ഡിസംബർ 15-ന് വിവോ S50, വിവോ S50 പ്രോ മിനി എന്നിവ ലോഞ്ച് ചെയ്യും; വിവരങ്ങൾ അറിയാം
Photo Credit: Vivo
വിവോ S50, S50 പ്രോ മിനി ഡിസംബർ 15 ചൈന ലോഞ്ച്; Snapdragon 8 Gen 5, 6500mAh, 90W ചാർജിംഗ്, 6.31-ഇഞ്ച് ഡിസ്‌പ്ലേ
ഡിസംബർ 15-ന് ചൈനയിൽ തങ്ങളുടെ പുതിയ സ്മാർട്ട്ഫോണുകളായ S50, S50 പ്രോ മിനി എന്നിവ പുറത്തിറക്കുമെന്ന് പ്രമുഖ ബ്രാൻഡായ വിവോ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കുറച്ച് ദിവസങ്ങളായി ഈ സീരീസിലെ മോഡലുകൾ ടീസറുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ഈ ഫോണുകളിൽ നിന്നും എന്തൊക്കെ പ്രതീക്ഷിക്കാം എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പങ്കുവച്ചിട്ടുണ്ട്. S50 സീരീസിൽ സ്റ്റാൻഡേർഡ് S50, S50 പ്രോ മിനി എന്നീ രണ്ടു വേരിയൻ്റുകൾ ഉൾപ്പെടുന്നു. S50 സീരീസ് ഫോണുകളുടെ കളർ ഓപ്ഷനുകളും വിവോ സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗികമായ വിശദാംശങ്ങൾക്കു പുറമെ രണ്ട് ഫോണുകളുടെയും നിരവധി സവിശേഷതകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെടാനും തുടങ്ങിയിട്ടുണ്ട്. മുൻ മോഡലുകളെ അപേക്ഷിച്ച് മെച്ചപ്പെട്ട പെർഫോമൻസും ഡിസൈൻ മാറ്റങ്ങളും പ്രതീക്ഷിക്കാമെന്ന സൂചന ഇതിലൂടെ ലഭിക്കുന്നു. ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ ചെറിയ മാറ്റങ്ങൾ വരുത്തി, വിവോ V70 ലൈനപ്പ് എന്ന് പേരിലാവും വിവോ S50 സീരീസ് ഇന്ത്യയിൽ എത്തുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിലെ ലോഞ്ച് തീയ്യതി സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.
ഡിസംബർ 15-നാണ് ചൈനയിൽ വിവോ S50 സീരീസ് അവതരിപ്പിക്കുന്നത്. ലോഞ്ച് ഇവന്റ് പ്രാദേശിക സമയം വൈകുന്നേരം 7:00 മണിക്ക് (ഇന്ത്യൻ സമയം വൈകുന്നേരം 4:30-ന്) ആരംഭിക്കും. വിവോ S50 പ്രോ മിനി കൺഫെഷൻ, ഇൻസ്പിരേഷൻ പർപ്പിൾ, സ്പേസ് ഗ്രേ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്ത പേരുകൾ) എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാകുമെന്ന് കമ്പനി സ്ഥിരീകരിച്ചു. അതേസമയം സാധാരണ വിവോ S50 കൺഫെഷൻ, ഇൻസ്പിരേഷൻ പർപ്പിൾ, സെറീൻ ബ്ലൂ, സ്പേസ് ഗ്രേ എന്നീ നാല് നിറങ്ങളിലും ലഭ്യമാകും. വിൽപ്പന ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഉപഭോക്താക്കൾക്ക് രണ്ട് മോഡലുകളും ചൈനയിലെ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പ്രീ ഓർഡർ ചെയ്യാൻ കഴിയുമെന്ന് വിവോ സ്ഥിരീകരിച്ചു. ലോഞ്ച് ഇവന്റിൽ ഫോണുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.
വരാനിരിക്കുന്ന S50 സീരീസിനെക്കുറിച്ചുള്ള നിരവധി പ്രധാന വിവരങ്ങൾ വിവോ ഇതിനകം പങ്കുവെച്ചിട്ടുണ്ട്. വിവോ S50 പ്രോ മിനി ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റ് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഇതു കൂടാതെ AnTuTu ബെഞ്ച്മാർക്കിൽ ഫോൺ 3 ദശലക്ഷത്തിലധികം പോയിന്റുകൾ നേടിയിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. പ്രോ മിനി മോഡൽ LPDDR5X റാമും 9600Mbps വരെ വേഗത കൈവരിക്കാൻ കഴിയുന്ന UFS 4.1 സ്റ്റോറേജും ഉൾക്കൊള്ളും. 6.31 ഇഞ്ച് ഫ്ലാറ്റ് ഡിസ്‌പ്ലേയും 512GB വരെ ഇന്റേണൽ സ്റ്റോറേജും ഇതിൽ ഉണ്ടാകും.
സ്റ്റാൻഡേർഡ് വിവോ S50-ൽ 1/1.95 ഇഞ്ച് സെൻസറുള്ള 50 മെഗാപിക്സൽ സോണി IMX882 പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ഉൾപ്പെടുമെന്ന് വിവോ പറഞ്ഞു. രണ്ട് ഫോണുകളും ആൻഡ്രോയ്ഡ് 16 അടിസ്ഥാനമാക്കിയ OriginOS 6-ൽ പ്രവർത്തിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
S50 പ്രോ മിനി 6,500mAh കപ്പാസിറ്റിയുള്ള ഒരു വലിയ ബാറ്ററിയുമായാണ് എത്തുക, ഇത് 90W വയർഡ് ഫാസ്റ്റ് ചാർജിംഗും 40W വയർലെസ് ചാർജിംഗും പിന്തുണയ്ക്കും.
സാധാരണ വിവോ S50-ൽ 1.5K റെസല്യൂഷനോടു കൂടിയ 6.59 ഇഞ്ച് ഫ്ലാറ്റ് ഒഎൽഇഡി ഡിസ്‌പ്ലേയും സ്‌നാപ്ഡ്രാഗൺ 8 എസ് ജെൻ 3 ചിപ്‌സെറ്റും ഉണ്ടാകുമെന്ന് ആദ്യകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സെൽഫികൾക്കായി 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഹാൻഡ്‌സെറ്റ് വാഗ്ദാനം ചെയ്യുമെന്ന് സൂചനയുണ്ട്.
പരസ്യം
പരസ്യം
Starlink Executive Clarifies: India Pricing Was a 'Glitch', Still Awaiting Launch Approval
Honor Robot Phone to Enter Mass Production in H1 2026, Tipster Claims