Galaxy Watch Ultra 2
Starts from ₹64,150
Samsung Galaxy Watch 9 (44mm, LTE)
Starts from ₹41,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹37,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
Samsung Galaxy Watch 9 (44mm)
Starts from ₹40,999
WhatsApp Reportedly Brings Third-Party Agent Chats to iOS Beta Users