റിയൽമി 16 5G-യെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് കമ്പനിയുടെ പ്രത്യേക മൈക്രോസൈറ്റ് പുതുക്കിയിരിക്കുന്നു.
Photo Credit: Flipkart/ Realme
റിയൽമി 16 5G-യുടെ പിൻഭാഗത്ത് ഗുളികയുടെ ആകൃതിയിലുള്ള (pill-shaped) ക്യാമറ ഡിസൈനാണ് നൽകിയിരിക്കുന്നത്.
റിയൽമി 16 5G ഉടൻ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. ഇതിന്റെ ഭാഗമായി പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ഫോണിന്റെ ഡിസൈനും സവിശേഷതകളും വെളിപ്പെടുത്തുന്ന പ്രത്യേക പേജും സജ്ജമാക്കിയിട്ടുണ്ട്. ഡിസ്‌പ്ലേ വലിപ്പം, ബ്രൈറ്റ്‌നസ്, ബാറ്ററി ശേഷി, ഐപി റേറ്റിംഗ്, കൂളിംഗ് സംവിധാനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് പുതുക്കിയ മൈക്രോസൈറ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമിയുടെ ഏറ്റവും പുതിയ യുഐയിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഈ ഹാൻഡ്‌സെറ്റിൽ പിൽ ഷേപ്പിലുള്ള ക്യാമറ മോഡ്യൂളിനുള്ളിൽ രണ്ട് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത്.
ഫ്ലിപ്പ്കാർട്ടിലെ പ്രത്യേക മൈക്രോസൈറ്റ് പുതുക്കിയതിലൂടെ, റിയൽമി 16 5G ഇന്ത്യയിൽ എയർ ബ്ലാക്ക്, എയർ വൈറ്റ് നിറങ്ങളിൽ ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തുമെന്ന് കമ്പനി വ്യക്തമാക്കി. 7,000mAh ബാറ്ററിയാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. ഇതിനൊപ്പം 60W വയർഡ് ഫാസ്റ്റ് ചാർജിംഗ്, എഐ സ്മാർട്ട് ചാർജിംഗ്, എഐ സ്മാർട്ട് പവർ സേവിംഗ് മോഡ് എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉടൻ പുറത്തിറങ്ങുമെന്ന് ഉറപ്പായ റിയൽമി 16 5G, ഒറ്റത്തവണ ചാർജ് ചെയ്താൽ ഏകദേശം 21.67 മണിക്കൂർ വാട്‌സ്ആപ്പ് ചാറ്റിംഗും, 22.86 മണിക്കൂർ ഇൻസ്റ്റാഗ്രാം റീൽസ് കാണാനും, 22.06 മണിക്കൂർ വരെ യൂട്യൂബ് വീഡിയോകൾ കാണാനും അല്ലെങ്കിൽ ആറ് ദിവസം വരെ തുടർച്ചയായി മ്യൂസിക് പ്ലേബാക്ക് ചെയ്യാനും സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
1,600 ചാർജ് സൈക്കിളുകൾക്ക് ശേഷമോ ആറ് വർഷത്തെ ഉപയോഗത്തിന് ശേഷമോ പോലും ബാറ്ററി മികച്ച രീതിയിൽ പ്രവർത്തിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 7.0-ൽ പുറത്തിറങ്ങുന്ന ഈ ഫോണിന് മൂന്ന് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സെയുക്യൂരിറ്റി അപ്‌ഡേറ്റുകളും ലഭിക്കും.
6.57 ഇഞ്ച് ഡിസ്‌പ്ലേയുള്ള റിയൽമി 16 5G-യിൽ 4,200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്, 3,000Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 1.07 ബില്യൺ നിറങ്ങൾ എന്നിവയുണ്ട്. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്ന IP69 റേറ്റിംഗും ഈ ഫോണിന്റെ പ്രത്യേകതയാണ്. ഫോൺ ചൂടാകാതിരിക്കാൻ 6,050 ചതുരശ്ര എംഎം വിസ്തീർണ്ണമുള്ള വേപ്പർ ചേംബർ കൂളിംഗ് സംവിധാനമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. വെറും 183 ഗ്രാം ഭാരവും 8.1mm കനവുമാണ് ഈ ഫോണിനുള്ളത്.
ജനുവരിയിൽ വിയറ്റ്നാമിൽ പുറത്തിറക്കിയ റിയൽമി 16 5G-യുടെ ഗ്ലോബൽ വേരിയന്റിൽ മീഡിയടെക് ഡൈമെൻസിറ്റി 6400 ടർബോ ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 12GB വരെ റാമും 256GB വരെ ഇന്റേണൽ സ്റ്റോറേജും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, 50 മെഗാപിക്സൽ മെയിൻ സെൻസറും 2 മെഗാപിക്സൽ മോണോക്രോം ക്യാമറയും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സംവിധാനമാണ് ഇതിലുള്ളത്.
പരസ്യം
പരസ്യം
Samsung Music Studio 5, Music Studio 7 Wi-Fi Speakers Launched in India