നത്തിങ്ങ് ഒഎസ് 4.0 അപ്ഡേറ്റ് നിർത്തിവെച്ചു; പ്രശ്നങ്ങൾ പരിഹരിക്കാനെന്നു സൂചന
Photo Credit: Nothing
Nothing OS 4.0 ബഗുകളാൽ അപ്രതീക്ഷിതമായി നിർത്തിവച്ചു; ഉപയോക്താക്കൾ പാച്ച് അപ്ഡേറ്റ് വരെ കാത്തിരിക്കുക
നവംബർ 21-നാണ് നത്തിങ്ങ് ഫോൺ 3-ക്കുള്ള, ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ നത്തിങ്ങ് ഒഎസ് 4.0 അപ്‌ഡേറ്റ് കമ്പനി പുറത്തിറക്കിയത്. ഒരാഴ്ചയ്ക്ക് ശേഷം, നവംബർ 28-ന്, ഇതേ അപ്‌ഡേറ്റ് നത്തിങ്ങ് ഫോൺ 2, നത്തിങ്ങ് ഫോൺ 2a, നത്തിങ്ങ് ഫോൺ 2a പ്ലസ്, നത്തിങ്ങ് ഫോൺ 3a, നത്തിങ്ങ് ഫോൺ 3a പ്രോ തുടങ്ങിയ മറ്റ് മോഡലുകളിലേക്കും എത്താൻ തുടങ്ങി. നിരവധി മിക്കച്ച മാറ്റങ്ങൾ ഈ അപ്ഡേറ്റ് വാഗ്ദാനം ചെയ്തതിനാൽ പല ഉപയോക്താക്കളും ആവേശത്തിരായിരുന്നു. എന്നാൽ ഇപ്പോൾ, വ്യക്തമായ കാരണമൊന്നും നൽകാതെ കമ്പനി ഈ റോൾഔട്ട് നിർത്തി വെച്ചുവെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ അപ്ഡേറ്റിൽ അപ്രതീക്ഷിതമായ ഒരു പ്രശ്നം നത്തിങ്ങ് കണ്ടെത്തിയിരിക്കാമെന്നും കൂടുതൽ ഉപയോക്താക്കൾക്ക് ഈ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ റിലീസ് താൽക്കാലികമായി നിർത്താൻ തീരുമാനിച്ചു എന്താണു കരുതേണ്ടത്. സ്മാർട്ട്‌ഫോൺ ലോകത്ത് ഇത്തരത്തിലുള്ള പെട്ടെന്നുള്ള നിർത്തൽ അസാധാരണമായ ഒന്നല്ല. നിലവിൽ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്തവർക്ക് പുതിയൊരു വേർഷൻ കൂടി പിന്നീട് ലഭിച്ചേക്കും.
നത്തിങ്ങ് OS 4.0 അപ്‌ഡേറ്റ് റോൾഔട്ട് തുടങ്ങിയെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടും, നിരവധി റെഡ്ഡിറ്റ് ഉപയോക്താക്കൾ തങ്ങൾക്ക് ഇപ്പോഴും അത് ലഭിച്ചിട്ടില്ലെന്ന് പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി. അപ്ഡേറ്റ് ലഭ്യമാകാത്തതിൻ്റെ കാരണം ചോദിക്കാൻ നത്തിങ്ങിൻ്റെ കസ്റ്റമർ സപ്പോർട്ടുമായി ബന്ധപ്പെട്ടതായി ഒരു നത്തിങ്ങ് ഫോൺ 3 ഉപയോക്താവും പോസ്റ്റ് ചെയ്തു. ആദ്യം, പല ഉപകരണങ്ങൾക്കും അപ്‌ഡേറ്റ് ഇതിനകം ലഭ്യമായിട്ടുണ്ടെന്ന പൊതുവായ ഒരു മറുപടിയാണ് നത്തിങ്ങ് കസ്റ്റമർ സപ്പോർട്ട് നൽകിയത്. എന്നാൽ അവരുടെ പ്രധാന ഫ്ലാഗ്ഷിപ്പ് ഫോണിൽ ഇപ്പോഴും സോഫ്റ്റ്‌വെയർ ലഭ്യമാകാത്തത് എന്തുകൊണ്ടാണെന്ന് ഈ ഉപയോക്താവ് ചോദിച്ചപ്പോൾ, റോൾഔട്ട് നിർത്തിയതായി നത്തിങ്ങ് കസ്റ്റമർ സപ്പോർട്ട് സമ്മതിച്ചു.
ഉപയോക്താവിന്റെ അഭിപ്രായത്തിൽ, ഈ അപ്ഡേറ്റിൽ അടിയന്തരമായി പരിഹാരം ആവശ്യമുള്ള ഒരു പ്രശ്നം ടീം കണ്ടെത്തിയതിനെ തുടർന്നാണ് അപ്‌ഡേറ്റ് കമ്പനി താൽക്കാലികമായി നിർത്തിയത്. ഇതിനെ പിന്തുണയ്ക്കുന്നതിനായി, നത്തിങ്ങിന്റെ കസ്റ്റമർ സർവീസിൽ നിന്നുള്ള ഔദ്യോഗികമായ പ്രതികരണത്തിന്റെ സ്‌ക്രീൻഷോട്ടും ഉപയോക്താവ് പങ്കിട്ടു. ഇൻ്റെണൽ ടെസ്റ്റുകളിലൂടെ ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി കമ്പനി പ്രവർത്തിക്കുന്നതിനാൽ റോൾഔട്ട് താൽക്കാലികമായി നിർത്തിവെച്ചു എന്നു സന്ദേശത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
ഈ പ്രശ്നം പരിശോധിച്ച് പരിഹരിച്ചു കഴിഞ്ഞാൽ അപ്ഡേറ്റിൻ്റെ റോൾഔട്ട് പുനരാരംഭിക്കും. നത്തിങ്ങ് ഒഎസ് 4.0 അപ്‌ഡേറ്റ് ഇതിനകം ഇൻസ്റ്റാൾ ചെയ്ത ഉപയോക്താക്കളെ കമ്പനി ഒഴിവാക്കില്ല. കമ്പനി വീണ്ടും റോൾഔട്ട് ആരംഭിക്കുമ്പോൾ അവർക്ക് അപ്‌ഡേറ്റ് ചെയ്ത പാച്ച്ഡ് വേർഷൻ ലഭിക്കും.
അപ്ഡേറ്റ് നിർത്തി വെക്കുന്നതിനെ കുറിച്ച് ഔദ്യോഗികമായി ഒരു പൊതു പ്രസ്താവനയും ഇതുവരെ നത്തിങ്ങ് പുറത്തിറക്കിയിട്ടില്ല. കമ്പനി തങ്ങളുടെ ഔദ്യോഗിക ചാനലുകളിലൂടെ ഈ താൽക്കാലിക നിർത്തലാക്കൽ ഉപയോക്താക്കളെ അറിയിക്കേണ്ടത് ആവശ്യമായിരുന്നു.
കഴിഞ്ഞ ആഴ്ച, നിരവധി നത്തിങ്ങ് ഉപയോക്താക്കൾ അവരുടെ ഫോണുകളിലെ സിസ്റ്റം അപ്‌ഡേറ്റ് പേജിൽ നിന്ന് നത്തിങ്ങ് ഒഎസ് 4.0 അപ്‌ഡേറ്റ് ഓപ്ഷൻ പെട്ടെന്ന് അപ്രത്യക്ഷമായതായി ശ്രദ്ധിച്ചു. അപ്‌ഡേറ്റ് ഒരു സ്ഥിരതയുള്ള പതിപ്പായാണു വന്നതെങ്കിലും, അവരുടെ ഡിവൈസ് "ആൻഡ്രോയ്ഡ് ബീറ്റ പ്രോഗ്രാമിൽ എൻറോൾ ചെയ്‌തിരിക്കുന്നു" എന്ന് പറയുന്ന ഒരു വിചിത്രമായ സന്ദേശം അപ്ഡേറ്റ് ചെയ്തവർക്കു ലഭിച്ചിരുന്നു. ഇക്കാരണത്താൽ, പുതിയഅപ്‌ഡേറ്റിൽ ഒരു തെറ്റോ പിഴവോ കമ്പനി കണ്ടെത്തിയതായി ഉപയോക്താക്കൾ സംശയിക്കാൻ തുടങ്ങി.
പരസ്യം
പരസ്യം
Starlink Executive Clarifies: India Pricing Was a 'Glitch', Still Awaiting Launch Approval
Honor Robot Phone to Enter Mass Production in H1 2026, Tipster Claims