സാംസങ്ങ് ഗാലക്സി S24 അൾട്ര വിലക്കുറവിൽ; ഫ്ലിപ്കാർട്ടിലെ ഓഫറിനെക്കുറിച്ച് അറിയാം
Photo Credit: Samsung
ഫ്ലിപ്കാർട്ടിൽ സാംസങ്ങ് ഗാലക്സി S24 അൾട്ര 24,000₹ വിലക്കുറവ് ഓഫർ വിവരങ്ങൾ
സാംസങ്ങ് ഗാലക്സി S26 സീരീസ് അടുത്ത മാസം പുറത്തിറങ്ങാനിരിക്കെ, അതിൻ്റെ മുൻഗാമികളിൽ ഒന്നായ സാംസങ്ങ് ഗാലക്സി S24 അൾട്ര സ്വന്തമാക്കാൻ ഇതു സുവർണാവസരം. ഫ്ലിപ്കാർട്ടിൽ, എല്ലാ ഓഫറുകളും ഉപയോഗിച്ച് ഈ ഫ്ലാഗ്ഷിപ്പ് ഫോണിൽ 24,010 രൂപയിൽ കൂടുതൽ ലാഭിക്കാൻ വാങ്ങുന്നവർക്ക് കഴിയും. ഡീലിൽ വിവിധ ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ഡിസ്കൗണ്ടുകൾ, ലിമിറ്റഡ് ടൈം പ്രമോഷനുകൾ എന്നിവ ഉൾപ്പെടുന്നു. സാധാരണ റീട്ടെയിൽ വിലയേക്കാൾ വളരെ കുറവാണ് ഈ വില. ഫ്ലിപ്കാർട്ട് വരാനിരിക്കുന്ന റിപ്പബ്ലിക് ഡേ സെയിലിനു തയ്യാറെടുക്കുകയാണ്. പ്രസ്തുത ഇവന്റിൽ ഇതിലും മികച്ച ഓഫറുകൾ കാണാൻ കഴിഞ്ഞേക്കാം. എന്നിരുന്നാലും, അത്രയും കാത്തിരിക്കാൻ ആഗ്രഹമില്ലാത്തവർക്ക്, ഈ കിഴിവ് പരിശോധിക്കാവുന്നതാണ്. സാംസങ്ങ് ഗാലക്സി S24 അൾട്ര ഒരു വലിയ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ, ശക്തമായ പ്രോസസർ, ഹൈ ക്വാളിറ്റി ക്യാമറകൾ എന്നിവയുമായി വരുന്നു. ഒരു പ്രീമിയം ഫ്ലാഗ്ഷിപ്പ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഈ ഓഫറിലൂടെ ഫ്ലിപ്കാർട്ട് എല്ലാവർക്കും നൽകിയിരിക്കുന്നത്.
ഫ്ലിപ്കാർട്ടിൽ പോയി സാംസങ്ങ് ഗാലക്സി S24 അൾട്രയെ തിരയുമ്പോൾ, ഫോൺ 99,989 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നതു കാണാൻ കഴിയും. ഇത് അതിന്റെ യഥാർത്ഥ വിലയായ 1,19,999 രൂപയേക്കാൾ വളരെ കുറവാണ്. ഇതിനുപുറമെ, ആക്സിസ് ബാങ്ക് കാർഡോ എസ്‌ബിഐ ഫ്ലിപ്കാർട്ട് ബാങ്ക് കാർഡോ ഉപയോഗിച്ചാൽ വാങ്ങുന്നവർക്ക് 4,000 രൂപ അധിക കിഴിവ് ലഭിക്കും, ഇത് അന്തിമ വില 96,000 രൂപയിൽ താഴെയാക്കുന്നു. പ്രതിമാസം 3,516 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ പ്ലാനുകളിലും ഫോൺ ലഭ്യമാണ്.
ഉപഭോക്താക്കൾക്ക് വില കൂടുതൽ കുറയ്ക്കാൻ അവരുടെ പഴയ ഫോൺ ട്രേഡ് ചെയ്യുന്ന എക്സ്ചേഞ്ച് ഓപ്ഷൻ ഉപയോഗിക്കാം. യോഗ്യമായ ഉപകരണങ്ങൾക്ക് ഫ്ലിപ്കാർട്ട് 68,050 രൂപ വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, ഒരു സാംസങ്ങ് ഗാലക്സി S23+ എക്സ്ചേഞ്ചിനായി പരിശോധിച്ചപ്പോൾ, അതിന് 23,500 രൂപ മൂല്യം കാണിച്ചു. എന്നാൽ ഫോണിന്റെ മോഡലും അവസ്ഥയും അനുസരിച്ച് എക്സ്ചേഞ്ച് തുക മാറിയേക്കാം. വാങ്ങുന്നവർക്ക് അധിക തുക നൽകി എക്സ്റ്റെൻഡഡ് വാറന്റി പോലുള്ള ഓപ്ഷനുകളും കൂട്ടിച്ചേർക്കാൻ കഴിയും.
സാംസങ്ങ് ഗാലക്‌സി S24 അൾട്രാ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയ വൺ UI 6.1 സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കുന്നു, ഗാലക്‌സി എഐ സവിശേഷതകളും ഇതിൽ വരുന്നു. ഫോണിന് 6.8 ഇഞ്ച് ക്യുഎച്ച്ഡി+ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയുണ്ട്, ഇത് 1Hz മുതൽ 120Hz വരെയുള്ള അഡാപ്റ്റീവ് റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്നു. ഇതിനു 2,600nits വരെ പീക്ക് ബ്രൈറ്റ്‌നസ് എത്താൻ കഴിയും എന്നതിനാൽ തിളക്കമുള്ള സൂര്യപ്രകാശത്തിൽ പോലും ഡിസ്പ്ലേ കാണുന്നത് എളുപ്പമാകും. ഫോൺ ശക്തമായ ടൈറ്റാനിയം ഫ്രെയിമാണ് ഉപയോഗിക്കുന്നത്. കൂടാതെ ഗാലക്‌സിക്കായുള്ള സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 മൊബൈൽ പ്ലാറ്റ്‌ഫോം ഇതിനു കരുത്തു നൽകുന്നു.
ഫോണിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പുണ്ട്. ഇതിൽ 200 മെഗാപിക്സൽ മെയിൻ ക്യാമറ, 12 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ, 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, മറ്റൊരു 10 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്.
ഗാലക്‌സി S24 അൾട്രയിൽ 5,000mAh ബാറ്ററിയും 45W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയും 15W വയർലെസ് ചാർജിംഗ് നൽകുന്ന ഫാസ്റ്റ് വയർലെസ് ചാർജിംഗ് 2.0-ഉം ഉണ്ട്. പൊടി, വെള്ളം എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിനായി IP68 റേറ്റിംഗാണു ഫോണിനുള്ളത്.
പരസ്യം
പരസ്യം
Samsung Galaxy Watch 9 (44mm, LTE)
Starts from ₹44,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹37,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
CMF Buds Neo True Wireless Stereo (TWS) Earphones
Starts from ₹1,999
Amazfit Cheetah 2 Ultra
Starts from ₹54,999
JBL Tune 780NC Wireless Headphones
Starts from ₹7,999
Vivo X500 Pro Max Display Details Officially Teased Ahead of Launch