ഐഫോൺ 16-ന് വില കുറഞ്ഞു; വമ്പൻ ഓഫറിൽ സ്വന്തമാക്കാം
Photo Credit: Apple
ഇമാജിനിൽ iPhone 16 വമ്പൻ ഓഫർ, HDFC ഓഫർ+എക്സ്ചേഞ്ച് ബോണസ് ചേർന്ന് വലിയ വിലക്കുറവ്
2024 സെപ്റ്റംബറിലാണ് ആപ്പിൾ ഐഫോൺ 16 സീരീസ് അവതരിപ്പിച്ചത്. ഇതിലെ സാധാരണ ഐഫോൺ 16 മോഡൽ ഇന്ത്യയിൽ എത്തിയപ്പോൾ 79,900 രൂപയായിരുന്നു പ്രാരംഭ വില. ഈ വർഷം ഐഫോൺ 17 സീരീസ് എത്തിയതിനു ശേഷം, കഴിഞ്ഞ കുറച്ചു മാസങ്ങളായി ഐഫോൺ 16 സീരീസ് ഫോണുകളുടെ വിലയിൽ ഇടിവു വരുന്നുണ്ട്. ഇതിനു പുറമെ നിരവധി ഷോർട്ട് ടേം ഡിസ്കൗണ്ടുകളും ഫോണുകൾക്കു ലഭിക്കുന്നു. നിലവിൽ, ഐഫോൺ 16 ഇന്ത്യയിൽ 65,990 രൂപയെന്ന വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. ഒരു പ്രധാനപ്പെട്ട ആപ്പിൾ റീസെല്ലറിൽ നിന്നാണ് ഈ ഓഫർ വരുന്നത്. ഈ ഡിസ്കൗണ്ട് വില ഇൻസ്റ്റൻ്റ് പ്രൈസ് കട്ട്, ചെക്ക്ഔട്ടിൽ ബാധകമാകുന്ന മറ്റു ക്യാഷ്ബാക്ക് ഓഫറുകൾ എന്നിവ ചേർന്നതാണ്. ഓൺലൈൻ ഷോപ്പിങ്ങ് പ്ലാറ്റ്ഫോമുകളും പലപ്പോഴും അപ്രതീക്ഷിതമായി വിലക്കുറവ് നൽകുന്നുണ്ട്. അതിനാൽ ഐഫോൺ 16 വാങ്ങാൻ താൽപര്യമുള്ളവർ ഏതു പ്ലാറ്റ്ഫോമിലാണ് ഏറ്റവും കുറഞ്ഞ വിലയെന്നു ശ്രദ്ധയോടെ താരതമ്യം ചെയ്തു വാങ്ങുന്നത് നന്നായിരിക്കും.
ഇമാജിൻ വെബ്‌സൈറ്റിൽ ഐഫോൺ 16-ന്റെ 128 ജിബി മോഡൽ 69,990 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. എസ്‌ബിഐ കാർഡ്, ഐസിഐസിഐ ബാങ്ക്, അല്ലെങ്കിൽ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 4,000 രൂപ ഇൻസ്റ്റൻ്റ് ക്യാഷ്ബാക്കും ലഭിക്കും. ഈ ക്യാഷ്ബാക്ക് നേടിയാൽ ഫോണിൻ്റെ വില 65,900 രൂപയായി കുറയും. ഇതിനു
പുറമെ നോ-കോസ്റ്റ് ഇഎംഐ പ്ലാനിലൂടെ ഫോൺ വാങ്ങാനുള്ള ഓപ്ഷനുമുണ്ട്, അതിൻ്റെ പ്രതിമാസ ഗഡു ഏകദേശം 10,983 രൂപയായിരിക്കും.
ഐഫോൺ 16-ന്റെ 256 ജിബി, 512 ജിബി സ്റ്റോറേജ് വേരിയന്റുകളും ഇതേ റീസെല്ലർ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മോഡലുകൾക്ക് യഥാക്രമം 79,900 രൂപയും 99,900 രൂപയുമാണ് വില. വെബ്‌സൈറ്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഈ ഉയർന്ന സ്റ്റോറേജ് പതിപ്പുകളിൽ നിലവിൽ അധിക ബാങ്ക് ഓഫറുകളോ ക്യാഷ്ബാക്ക് ഓപ്ഷനുകളോ ഉൾപ്പെടുന്നതായി തോന്നുന്നില്ല.
ഇമാജിനിലെ നിലവിലെ വിലകൾ ഇവയാണെങ്കിലും, പ്രത്യേക ഓഫർ സെയിൽ സമയത്തും ബാങ്ക് ഓഫറുകൾ വഴി ഴും വലിയ കിഴിവുകൾ നൽകുന്നതിനാൽ പല ഷോപ്പർമാരും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ പരിശോധിക്കാൻ ഇഷ്ടപ്പെടുന്നു. ഉദാഹരണത്തിന്, 128GB സ്റ്റോറേജുള്ള ഐഫോൺ 16 നിലവിൽ ക്രോമയിൽ 63,000 രൂപയിൽ താഴെയുള്ള വിലയ്ക്ക് ലഭ്യമാണ്. ഇതു സമീപകാലത്ത് ഈ ഫോണിൻ്റെ ഏറ്റവും കുറഞ്ഞ വിലയാണ്.
താരതമ്യം ചെയ്യുകയാണെങ്കിൽ, ഐഫോൺ 16 സീരീസ് പുറത്തിറങ്ങിയപ്പോൾ, 128 ജിബി പതിപ്പിന് 79,900 രൂപയായിരുന്നു വില. 256 ജിബി മോഡലിന് 89,900 രൂപയും 512 ജിബി വേരിയന്റിന് 1,09,900 രൂപയുമാണ് ലോഞ്ച് വില ഉണ്ടായിരുന്നത്.
6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേയാണ് ഐഫോൺ 16-ൽ ഉള്ളത്, ഇതിന് 2,000nits വരെ പീക്ക് ബ്രൈറ്റ്‌നസിൽ എത്താൻ കഴിയും. മുൻവശത്ത് ശക്തമായ സെറാമിക് ഷീൽഡുള്ള ഇത് ആപ്പിളിന്റെ ഡൈനാമിക് ഐലൻഡ് ഡിസൈനും ഉപയോഗിക്കുന്നു. ആപ്പിളിന്റെ 3nm A18 ചിപ്പ് ആണ് ഫോണിന് കരുത്ത് പകരുന്നത്, ഇത് ഒക്ടാ-കോർ പ്രോസസറാണ്. ഇതിൽ ആറ്-കോർ സിപിയു, അഞ്ച്-കോർ ജിപിയു, AI ഫീച്ചറുകൾക്കും വേഗത്തിലുള്ള പെർഫോമൻസിനും സഹായിക്കുന്ന 16-കോർ ന്യൂറൽ എഞ്ചിൻ എന്നിവ ഉൾപ്പെടുന്നു.
ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, ഐഫോൺ 16-ന് പിന്നിൽ 48 മെഗാപിക്സൽ പ്രധാന ക്യാമറയും 12 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയുമുണ്ട്. മുൻവശത്ത്, സെൽഫികൾക്കും ഫേസ് ഐഡിക്കുമായി 12 മെഗാപിക്സൽ ട്രൂഡെപ്ത് ക്യാമറയുമുണ്ട്. വലതുവശത്തായി ഒരു പുതിയ ക്യാമറ കൺട്രോൾ ബട്ടണും ഈ ഫോണിലുണ്ട്. സിംപിളായ ടാപ്പ് അല്ലെങ്കിൽ സ്ലൈഡ് ഉപയോഗിച്ച് സൂം ഇൻ/സൂം ഔട്ട് ചെയ്യാനും, ഫോട്ടോകൾ എടുക്കാനും, വീഡിയോകൾ റെക്കോർഡ് ചെയ്യാനും മറ്റ് ക്യാമറ ഓപ്ഷനുകൾ ആക്‌സസ് ചെയ്യാനും നിങ്ങൾക്ക് ഈ ബട്ടൺ ഉപയോഗപ്പെടുത്താം. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP68 റേറ്റിങ്ങാണ് ഈ ഫോണിനുള്ളത്.
പരസ്യം
പരസ്യം
Starlink Executive Clarifies: India Pricing Was a 'Glitch', Still Awaiting Launch Approval
Honor Robot Phone to Enter Mass Production in H1 2026, Tipster Claims