സ്മാർട്ട്ഫോൺ വിപണിയിൽ ഇനി ഇവൻ്റെ കാലം; വിവോ X200 FE ലോഞ്ചിങ്ങിനൊരുങ്ങുന്നു

വിവോ X200 FE ആഗോള വിപണിയിൽ ഉടനെ ലോഞ്ച് ചെയ്യും

സ്മാർട്ട്ഫോൺ വിപണിയിൽ ഇനി ഇവൻ്റെ കാലം; വിവോ X200 FE ലോഞ്ചിങ്ങിനൊരുങ്ങുന്നു

Photo Credit: Vivo

വിവോ X200 FE നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാകുമെന്ന് സ്ഥിരീകരിച്ചു

ഹൈലൈറ്റ്സ്
  • സീസ്സ് ബ്രാൻഡഡ് ട്രിപ്പിൾ ക്യാമറ യൂണിറ്റുമായാണ് വിവോ X200 FE എത്തുന്നത്
  • 6.31 ഇഞ്ച് വലിപ്പമുള്ള 120Hz LTPO OLED സ്ക്രീനാണ് ഈ ഫോണിലുള്ളത്
  • വിവോ X200 FE നാലു നിറങ്ങളിൽ ലഭ്യമാകും
പരസ്യം

ഉപയോക്താവിൻ്റെ താൽപര്യങ്ങൾക്ക് എന്നും മുൻഗണന നൽകുന്ന സ്മാർട്ട്ഫോൺ ബ്രാൻഡാണ് വിവോ. അതുകൊണ്ടു തന്നെയാണ് അവർ വലിയ ഇടവേളകൾ ഇല്ലാതെ പുതിയ ഫോണുകൾ പുറത്തിറക്കുന്നത്. എല്ലാ തരത്തിലുള്ള കസ്റ്റമേഴ്സിനും വേണ്ടിയും ഫോണുകൾ സ്ഥിരമായി പുറത്തിറക്കാറുള്ള വിവോയുടെ മറ്റൊരു ഹാൻഡ്സെറ്റ് ഉടനെ ആഗോള വിപണിയിൽ എത്തും. വിവോ X200 FE എന്ന ഫോണാണ് ലോഞ്ചിങ്ങിനൊരുങ്ങുന്നത്. വിവോ തങ്ങളുടെ ഔദ്യോഗിക മലേഷ്യൻ വെബ്‌സൈറ്റിൽ ഫോണിനായുള്ള പ്രീ-ഓർഡറുകൾ ഇതിനകം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. അതിനു പിന്നാലെ, കമ്പനി ആഗോള തലത്തിൽ ഫോൺ ലോഞ്ച് ചെയ്യുന്ന തീയതിയും സ്ഥിരീകരിച്ചു. പിങ്ക്, മഞ്ഞ എന്നിവയുൾപ്പെടെ നാല് നിറങ്ങളിൽ വിവോ X200 FE ലഭ്യമാകും. ടീസർ ചിത്രങ്ങളിൽ നിന്ന്, ഫോണിന് ഗുളികയുടെ ആകൃതിയിലുള്ള റിയർ ക്യാമറ മൊഡ്യൂൾ ഉണ്ടെന്ന് കാണാൻ കഴിയും. സെൽഫി ക്യാമറക്കായി മുൻവശത്ത് ഒരു ഹോൾ-പഞ്ച് കട്ടൗട്ടും ഇതിലുണ്ട്. വിവോ X200, വിവോ X200 പ്രോ എന്നീ ഫ്ലാഗ്ഷിപ്പ് ഫോണുകൾക്കു പുറമെയാണ് വിവോ X200 FE ആഗോള വിപണികളിലേക്ക് എത്തുന്നത്.

വിവോ X200 FE ഫോണിൻ്റെ ലോഞ്ച് തീയ്യതി, കളർ ഓപ്ഷൻസ്:

വിവോയുടെ തായ്‌വാൻ ഡിവിഷൻ വരാനിരിക്കുന്ന വിവോ X200 FE സ്മാർട്ട്‌ഫോണിനായി ഒരു പ്രത്യേക മൈക്രോസൈറ്റ് ആരംഭിച്ചിട്ടുണ്ട്. ഈ പേജിലൂടെ ജൂൺ 23-ന് ഫോൺ ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചു. നേരത്തെ, ജൂലൈ 11-ന് ഫോൺ ലോഞ്ച് ചെയ്യുമെന്നു പ്രചരിച്ചിരുന്ന കിംവദന്തികൾക്കു കൂടിയാണ് ഇതോടെ വിരാമമായത്.

ഫോണിന്റെ ഡിസൈനിനെയും ലഭ്യമായ കളർ ചോയ്‌സുകളെയും കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങളും ഈ മൈക്രോസൈറ്റ് വെളിപ്പെടുത്തുന്നു. ടീസർ ചിത്രങ്ങളിൽ, വിവോ X200 FE സീസ്-ബ്രാൻഡഡ് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പോടെ വരുമെന്നാണു കാണിച്ചിരിക്കുന്നത്. രണ്ട് ക്യാമറ സെൻസറുകൾ ഗുളിക ആകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നു, അതേസമയം മൂന്നാമത്തെ ലെൻസ് റിംഗ് ആകൃതിയിലുള്ള LED ഫ്ലാഷിന് മുകളിൽ വേറെയായും സ്ഥാപിച്ചിരിക്കുന്നു.

വിവോ X200 FE ഫോണിന്റെ വലതുവശത്ത് പവർ ബട്ടണും വോള്യം നിയന്ത്രിക്കാനുള്ള കീകളും ഉണ്ട്. മുൻവശത്ത്, സ്ലിം ബെസലുകളും ഫ്രണ്ട് ക്യാമറയ്‌ക്കായി മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ഹോൾ-പഞ്ച് കട്ടൗട്ടും നൽകിയിരിക്കുന്നു. X200 FE-യുടെ ഡിസൈൻ അടുത്തിടെ പുറത്തിറക്കിയ വിവോ S30 പ്രോ മിനിയുമായി വളരെ സാമ്യമുള്ളതായി തോന്നുന്നുണ്ട്. പുതിയ ഫോൺ വിവോ S30 പ്രോയുടെ അല്പം പരിഷ്‌ക്കരിച്ച പതിപ്പായിരിക്കാമെന്ന ഊഹാപോഹത്തിന് ഇത് കാരണമായിട്ടുണ്ട്. കറുപ്പ്, നീല, പിങ്ക്, മഞ്ഞ എന്നീ നാല് നിറങ്ങളിൽ വിവോ X200 FE ലഭ്യമാകുമെന്നും കമ്പനി വെളിപ്പെടുത്തി.

വിവോ X200 FE ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ:

വിവോ X200 FE-യുടെ സവിശേഷതകൾ ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, വിവോയുടെ മലേഷ്യൻ വെബ്‌സൈറ്റിലെ സമീപകാല ലിസ്റ്റിംഗ് ഫോണിന്റെ സവിശേഷതകളെക്കുറിച്ച് ചില സൂചനകൾ നൽകിയിട്ടുണ്ട്. 12GB റാമും 512GB ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്ന ഒരു വേരിയന്റുമായി ഈ ഫോൺ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് സ്റ്റോറേജ് ഓപ്ഷനുകളും ചിലപ്പോൾ ലഭ്യമായേക്കാം. ഉയർന്ന നിലവാരമുള്ള സ്മാർട്ട്‌ഫോണുകളിൽ മികച്ച പെർഫോമൻസ് നൽകുന്നതിന് പേരുകേട്ട മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റാണ് വിവോ X200 FE-യിൽ ഉണ്ടാവുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഡിസ്‌പ്ലേയുടെ കാര്യത്തിൽ, ഫോണിൽ 6.31 ഇഞ്ച് LTPO OLED സ്‌ക്രീൻ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഡിസ്‌പ്ലേ 120Hz റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ വിവോ X200 FE-യിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഉൾപ്പെടുമെന്ന് പറയപ്പെടുന്നു. സോണി IMX921 സെൻസർ ഉപയോഗിക്കുന്ന 50 മെഗാപിക്സൽ പ്രധാന ക്യാമറ, സൂം-ഇൻ ഷോട്ടുകൾക്കായി 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, വിശാലമായ ദൃശ്യങ്ങൾ പകർത്താൻ 8 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസ് എന്നിവ ഇതിൽ ഉൾപ്പെട്ടേക്കാം. ഫോണിൽ 6,500mAh ബാറ്ററിയും ഉണ്ടായിരിക്കാം. ഇത് 90W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയ ഫൺടച്ച് OS-ൽ ഈ ഫോൺ പ്രവർത്തിക്കും എന്നാണു പ്രതീക്ഷിക്കുന്നത്. ഇതിൻ്റെ വിലയെ സംബന്ധിച്ച് യാതൊരു സൂചനകളും ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും 50,000 രൂപ മുതൽ 60,000 രൂപ വരെ ആയിരിക്കുമെന്നാണു പ്രതിക്ഷിക്കുന്നത്.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. 40 മണിക്കൂർ പ്ലേടൈമുമായി ലാവ പ്രോബഡ്സ് N33 നെക്ക്ബാൻഡ് ഇന്ത്യയിലെത്തി; വില, സവിശേഷതകൾ അറിയാം
  2. വമ്പൻ ക്യാമറ അപ്ഗ്രേഡുമായി സാംസങ്ങ് ഗാലക്സി S26 സീരീസ് എത്തും; മുഴുവൻ സവിശേഷതകളും പുറത്ത്
  3. വൺപ്ലസ് 15 സീരീസ് ഫോണുകൾ വമ്പൻ സവിശേഷതയുമായി എത്തും; ഒപി ഗെയിമിങ്ങ് കോർ ടെക്നോളജി അവതരിപ്പിക്കാൻ വൺപ്ലസ്
  4. ഡ്യുവൽ റിയർ ക്യാമറയുമായി ലാവ അഗ്നി 4 എത്തും; ബാറ്ററി സവിശേഷതകളും പുറത്തു വന്നു
  5. കാത്തിരിപ്പവസാനിപ്പിച്ച് റിയൽമി GT 8 പ്രോ നവംബറിൽ ഇന്ത്യയിലെത്തും; കൃത്യം ലോഞ്ച് തീയ്യതി പുറത്ത്
  6. ഐക്യൂ 15 നവംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും; ഫോണിൻ്റെ നിരവധി സവിശേഷതകളെ കുറിച്ച് സൂചനകൾ
  7. വമ്പൻ സവിശേഷതകളുമായി വിവോ X300 സീരീസ് ആഗോള വിപണിയിൽ എത്തി; വില, സവിശേഷതകൾ അറിയാം
  8. കളം വാഴാൻ ഐക്യൂവിൻ്റെ പുതിയ അവതാരമെത്തി; ഐക്യൂ നിയോ 11 ലോഞ്ച് ചെയ്തു
  9. മികച്ച പെർഫോമൻസും റിക്കോ ജിആർ ക്യാമറ യൂണിറ്റും; റിയൽമി GT 8 പ്രോ ഇന്ത്യയിൽ വിപണിയിലെത്തുന്ന തീയ്യതി പ്രഖ്യാപിച്ചു
  10. താങ്ങാനാവുന്ന വിലയിൽ ആമസോൺ ഫയർ ടിവി സ്റ്റിക്ക് 4K സെലക്റ്റ് ഇന്ത്യയിലെത്തി; കൂടുതൽ വിവരങ്ങൾ അറിയാം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »