ഷവോമി 17 അൾട്ര ഉടനെയെത്തും; വില, ബാറ്ററി എന്നിവ സംബന്ധിച്ച വിവരങ്ങൾ പുറത്ത്

ഷവോമി 17 അൾട്രയുടെ ഗ്ലോബൽ വേരിയൻ്റിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം; വിവരങ്ങൾ പുറത്ത്

ഷവോമി 17 അൾട്ര ഉടനെയെത്തും; വില, ബാറ്ററി എന്നിവ സംബന്ധിച്ച വിവരങ്ങൾ പുറത്ത്

Photo Credit: Xiaomi

Xiaomi 17 Ultra ആഗോളതലത്തിൽ കറുപ്പ്, വെള്ള, പച്ച നിറങ്ങളിൽ പുറത്തിറങ്ങുമെന്ന് സൂചന.

ഹൈലൈറ്റ്സ്
  • ഷവോമി 17 അൾട്രയുടെ ഇൻ്റർനാഷണൽ മോഡലുകളിൽ 6,000mAh ബാറ്ററി പ്രതീക്ഷിക്കുന്ന
  • അതേസമയം ചൈനീസ് വേരിയൻ്റിൽ 6,800mAh ബാറ്ററിയാകും ഉണ്ടാവുക
  • ചൈനീസ് വിപണിയിൽ കൂടുതൽ കളർ ഓപ്ഷനുകളിലും ഫോൺ ലഭ്യമാകും
പരസ്യം

ഷവോമി 17 അൾട്രയുടെ ചൈനയിലെ മോഡലിനെ അപേക്ഷിച്ച് ഗ്ലോബൽ വേരിയൻ്റിൽ ഒരു വിട്ടുവീഴ്ചയും കമ്പനി ചെയ്യില്ലെന്നാണോ പ്രതീക്ഷിച്ചിരുന്നത്? എങ്കിൽ ഏറ്റവും പുതിയ ലീക്കുകൾ സൂചിപ്പിക്കുന്നത് നിങ്ങളുടെ പ്രതീക്ഷകൾ അൽപ്പം കുറയ്ക്കാമെന്നാണ്. ഈ മോഡൽ കരുത്തുറ്റ ഒരു ഫോണായി ഇപ്പോഴും അറിയപ്പെടുന്നുണ്ടെങ്കിലും, ചൈന-എക്‌സ്‌ക്ലൂസീവ് മോഡലിനേക്കാൾ കുറഞ്ഞ ഫീച്ചറുകളായിരിക്കും ഗ്ലോബൽ വേരിയൻ്റിനുണ്ടാവുക എന്നാണു റിപ്പോർട്ടുകൾ. ഇതു പ്രീമിയം വില നൽകി സ്വന്തമാക്കേണ്ടി വരുമെന്നും ലീക്കുകൾ സൂചിപ്പിക്കുന്നു. പ്രശസ്തനായ ടിപ്‌സ്റ്ററായ ആഴ്‌സീൻ ലുപിൻ സാമൂഹ്യമാധ്യമമായ എക്സിൽ പങ്കിട്ട ലീക്കുകൾ പ്രകാരം, ഉയർന്ന പ്രൈസ് ടാഗോടെ ഷവോമി 17 അൾട്ര യൂറോപ്പിൽ പുറത്തിറക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. ചൈനീസ് വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ബാറ്ററി കപ്പാസിറ്റിയിൽ ശ്രദ്ധേയമായ ഒരു ഡൗൺഗ്രേഡ് ഉണ്ടാകുമെന്നും ഈ ലീക്കുകൾ വെളിപ്പെടുത്തുന്നു. ഒരു ടോപ് ടയർ അനുഭവം ഈ ഫോണിൽ നിന്നും പ്രതീക്ഷിച്ചിരുന്നവർക്ക് ഈ ലീക്കുകൾ നിരാശയുണ്ടാക്കിയേക്കാം. ഷവോമി മുൻപും സമാനമായ രീതി പിന്തുടർന്നിട്ടുണ്ട്. ലീക്കുകളിലൂടെ പുറത്തു വന്ന ഫോണിൻ്റെ സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

ഷവോമി 17 അൾട്രയുടെ യൂറോപ്പിലെ വിലയും ബാറ്ററി സംബന്ധിച്ച വിശദാംശങ്ങളും:

ഷവോമി 17 അൾട്രയുടെ 16GB റാമും 512GB ഇന്റേണൽ സ്റ്റോറേജുമുള്ള സിംഗിൾ കോൺഫിഗറേഷന് യൂറോപ്പിലെ വില 1,499 യൂറോ ആയിരിക്കുമെന്ന് ലീക്കുകൾ അവകാശപ്പെടുന്നു. സാംസങ്ങിന്റെയും ആപ്പിളിന്റെയും ഫ്ലാഗ്ഷിപ്പ് മോഡലുകളുമായി നേരിട്ട് മത്സരിക്കുന്ന ഈ ഫോൺ അൾട്രാ പ്രീമിയം വിഭാഗത്തിലുള്ളതാണ്. ഈ വിലയിൽ ഫോണിന് മികച്ച ഹാർഡ്‌വെയർ സവിശേഷതകൾ ഏവരും പ്രതീക്ഷിക്കും.

എന്നാൽ ഫോണിൻ്റെ ബാറ്ററി വിശദാംശങ്ങൾ ചെറിയ നിരാശയുണ്ടാക്കുന്നു. ഷവോമി 17 അൾട്രായുടെ ഗ്ലോബൽ വേരിയൻ്റിൽ 6,000mAh ബാറ്ററിയുണ്ടെന്ന് പറയപ്പെടുന്നു. ഇതൊരു വലിയ ബാറ്ററിയാണെങ്കിലും, 6,800mAh ബാറ്ററിയുള്ള ചൈനീസ് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കുറവാണ്.

ബാറ്ററി കപ്പാസിറ്റിയിൽ 800mAh വ്യത്യാസം ചെറുതല്ല. ദൈനംദിന ഉപയോഗത്തിൽ, ഇത് നിരവധി മണിക്കൂർ നേരത്തെ അധിക സ്‌ക്രീൻ സമയവും മികച്ച സ്റ്റാൻഡ്‌ബൈ പ്രകടനവും നൽകും. ഫോൺ കൂടുതൽ ഉപയോഗിക്കുന്നവർക്ക് ഈ വ്യത്യാസം കാരണം അനുഭവത്തിലുണ്ടാകുന്ന മാറ്റം വ്യക്തമായി മനസിലാക്കാനാകും.

ഷവോമി ഗ്ലോബൽ വേരിയൻ്റുകളുടെ സവിശേഷതകൾ കുറയ്ക്കുന്നത് ഇതാദ്യമായല്ല:

ഷവോമി തങ്ങളുടെ ഗ്ലോബൽ വേരിയൻ്റുകളുടെ ബാറ്ററി കപ്പാസിയി കുറയ്ക്കുന്നത് ഇതാദ്യമല്ല. ഉദാഹരണത്തിന്, ഷവോമി 15 അൾട്ര ചൈനയിൽ ലോഞ്ച് ചെയ്തത് 6,000mAh ബാറ്ററിയോടെയാണ്. അതേസമയം ഇതിൻ്റെ ഇൻ്റർനാഷണൽ വേരിയൻ്റ് 5,410mAh ബാറ്ററിയുമായാണ് എത്തിയത്. ഷവോമിയുടെ ഈ സമീപനം നിരവധി ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.

ചൈനയ്ക്ക് പുറത്ത് ബാറ്ററിയുടെ കാര്യത്തിലുള്ള കർശനമായ നിയന്ത്രണങ്ങൾ ഇക്കാര്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ടെക് യൂട്യൂബർ ബ്രാൻഡൻ ലീ ചൂണ്ടിക്കാട്ടി. ലിഥിയം ബാറ്ററി സേഫ്റ്റി, ഷിപ്പിംഗ്, സർട്ടിഫിക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട് യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ് പോലുള്ള പ്രദേശങ്ങൾക്ക് കൂടുതൽ കർശനമായ നിയമങ്ങളുണ്ട്. പലപ്പോഴും വലിയ ബാറ്ററികൾക്ക് കൂടുതൽ പരിശോധന, ഉയർന്ന ചെലവുകൾ, കൂടുതൽ സങ്കീർണ്ണമായ ലോജിസ്റ്റിക്സ് എന്നിവ ആവശ്യമാണ്. ഇക്കാരണത്താൽ, ഷവോമി പോലുള്ള കമ്പനികൾ ആഗോളതലത്തിൽ ഫോണുകൾ വിൽക്കുമ്പോൾ കാലതാമസവും അധിക ചെലവുകളും ഒഴിവാക്കാൻ ചെറിയ ബാറ്ററികൾ തിരഞ്ഞെടുക്കാം. ഇത് അവരുടെ തിരഞ്ഞെടുപ്പിന്റെ മാത്രം കാര്യമല്ല, മറിച്ച് കർശനമായ നിയന്ത്രണങ്ങളെ മറികടക്കാനുള്ള ബിസിനസ്സ് തീരുമാനമാണ്.

ഇൻ്റർനാഷണൽ വേരിയൻ്റ് വാങ്ങുന്നവർക്ക് കളർ ഓപ്ഷനുകളും പരിമിതമായിരിക്കും. യൂറോപ്യൻ മോഡൽ വൈറ്റ്, ബ്ലാക്ക്, ഗ്രീൻ എന്നീ നിറങ്ങളിൽ മാത്രമേ ലഭ്യമാകൂ. അതേസമയം ചൈനീസ് വിപണിക്ക് ഒരു ലൈറ്റ് പർപ്പിൾ വേരിയന്റ് ലഭിച്ചേക്കാം.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. ലോഞ്ച് ഉടനെയെന്ന സൂചന നൽകി സാംസങ്ങ് ഗാലക്സി വാച്ച് അൾട്ര 2, ഗാലക്സി വാച്ച് 9, ഗാലക്സി ടാബ് 12 സീരീസ് എന്നിവ IMEI ഡാറ്റബേസിൽ; വിവരങ്ങൾ അറിയാം
  2. വമ്പൻ വിലക്കുറവിൽ ഷവോമി 14 സിവി സ്വന്തമാക്കാം; ആമസോണിൽ 16,000 രൂപയിലധികം ഡിസ്കൗണ്ട്
  3. സാംസങ്ങ് ഗാലക്സി S26 അൾട്രായിൽ ഡിസൈൻ മാറ്റങ്ങളുണ്ടാകും; ലീക്കായ പോസ്റ്ററിലൂടെ ഫോണിൻ്റെ ചിത്രങ്ങൾ പുറത്ത്
  4. ഷവോമി 17 അൾട്ര ഉടനെയെത്തും; വില, ബാറ്ററി എന്നിവ സംബന്ധിച്ച വിവരങ്ങൾ പുറത്ത്
  5. ഷവോമി പാഡ് 8 ഗ്ലോബൽ വേരിയൻ്റ് ഉടനെ പുറത്തിറങ്ങും; ഗീക്ബെഞ്ചിൽ പ്രത്യക്ഷപ്പെട്ട ടാബിൻ്റെ വിവരങ്ങൾ അറിയാം
  6. 32,000 രൂപയിൽ കുറഞ്ഞ വിലയ്ക്ക് വിവോ T4 അൾട്രാ സ്വന്തമാക്കാം; ഫ്ലിപ്കാർട്ട് ഡീലിൻ്റെ വിവരങ്ങൾ
  7. സാംസങ്ങ് ഗാലക്സി S24 അൾട്രാ 5G സ്വന്തമാക്കാൻ സുവർണാവസരം; ഫ്ലിപ്കാർട്ടിൽ വമ്പൻ ഡിസ്കൗണ്ട് നേടാം
  8. ആപ്പിൾ ഐഫോൺ 16e-ക്ക് 11,500 രൂപയോളം വിലക്കുറവ്; ഓഫർ നേടുന്നത് എങ്ങിനെയെന്നറിയാം
  9. സാംസങ്ങ് ഗാലക്സി S26, ഗാലക്സി S26+ എന്നിവ 50 മെഗാപിക്സൽ ക്യാമറകളുമായി വന്നേക്കും; സവിശേഷതകൾ ലീക്കായി പുറത്ത്
  10. സാംസങ്ങിൻ്റെ പുതിയ ബജറ്റ് ഫോൺ ഇന്ത്യയിലേക്ക്; സാംസങ്ങ് ഗാലക്സി F70e-യുടെ വിശേഷങ്ങൾ അറിയാം
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »