പുറത്തിറങ്ങും മുൻപ് ഐക്യൂ Z9s ഗീക്ക്ബെഞ്ചിൽ, ഡിസൈൻ വിവരങ്ങൾ പുറത്തായി

പുറത്തിറങ്ങും മുൻപ് ഐക്യൂ Z9s ഗീക്ക്ബെഞ്ചിൽ, ഡിസൈൻ വിവരങ്ങൾ പുറത്തായി
ഹൈലൈറ്റ്സ്
  • ഒന്നിലധികം ഹാൻഡ്സെറ്റുകളായാവും ഐക്യൂ Z9s സീരീസ് പുറത്തിറങ്ങുക
  • ചൈനയിൽ ഇറങ്ങിയ ഐക്യൂ Z9 ൻ്റെ റീബ്രാൻഡഡ് മോഡലാകും ഇന്ത്യയിൽ വരുന്നത്
  • 6000 mAh ബാറ്ററി ഐക്യൂ Z9s ൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു
പരസ്യം
ജൂലൈ മാസത്തിൽ നിരവധി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലേക്ക് എത്തുകയുണ്ടായി. ഓഗസ്റ്റിലും സ്ഥിതി വ്യത്യസ്തമാകില്ലെന്നാണ് ലഭ്യമായ എല്ലാ സൂചനകളിൽ നിന്നും തെളിയുന്നത്. സ്മാർട്ട്ഫോൺ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നായ ഐക്യൂവിൻ്റെ പുതിയ മോഡൽ ഹാൻഡ്സെറ്റും ഓഗസ്റ്റിൽ പുറത്തിറങ്ങുമെന്നു വ്യക്തമായിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഐക്യൂ Z9s സീരീസിലെ സ്മാർട്ട്ഫോണുകൾ ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയിലെത്തുമെന്നു സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഏതു തീയ്യതിയിലാണ് ഇവ പുറത്തിറങ്ങുന്നതെന്നോ ഏതൊക്കെ പേരിലാണ് ഇവയുണ്ടാവുകയെന്നോ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ കമ്പനിയുടെ ഇന്ത്യൻ സിഇഒ ഇതിൻ്റെ ഡിസൈൻ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിട്ടുണ്ട്. അതിനു പുറമേ ഈ സീരീസിലെ ഹാൻഡ്സെറ്റിൻ്റേതെന്നു പ്രതീക്ഷിക്കുന്ന മോഡലുകളിൽ ഒന്ന് ഗീക്ബെഞ്ചിലും കാണാനുണ്ട്. സ്മാർട്ട്ഫോണിൻ്റെ OS, RAM തുടങ്ങിയവ അടക്കമുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുന്നു. ചൈനയിൽ പുറത്തിറങ്ങിയ ഐക്യൂ Z9 ൻ്റെ റീബ്രാൻഡ് ചെയ്ത രൂപമായിരിക്കും ഐക്യൂ Z9s സീരീസ്.

ഐക്യൂ Z9s സീരീസിൻ്റെ ഡിസൈൻ വിവരങ്ങൾ:


സാമൂഹ്യമാധ്യമമായ എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഐക്യൂ ഇന്ത്യയുടെ സിഇഒയായ നിപുൺ മാര്യ ഐക്യൂ Z9s സീരീസിലെ സ്മാർട്ട്ഫോണുകളിൽ ഒന്നിൻ്റെ ഡിസൈൻ സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. എന്നാൽ ഈ സീരീസിലെ ഫോണുകൾ ഏതൊക്കെ പേരിൽ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. റിയർ പാനലിൽ വെള്ള ഷേഡുള്ള മാർബിൾ പോലെയുള്ള പാറ്റേണാണ് ഉണ്ടാവുകയെന്ന് ചിത്രങ്ങൾ സൂചിപ്പിക്കുന്നു.

സമചതുരാകൃതിയിലുള്ള ക്യാമറാ മൊഡ്യൂളാണ് ഐക്യൂ Z9s സീരീസിൻ്റെ സ്മാർട്ട് ഫോണിൻ്റെ പുറത്തു വന്ന ഡിസൈനിൽ കാണാൻ കഴിയുന്നത്. സിൽവർ കളറിൽ ബോർഡർ ചെയ്തു വശങ്ങൾ റൗണ്ട് ചെയ്തിട്ടുള്ള ക്യാമറ മൊഡ്യൂൾ ഫോണിൻ്റെ മുകളിൽ, ഇടതു വശത്തായാണ്. ഇവയുടെ അരികിൽ, ഫോണിൻ്റെ വശങ്ങളിലായി വോള്യം ബട്ടണും പവർ ബട്ടണുമുണ്ട്.

ഐക്യൂ Z9s സീരിസ് ഗീക്ബെഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നു റിപ്പോർട്ടുകൾ:


മൈ സ്മാർട്ട് പ്രൈസിൻ്റെ റിപ്പോർട്ടുകൾ പ്രകാരം വിവോ I2035 എന്ന മോഡൽ നമ്പറിൽ ഗീക്ബെഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് ഹാൻഡ്സെറ്റ് ഐക്യൂ Z9s സീരീസിൽ വരുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നായിരിക്കുമെന്നും ഇത് അടിസ്ഥാന മോഡൽ ആയിരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. സിംഗിൾ ടെസ്റ്റിൽ 1137 പോയിൻ്റും മൾട്ടി കോർ ടെസ്റ്റിൽ 3044 പോയിൻ്റും ഫോണിനു ലഭിച്ചിട്ടുണ്ടെന്നാണു വ്യക്തമാകുന്നത്.

ഈ റിപ്പോർട്ടുകളും, സിംഗിൾ ആൻഡ് മൾട്ടികോർ ടെസ്റ്റുകളിൽ നിന്നുള്ള സ്കോറും നോക്കുമ്പോൾ ഐക്യൂ Z9s സീരീസിലെ ഹാൻഡ് സെറ്റിൽ സ്നാപ്ഡ്രാഗൺ 7 Gen 3 SoC യും അഡ്രീനോ 720 GPU യും ഉണ്ടെന്നാണ് മനസിലാക്കാൻ കഴിയുന്നത്.

ഐക്യൂ Z9 എന്ന പേരിലുള്ള സ്മാർട്ട് ഫോണിൻ്റെ ചൈനീസ് മോഡലിൻ്റെ വകഭേദമായിരിക്കും ഐക്യൂ Z9s സീരീസ് എന്നാണു റിപ്പോർട്ടുകൾ കൂട്ടിച്ചേർക്കുന്നത്. ഇന്ത്യയിൽ കഴിഞ്ഞ മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ അതേ പേരിലുള്ള ഹാൻഡ്സെറ്റും ചൈനയിൽ പുറത്തിറങ്ങിയ ഹാൻഡ്സെറ്റും വ്യത്യസ്തമായിരുന്നു. 

ചൈനയിൽ പുറത്തിറങ്ങിയ ഐക്യൂ Z9 സ്മാർട്ട് ഫോണിൽ സ്നാപ്ഡ്രാഗൺ 7 Gen 3 SoC യും 80W ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 6000 mAh ബാറ്ററിയുമാണുള്ളത്. ഞൊടിയിടയിൽ മുഴുവൻ ചാർജാകാൻ ഇതു സഹായിക്കും. 6.78 ഇഞ്ച് ഫുൾ HD+ AMOLED സ്ക്രീനുള്ള ഹാൻഡ്സെറ്റിൽ 50 മെഗാപിക്സൽ സോണി LYT-600 മെയിൻ സെൻസറും 16 മെഗാപിക്സലുള്ള സെൽഫി ക്യാമറയുമാണുള്ളത്. ഇതേ സവിശേഷതകൾ ഐക്യൂ Z9s സീരീസിലും പ്രതീക്ഷിക്കാം.
Comments
കൂടുതൽ വായനയ്ക്ക്: IQOO Z9s Series, IQOO
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്
 
 

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
© Copyright Red Pixels Ventures Limited 2024. All rights reserved.
Trending Products »
Latest Tech News »