SIG സർട്ടിഫിക്കേഷൻ സൈറ്റിൽ ഓപ്പോ K14 5G; ഉടനെ ലോഞ്ച് ചെയ്തേക്കും
Photo Credit: Oppo
K13 5G യുടെ പിൻഗാമിയാണെന്ന് കരുതപ്പെടുന്നതാണ് Oppo K14 5G (ചിത്രം)
ഫെബ്രുവരി 10-ന് ഇന്ത്യൻ വിപണിയിൽ ഓപ്പോ K14x 5G പുറത്തിറങ്ങാൻ പോവുകയാണ്. ഇതിനിടയിലുണ്ടായ പുതിയ സംഭവങ്ങൾ സൂചിപ്പിക്കുന്നത് കമ്പനി വരും ദിവസങ്ങളിൽ ഓപ്പോ K14 5G സീരീസ് ലൈനപ്പ് കൂടുതൽ വിപുലീകരിക്കാൻ സാധ്യതയുണ്ടെന്നാണ്. ഈ സീരീസിൻ്റെ ഭാഗമായി മറ്റൊരു സ്മാർട്ട്‌ഫോൺ എത്തുമെന്ന് ഓപ്പോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അടുത്തിടെ പുറത്തുവന്ന ഒരു സർട്ടിഫിക്കേഷൻ ലിസ്റ്റിംഗ് മറ്റൊരു മോഡലിന്റെ വരവിനെ സൂചിപ്പിക്കുന്നു. ഇത്തരം ലിസ്റ്റിങ്ങുകൾ അവയുടെ ലോഞ്ച് ഉണ്ടാകുമെന്ന സൂചനയാണ് നൽകുന്നതെങ്കിലും എപ്പോൾ പുറത്തു വരുമെന്ന കാര്യം വ്യക്തമല്ല. മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ സെഗ്‌മെൻ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഓപ്പോ ഇന്ത്യയിൽ തങ്ങളുടെ K-സീരീസ് ലൈനപ്പ് പുതുക്കുന്നത്. ഉപഭോക്താക്കൾക്കായി കൂടുതൽ ചോയ്‌സുകൾ അവതരിപ്പിച്ച് ഈ സെഗ്‌മെന്റിൽ സാന്നിധ്യം ശക്തിപ്പെടുത്താൻ ഓപ്പോക്കു പദ്ധതിയുണ്ടാകാമെന്ന് പുതിയ ഫോണിൻ്റെ വരവ് സൂചിപ്പിക്കുന്നുണ്ട്. നിലവിൽ, പുതിയ ഹാൻഡ്‌സെറ്റിനെ കുറിച്ചുള്ള ഔദ്യോഗികമായ വിവരങ്ങൾ പരിമിതമാണ്. എന്നിരുന്നാലും, മുൻ സർട്ടിഫിക്കേഷൻ റെക്കോർഡുകളും ഇൻഡസ്ട്രി പാറ്റേണുകളും സൂചിപ്പിക്കുന്നത് ഓപ്പോ ഈ സ്മാർട്ട്‌ഫോൺ വളരെ പെട്ടെന്നു ലോഞ്ച് ചെയ്യുമെന്നാണ്.
ബ്ലൂടൂത്ത് SIG (സ്പെഷ്യൽ ഇന്ററസ്റ്റ് ഗ്രൂപ്പ്) സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ, CPH2869 എന്ന മോഡൽ നമ്പറിലുള്ള, ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത ഓപ്പോ സ്മാർട്ട്‌ഫോൺ കണ്ടെത്തി. ഫോണിൻ്റെ പേര് ഓപ്പോ K14 5G ആണെന്നു ലിസ്റ്റിങ്ങ് സ്ഥിരീകരിക്കുന്നു, ഇത് ഓപ്പോ K14 5G സീരീസിൻ്റെ ഭാഗമായിരിക്കും. ലോഞ്ച് ചെയ്യുന്നതിനു മുമ്പ് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന ഉപകരണങ്ങൾക്ക് ബ്ലൂടൂത്ത് SIG സർട്ടിഫിക്കേഷൻ നിർബന്ധമാണ്.
ഈ സർട്ടിഫിക്കേഷൻ സാധാരണയായി ഉപകരണം ബ്ലൂടൂത്തുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും മറ്റ് ബ്ലൂടൂത്ത്- എനേബ്ൾഡ് പ്രൊഡക്റ്റുമായി ചേർന്നു സുഗമമായി പ്രവർത്തിക്കാൻ കഴിയുമെന്നും ഉറപ്പാക്കുന്നു. ലിസ്റ്റിംഗ് മോണിക്കർസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും, ഈ ഫയലിംഗുകൾ സാധാരണയായി സ്പെസിഫിക്കേഷനുകൾ, ഡിസൈൻ ഘടകങ്ങൾ അല്ലെങ്കിൽ ഹാർഡ്‌വെയർ വിശദാംശങ്ങൾ എന്നിവ വെളിപ്പെടുത്തില്ല.
ഓപ്പോ K14 5G ഫോൺ ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമല്ല. ഇതേ ഹാൻഡ്‌സെറ്റ് മുമ്പ് സിംഗപ്പൂരിലെ ഇൻഫോകോം മീഡിയ ഡെവലപ്‌മെന്റ് അതോറിറ്റി (IMDA) ഡാറ്റാബേസിൽ ലിസ്റ്റ് ചെയ്തിരുന്നു. ഒന്നിലധികം വിപണികളിൽ ഫോൺ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണ്. എന്നാൽ, സ്മാർട്ട്‌ഫോണിന്റെ ലഭ്യതയെക്കുറിച്ചോ ലോഞ്ച് ഷെഡ്യൂളിനെക്കുറിച്ചോ ഓപ്പോ ഇതുവരെ ഔദ്യോഗികമായി ഒരു സ്ഥിരീകരണവും പങ്കിട്ടിട്ടില്ല. നേരത്തെ പുറത്തിറക്കിയ മിഡ്-റേഞ്ച് ഫോണായ ഓപ്പോ K13 5G-യുടെ പിൻഗാമിയായി ഓപ്പോ K14 5G എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഓപ്പോ K13 5G ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ ColorOS 15-ൽ പ്രവർത്തിക്കുന്നു, കൂടാതെ 6.7 ഇഞ്ച് ഫുൾ-HD+ AMOLED ഡിസ്പ്ലേയും ഉണ്ട്. സ്ക്രീൻ 120Hz റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്നു, കൂടാതെ 1,200nits വരെ പീക്ക് ബ്രൈറ്റ്നസും വാഗ്ദാനം ചെയ്യുന്നു. 8GB റാമും 256GB വരെ ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 6 Gen 4 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്.
ക്യാമറകളുടെ കാര്യത്തിൽ, ഓപ്പോ K13 5G-യിൽ 50 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾപ്പെടുന്നു. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയും ഇതിലുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, Wi-Fi, ബ്ലൂടൂത്ത്, ഒരു IR ബ്ലാസ്റ്റർ എന്നിവ ഉൾപ്പെടുന്നു. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഹാൻഡ്‌സെറ്റിൽ ഉണ്ട്.
ഓപ്പോ K13 5G-ക്ക് പൊടി, വെള്ളത്തുള്ളികൾ എന്നിവയെ പ്രതിരോധിക്കുന്നതിൽ IP65 റേറ്റിംഗ് ഉണ്ട്. 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള വലിയ 7,000mAh ബാറ്ററിയാണ് ഈ ഫോണിലുണ്ടാവുക.
പരസ്യം
പരസ്യം
Apple Watch Series 12
Starts from ₹56,900
Samsung Galaxy Watch Ultra 2
Starts from ₹64,150
Samsung Galaxy Watch 9 (44mm, LTE)
Starts from ₹41,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹38,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
Samsung Galaxy Watch 9 (44mm)
Starts from ₹40,999
WhatsApp Reportedly Brings Third-Party Agent Chats to iOS Beta Users