സാംസങ്ങിൻ്റെ മറ്റൊരു ബഡ്ജറ്റ് ഫോൺ ഇന്ത്യയിൽ; 6,000mAh ബാറ്ററിയുമായി സാംസങ്ങ് ഗാലക്സി F70e ലോഞ്ച് ചെയ്തു

ഇന്ത്യൻ വിപണിയിലേക്ക് സാംസങ്ങ് ഗാലക്സി F70e 5G എത്തി; വിശേഷങ്ങൾ അറിയാം

സാംസങ്ങിൻ്റെ മറ്റൊരു ബഡ്ജറ്റ് ഫോൺ ഇന്ത്യയിൽ; 6,000mAh ബാറ്ററിയുമായി സാംസങ്ങ് ഗാലക്സി F70e ലോഞ്ച് ചെയ്തു

Photo Credit: Samsung

സാംസങ് ഗാലക്‌സി എഫ് 70 ഇ 5 ജിയിൽ 8 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്

ഹൈലൈറ്റ്സ്
  • മീഡിയാടെക് ഡൈമൻസിറ്റി 6300 ചിപ്പ്സെറ്റ് ഈ ഫോണിനു കരുത്തു നൽകുന്നു
  • സാംസങ്ങ് ഗാലക്സി F70e-യിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണുണ്ടാവുക
  • രണ്ടു നിറങ്ങളിൽ സാംസങ്ങിൻ്റെ പുതിയ ഫോൺ ലഭ്യമാകും
പരസ്യം

ഇന്ത്യയിൽ തങ്ങളുടെ ബജറ്റ് സ്മാർട്ട്‌ഫോൺ ലൈനപ്പ് വിപുലീകരിച്ച് സാംസങ്ങ് ഗാലക്‌സി F70e 5G എന്ന ഫോൺ കമ്പനി ലോഞ്ച് ചെയ്തു. തിങ്കളാഴ്ച അവതരിപ്പിച്ച ഈ ഹാൻഡ്‌സെറ്റ് കമ്പനിയുടെ പുതുതായി പ്രഖ്യാപിച്ച ഗാലക്‌സി F70 സീരീസിലെ ആദ്യത്തെ സ്മാർട്ട്‌ഫോൺ കൂടിയാണ്. വലിയ ബാറ്ററിയും മികച്ച സോഫ്റ്റ്‌വെയർ പിന്തുണയുമുള്ള 5G സ്മാർട്ട്‌ഫോൺ, താങ്ങാനാവുന്ന വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് സാംസങ്ങ് ലക്ഷ്യമിടുന്നത്. ഈ പ്രൈസ് റേഞ്ചിൽ അപൂർവമായ, റിയർ പാനലിൽ പ്രീമിയം ലുക്കിംഗ് ലെതർ ഫിനിഷിങ്ങുമായാണ് ഗാലക്‌സി F70e 5G എത്തുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് ഫോണിനു കരുത്ത് പകരുന്നു. കൂടാതെ 6,000mAh ബാറ്ററിയും ഇതിനുണ്ട്. ആറ് വർഷത്തെ OS അപ്‌ഗ്രേഡുകളും സെക്യൂരിറ്റി അപ്‌ഡേറ്റുകളും സാംസങ്ങ് വാഗ്ദാനം ചെയ്യുന്നു. ഫ്ലിപ്കാർട്ടിലൂടെയും സാംസങ്ങിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ വഴിയും സ്മാർട്ട്‌ഫോൺ വാങ്ങാൻ ലഭ്യമാകും. ഇന്ത്യയിലെ സാധാരണക്കാരെ ഉദ്ദേശിച്ചു സാംസങ്ങ് പുറത്തിറക്കിയ ഈ ഫോണിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് നൽകിയിരിക്കുന്നത്.

ഇന്ത്യയിൽ സാംസങ്ങ് ഗാലക്‌സി F70e 5G ഫോണിൻ്റെ വില, ലഭ്യത മുതലായ വിവരങ്ങൾ:

4 ജിബി റാമും 128 ജിബി സ്റ്റോറേജും ഉൾപ്പെടുന്ന സാംസങ് ഗാലക്‌സി F70e 5G ഫോണിൻ്റെ അടിസ്ഥാന വേരിയന്റിന് ഇന്ത്യയിൽ വില 12,999 രൂപയിൽ ആരംഭിക്കുന്നു. കൂടുതൽ മെമ്മറി ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ടോപ് എൻഡ് മോഡൽ തിരഞ്ഞെടുക്കാം, അതിന്റെ വില 14,999 രൂപയാണ്.

ഫെബ്രുവരി 17 മുതൽ ഇന്ത്യയിൽ സ്മാർട്ട്‌ഫോൺ വിൽപ്പനയ്‌ക്കെത്തും. വാങ്ങുന്നവർക്ക് ഫ്ലിപ്കാർട്ടിലൂടെയും സാംസങ്ങ് ഓൺലൈൻ സ്റ്റോറിലൂടെയും ഇത് വാങ്ങാൻ കഴിയും. ലൈംലൈറ്റ് ഗ്രീൻ, സ്‌പോട്ട്‌ലൈറ്റ് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് സാംസങ് ഗാലക്‌സി F70e 5G ഇന്ത്യൻ വിപണിയിൽ ലഭ്യമാവുക.

സാംസങ്ങ് ഗാലക്‌സി F70e 5G ഫോണിൻ്റെ പ്രധാന സവിശേഷതകൾ:

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8-ലാണ് സാംസങ്ങ് ഗാലക്‌സി F70e 5G പ്രവർത്തിക്കുന്നത്. ആറ് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും സെക്യൂരിറ്റി പാച്ചുകളും ഈ ഫോണിനു ലഭിക്കുമെന്ന് സാംസങ്ങ് സ്ഥിരീകരിക്കുന്നു.

720 x 1,600 പിക്‌സൽ റെസല്യൂഷനുള്ള 6.7 ഇഞ്ച് എച്ച്‌ഡി+ എൽസിഡി ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്. സ്‌ക്രീൻ 120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു, കൂടാതെ 800nits വരെ പീക്ക് ബ്രൈറ്റ്‌നസ് ലെവൽ, 260ppi പിക്‌സൽ ഡെൻസിറ്റി എന്നിവയും നൽകുന്നു. വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ചിലാണ് സെൽഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.

2.4GHz പീക്ക് ക്ലോക്ക് സ്പീഡുള്ള ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറാണ് ഫോണിനു കരുത്ത് പകരുന്നത്. സാംസങ്ങിന്റെ അഭിപ്രായത്തിൽ, AnTuTu-വിൽ ഈ ഫോൺ ഏകദേശം 6,23,000 പോയിന്റുകൾ നേടിയിട്ടുണ്ട്. ഇതിൽ ARM മാലി-G57 ജിപിയു, 6GB വരെ LPDDR4x റാം, 128GB ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഉൾപ്പെടുന്നു.

ഫോട്ടോഗ്രാഫിക്കായി, ഗാലക്സി F70e 5G-യിൽ 50 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുണ്ട്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ക്യാമറയും നൽകിയിരിക്കുന്നു. ഈ സ്മാർട്ട്‌ഫോണിന് 6,000mAh വരുന്ന വലിയ ബാറ്ററിയാണുള്ളത്, 167.4 x 77.4 x 8.2mm വലിപ്പവും, ഏകദേശം 199 ഗ്രാം ഭാരവും ഈ ഫോണിനുണ്ടാകും.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ
#ഏറ്റവും പുതിയ സ്റ്റോറികൾ
  1. ഗൂഗിൾ പിക്സൽ 11 സീരീസ് വിപണിയിൽ: 'HiLight' ഫീച്ചറും ടെൻസർ G6 പ്രൊസസറുമായി 3 പുതിയ മോഡലുകൾ!
  2. ഗൂഗിൾ പിക്സൽ 11 പ്രോ ഫോൾഡ് ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും പ്രധാന സവിശേഷതകളും അറിയാം
  3. ഹെൽത്ത് ഗാർഡിയൻ ഫീച്ചറുകളുമായി ഗൂഗിൾ പിക്സൽ വാച്ച് 5 എത്തി; അറിയേണ്ടതെല്ലാം
  4. ആപ്പിൾ എയർടാഗിന് ബദലായി ഗൂഗിൾ പിക്സൽ ടാഗ്: അറിയേണ്ടതെല്ലാം
  5. ആകർഷകമായ ലോഞ്ച് ഓഫറുകളോടെ ഗൂഗിൾ പിക്സൽ 11 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു
  6. ഐഫോൺ 17-നെ വെല്ലാൻ പിക്‌സൽ 11-ൽ ഗൂഗിൾ കൊണ്ടുവന്ന ആരും പറയാത്ത ആ മാറ്റം!
  7. വിപണിയെ ഞെട്ടിച്ച് വിവോ! Vivo X300 FE-യുടെ വില കുത്തനെ കൂട്ടി
  8. ആമസോൺ സെയിലിന് ഇന്ന് രാത്രിയോടെ തിരശ്ശീല വീഴും: പ്രീമിയം ഫോണുകൾക്ക് മികച്ച വിലക്കുറവ്
  9. ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ 2026: പ്രീമിയം സ്മാർട്ട്‌ഫോണുകൾക്ക് വൻ വിലക്കിഴിവ്
  10. ഇനി യൂട്യൂബിൽ നിന്ന് പണം ഉണ്ടാക്കാൻ ഇത് നിർബന്ധം! 2018-ന് ശേഷമുള്ള ഏറ്റവും വലിയ മാറ്റങ്ങൾ
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »