ഇന്ത്യയിൽ അടുത്ത മാസം വീണ്ടുമൊരു ആപ്പിൾ സ്റ്റോർ തുറക്കുന്നു; മറ്റൊരു സ്റ്റോർ 2026-ലും ലോഞ്ച് ചെയ്യും

ഇന്ത്യയിലെ അഞ്ചാമത്തെ ആപ്പിൾ സ്റ്റോർ നോയിഡയിൽ വരുന്നു; വിശദമായ വിവരങ്ങൾ അറിയാം

ഇന്ത്യയിൽ അടുത്ത മാസം വീണ്ടുമൊരു ആപ്പിൾ സ്റ്റോർ തുറക്കുന്നു; മറ്റൊരു സ്റ്റോർ 2026-ലും ലോഞ്ച് ചെയ്യും

Photo Credit: Apple

ഡിസംബറിൽ നോയിഡ സ്റ്റോർ, 2026-ൽ മുംബൈയിൽ അടുത്ത ആപ്പിൾ സ്റ്റോർ

ഹൈലൈറ്റ്സ്
  • നോയ്ഡയിലെ ഡിഎൽഎഫ് മാളിലാണ് പുതിയ ആപ്പിൾ സ്റ്റോർ തുറക്കുന്നത്
  • ഏറ്റവും പുതിയ ആപ്പിൾ പ്രൊഡക്റ്റുകൾ സ്റ്റോറിൽ ലഭ്യമാകും
  • അടുത്ത വർഷം ആറാമത്തെ സ്റ്റോർ തുറക്കാനും ആപ്പിൾ പദ്ധതിയിടുന്നു
പരസ്യം

ഇന്ത്യയിൽ അടുത്ത മാസം മറ്റൊരു റീട്ടെയിൽ സ്റ്റോർ കൂടി തുറക്കുമെന്ന് പ്രമുഖ ടെക് ബ്രാൻഡായ ആപ്പിൾ സ്ഥിരീകരിച്ചു. നോയിഡയിൽ തങ്ങളുടെ പുതിയ ഔട്ട്‌ലെറ്റ് സ്ഥാപിക്കുമെന്നും ഡിസംബർ 11-ന് ഇതു തുറന്നു പ്രവർത്തനം ആരംഭിക്കുമെന്നും കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചു. ഇതോടെ 2023-ൽ പ്രവർത്തനം ആരംഭിച്ച ആപ്പിൾ സാകേത് സ്റ്റോറിന് ശേഷം ഡൽഹി-എൻ‌സി‌ആർ മേഖലയിലെ രണ്ടാമത്തെ ആപ്പിൾ സ്റ്റോറായി നോയിഡയിലെ സ്റ്റോർ മാറും. ഇന്ത്യയിൽ ആപ്പിൾ അതിന്റെ ഫിസിക്കൽ റീട്ടെയിൽ ശൃംഖല പതുക്കെ വർദ്ധിപ്പിക്കുന്നത് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നുണ്ട്. കാരണം, കമ്പനിക്ക് എല്ലാ വർഷവും കൂടുതൽ ഉപഭോക്താക്കളെ ലഭിക്കുന്ന ഒരു വിപണിയാണിത്. ഇതിനകം തന്നെ ആപ്പിളിൻ്റെ ഒരു പ്രധാന സ്റ്റോർ തുറന്നു പ്രവർത്തിക്കുന്ന മുംബൈയിൽ കൂടുതൽ വിപുലീകരണം കമ്പനി ലക്ഷ്യമിടുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉയർന്ന ട്രാഫിക് ഉള്ള സ്ഥലങ്ങളിൽ കമ്പനി നിക്ഷേപം തുടരുകയും കസ്റ്റമർ സർവീസ് എക്സ്പീരിയൻസ് മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനാൽ അടുത്ത വർഷം മുംബൈയിൽ രണ്ടാമതൊരു സ്റ്റോർ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

നോയിഡയിൽ അടുത്ത മാസം പുതിയ ആപ്പിൾ സ്റ്റോർ വരുന്നു:

നോയിഡയിലെ സെക്ടർ 18-ലെ ഡിഎൽഎഫ് മാൾ ഓഫ് ഇന്ത്യയ്ക്കുള്ളിലാണ് ആപ്പിൾ നോയിഡ എന്ന പേരിൽ പുതിയ റീട്ടെയിൽ സ്റ്റോർ തുറക്കാൻ കമ്പനി ഒരുങ്ങുന്നത്. ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിൻ്റെ വർണ്ണാഭമായ പീലിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള സ്റ്റോറിൻ്റെ ഡിസൈൻ വെള്ളിയാഴ്ച കമ്പനി വെളിപ്പെടുത്തി. സെപ്റ്റംബറിൽ ബെംഗളൂരുവിലെ ആപ്പിൾ ഹെബ്ബാളും പൂനെയിലെ ആപ്പിൾ കൊറെഗാവ് പാർക്കും തുറന്നതിനു ശേഷം, മയിലിന്റെ പ്രമേയമുള്ള ലോഞ്ച് ഡിസൈൻ ഉപയോഗിക്കുന്ന രാജ്യത്തെ മൂന്നാമത്തെ ആപ്പിൾ സ്റ്റോറാണ് നോയിഡയിലേത്.

ഇന്ത്യയിലെ മറ്റ് ഒഫീഷ്യൽ ആപ്പിൾ സ്റ്റോറുകളെപ്പോലെ, ആപ്പിൾ നോയിഡയും ഉപഭോക്താക്കൾക്ക് വിവിധതരം ആപ്പിൾ പ്രൊഡക്റ്റുകൾ ലഭ്യമാക്കും. ഇതിൽ ഏറ്റവും പുതിയ ഐഫോൺ 17 സീരീസ്, പുതിയ ആപ്പിൾ വാച്ച് സീരീസ് 11, എയർപോഡ്സ് പ്രോ (മൂന്നാം തലമുറ), അപ്‌ഡേറ്റ് ചെയ്ത ഐപാഡ്, ഐമാക്, മാക്ബുക്ക് മോഡലുകൾ എന്നിവ ഉൾപ്പെടുന്നു. ആപ്പിൾ ക്രിയേറ്റീവ്സ് എന്നറിയപ്പെടുന്ന ആപ്പിളിന്റെ പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനങ്ങൾ സന്ദർശകർക്ക് ഉപയോഗപ്പെടുത്താം. ഈ ജീവനക്കാർ സൗജന്യമായി "ടുഡേ അറ്റ് ആപ്പിൾ" എന്ന സെഷനുകൾ നടത്തും. ഈ സെഷനുകളിലൂടെ ആർട്ട്, മ്യൂസിക്ക്, ഫോട്ടോഗ്രാഫി, കോഡിംഗ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിപ്പിക്കുന്നു. ഉപയോക്താക്കൾക്ക് സൗജന്യമായി ഇതിൽ പങ്കെടുക്കാം.

സ്റ്റോറിൽ ഒരു ജീനിയസ് ബാറും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ ഡിവൈസുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിനോ ഒറിജിനൽ ആപ്പിൾ പാർട്ട്സ് ഉപയോഗിച്ച്ചു റിപ്പയർ ചെയ്യുന്നതിനോ അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാൻ കഴിയും. ആപ്പിൾ-സർട്ടിഫൈഡ് ടെക്നീഷ്യൻമാർ ട്രബിൾഷൂട്ടിംഗിനും മറ്റ് സപ്പോർട്ടുകൾക്കും കൂടെയുണ്ടാകും.

കൂടാതെ, "ഷോപ്പ് വിത്ത് എ സ്പെഷ്യലിസ്റ്റ് ഓവർ വീഡിയോ" സേവനവും ആപ്പിൾ വാഗ്ദാനം ചെയ്യും. ചോദ്യങ്ങൾ ചോദിക്കുന്നതിനും, ഉൽപ്പന്നങ്ങൾ താരതമ്യം ചെയ്യുന്നതിനും, വാങ്ങാനുള്ള ഓപ്ഷനുകൾ മനസ്സിലാക്കുന്നതിനും, വാങ്ങുന്നതിന് മുമ്പ് പേഴ്സന്ണലായ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനും വീഡിയോ കോളിലൂടെ ഒരു ആപ്പിൾ വിദഗ്ദ്ധനുമായി ബന്ധപ്പെടാൻ ഈ സവിശേഷതയിലൂടെ ഉപഭോക്താക്കൾക്കു കഴിയും.

2026-ൽ മുംബൈയിലും പുതിയ ആപ്പിൾ സ്റ്റോർ തുറക്കും:

നോയിഡയിൽ പുതിയ സ്റ്റോർ തുറക്കുന്നതിനു പുറമെ, മുംബൈയിൽ സ്റ്റോറുകളുടെ എണ്ണം വിപുലീകരിക്കാനും കമ്പനി പദ്ധതിയിടുന്നു. ഇന്ത്യയിലുടനീളം തങ്ങളുടെ റീട്ടെയിൽ ശൃംഖല വളർത്താനുള്ള ആപ്പിളിന്റെ തന്ത്രത്തിന്റെ ഭാഗമാണിത്. മണികൺട്രോളിന്റെ റിപ്പോർട്ട് അനുസരിച്ച്, അടുത്ത വർഷം മുംബൈയിൽ മറ്റൊരു സ്റ്റോർ ആപ്പിൾ ആരംഭിക്കും. മണികൺട്രോളുമായുള്ള സംഭാഷണത്തിനിടെ ആപ്പിളിന്റെ റീട്ടെയിൽ ആൻഡ് പീപ്പിൾ സീനിയർ വൈസ് പ്രസിഡന്റ് ഡീഡ്രെ ഒ'ബ്രയൻ ഈ വിവരം സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്.

ഇത് തുറക്കുമ്പോൾ, സംസ്ഥാനത്തെ രണ്ടാമത്തെ ആപ്പിൾ സ്റ്റോറായി മാറും. മുംബൈയിൽ ആപ്പിളിന്റെ ഫ്ലാഗ്ഷിപ്പ് സ്റ്റോറായി ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ആപ്പിൾ ബികെസിക്കു പുറമെയാണ് ഈ സ്റ്റോർ വരുന്നത്.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

അനുബന്ധ വാർത്തകൾ

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. റെഡ്മി നോട്ട് 17 ഇന്ത്യയിൽ ഓഗസ്റ്റ് 6-ന് എത്തുന്നു; ലോഞ്ച് തീയതിയും സവിശേഷതകളും പുറത്ത്
  2. 6,500mAh ബാറ്ററിയുമായി വിവോ ടി5 ലൈറ്റ് 5ജി വിപണിയിലേക്ക്; വിൽപ്പന ജൂലൈ 22 മുതൽ
  3. വൺപ്ലസ് ഉപയോക്താക്കൾക്ക് ഷോക്ക്! ഇന്ത്യയിലെ പ്രവർത്തനം അവസാനിക്കുന്നുവോ? ഞെട്ടിക്കുന്ന റിപ്പോർട്ട്!
  4. ഗോബോൾട്ട് ടെനറ്റ് പ്രോ ഇന്ത്യയിൽ പുറത്തിറങ്ങി: ആകർഷകമായ ഫീച്ചറുകളും വിലയും അറിയാം
  5. വൺപ്ലസ് N സീരീസ് വിപുലീകരിക്കുന്നു: N6-ന് പിന്നാലെ N6x വരുന്നു; വിപണിയിൽ വൻ പ്രതീക്ഷ!
  6. 999 രൂപ നൽകി സാംസങ് ഗാലക്സി ഫോൾഡബിൾ ഫോണുകൾ പ്രീ-ബുക്ക് ചെയ്യൂ; കിടിലൻ ഓഫറുകൾ സ്വന്തമാക്കൂ!
  7. ആപ്പിളിനെയും സാംസങ്ങിനെയും വിറപ്പിക്കാൻ മോട്ടോറോള! 144Hz ഡിസ്‌പ്ലേയും കിടിലൻ ക്യാമറയുമായി എഡ്ജ് 70 മാക്സ് വിപണിയിൽ!
  8. പ്രീമിയം ഫീച്ചറുകളുമായി റെഡ്മി നോട്ട് 17; വിലയും സവിശേഷതകളും ഇങ്ങനെ
  9. ഗെയിമിംഗിന്റെ പുതിയ യുഗം! എൻവിഡിയയുടെ അത്യുഗ്രൻ സേവനം ഇന്ത്യയിൽ; ഇന്ന് തന്നെ സബ്‌സ്‌ക്രൈബ് ചെയ്യൂ!
  10. റിയൽമി C100x: വമ്പൻ ബാറ്ററി കരുത്തുമായി ഇന്ത്യയിലേക്ക്
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »