വരും ആഴ്ചകളിൽ 18 വയസ്സിന് മുകളിലുള്ള എല്ലാ ക്രിയേറ്റർമാർക്കും യൂട്യൂബിന്റെ 'ലൈക്‌നസ് ഡിറ്റക്ഷൻ' (Likeness Detection) ടൂൾ ലഭ്യമാക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കി.
Photo Credit: Reuters
ഈ ഫീച്ചർ ലഭ്യമാകുന്നതോടെ, ക്രിയേറ്റർമാർക്ക് കമ്പ്യൂട്ടറിലോ ലാപ്ടോപ്പിലോ YouTube Studio ഓപ്പൺ ചെയ്ത് ഇത് ആക്സസ് ചെയ്യാൻ കഴിയും.
യൂട്യൂബിൽ വർദ്ധിച്ചുവരുന്ന വ്യാജ ഉള്ളടക്കങ്ങളും ഡീപ്‌ഫേക്കുകളും (Deepfakes) തടയുന്നതിനായി വികസിപ്പിച്ച 'ലൈക്‌നസ് ഡിറ്റക്ഷൻ' (Likeness Detection) എഐ ടൂൾ ഇനിമുതൽ എല്ലാ മുതിർന്ന കണ്ടന്റ് ക്രിയേറ്റർമാർക്കും ലഭ്യമാകും. പ്ലാറ്റ്‌ഫോമിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളിന്റെ സേവനം കമ്പനി വിപുലീകരിച്ചത്.
2024-ൽ ആദ്യമായി പ്രഖ്യാപിച്ച ഈ ഫീച്ചർ വിവിധ ഘട്ടങ്ങളായാണ് ഉപഭോക്താക്കളിലേക്ക് എത്തിച്ചത്. കഴിഞ്ഞ വർഷം തിരഞ്ഞെടുത്ത ക്രിയേറ്റർമാർക്കും, തുടർന്ന് ഈ വർഷം മാർച്ചിൽ സർക്കാർ ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും ഈ ഡീപ്‌ഫേക്ക് കണ്ടെത്തൽ സംവിധാനം ലഭ്യമാക്കിയിരുന്നു.
വരും ആഴ്ചകളിൽ ഈ ഫീച്ചർ പൂർണ്ണമായി പുറത്തിറങ്ങുന്നതോടെ, പ്ലാറ്റ്‌ഫോമിൽ തങ്ങളുടെ അനുമതിയില്ലാതെ മുഖം ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോകൾ കണ്ടെത്താനും അവയ്‌ക്കെതിരെ എളുപ്പത്തിൽ റിപ്പോർട്ട് ചെയ്ത് നീക്കം ചെയ്യാനും ക്രിയേറ്റർമാർക്ക് സാധിക്കും. യൂട്യൂബ് സ്റ്റുഡിയോ വഴി വൺ-ടൈം ഫേഷ്യൽ വെരിഫിക്കേഷൻ പൂർത്തിയാക്കി ക്രിയേറ്റർമാർക്ക് ഈ ഫീച്ചർ ഉപയോഗിക്കാം.
യൂട്യൂബിൽ വർദ്ധിച്ചുവരുന്ന വ്യാജ ഉള്ളടക്കങ്ങളും ഡീപ്‌ഫേക്കുകളും തടയുന്നതിനായി വികസിപ്പിച്ച 'ലൈക്‌നസ് ഡിറ്റക്ഷൻ' (Likeness Detection) എഐ ടൂൾ ഇനിമുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാ അർഹരായ കണ്ടന്റ് ക്രിയേറ്റർമാർക്കും ലഭ്യമാക്കുമെന്ന് ഗൂഗിൾ അറിയിച്ചു. മുൻപ് യൂട്യൂബ് പാർട്ണർ പ്രോഗ്രാം (YPP) വഴിയുള്ള ചില ക്രിയേറ്റർമാർക്കും, സിവിക് ലീഡേഴ്സിനും, മീഡിയാ ജീവനക്കാർക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഈ ഫീച്ചർ വരും ആഴ്ചകളിൽ എല്ലാവരിലേക്കും എത്തും. ഈ ടൂൾ ലഭ്യമായിക്കഴിഞ്ഞാൽ, ക്രിയേറ്റർമാർക്ക് ഡെസ്‌ക്‌ടോപ്പിലെ YouTube Studio ഓപ്പൺ ചെയ്ത്, ഇടതുവശത്തുള്ള മെനുവിൽ നിന്ന് “Content detection” ക്ലിക്ക് ചെയ്ത് “Likeness” സെലക്ട് ചെയ്യാം. തുടർന്ന് “Start now” നൽകി, ഒരു വൺ-ടൈം ഫേഷ്യൽ വെരിഫിക്കേഷനിലൂടെ (One-time facial verification) തങ്ങളുടെ ഫേഷ്യൽ ഫീച്ചറുകൾ വെരിഫൈ ചെയ്ത് ഈ ടെക്നോളജി ഉപയോഗിക്കാനുള്ള അനുമതി യൂട്യൂബിന് നൽകാവുന്നതാണ്.
ഇത് സെറ്റ് ചെയ്തുകഴിഞ്ഞാൽ, ക്രിയേറ്റർമാരുടെ അനുമതിയില്ലാതെ അവരുടെ മുഖം ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകൾ കണ്ടെത്തുന്നതിനായി ഈ അൽഗോരിതം ബാക്ക്ഗ്രൗണ്ടിൽ സ്വയം പ്രവർത്തിച്ചുതുടങ്ങും. പേജിൽ വീഡിയോകളൊന്നും കാണിക്കുന്നില്ലെങ്കിൽ അത്തരം ഡീപ്‌ഫേക്കുകൾ പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് യൂട്യൂബ് വ്യക്തമാക്കുന്നത്. എന്നാൽ ഈ ഫീച്ചർ വിഷ്വൽസ് (Visual likeness) മാത്രമേ പരിശോധിക്കൂ എന്നും, ക്രിയേറ്ററുടെ ശബ്ദം മാത്രം (Voice) അനുമതിയില്ലാതെ വ്യാജമായി നിർമ്മിച്ച് ഉപയോഗിച്ചാൽ കണ്ടെത്താൻ ഇതിന് സാധിക്കില്ലെന്നും കമ്പനി ഓർമ്മിപ്പിക്കുന്നുണ്ട്. തങ്ങളെ ചിത്രീകരിക്കാൻ എഐ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്ന് കണ്ടെത്താനും അത് നിയന്ത്രിക്കാനും സഹായിക്കുന്ന, ഇൻഡസ്ട്രിയിലെ തന്നെ ആദ്യത്തെ ടൂൾ ആണിത്. പ്രൈവസി ഗൈഡ്‌ലൈൻസ് ലംഘിക്കുന്ന ഇത്തരം വ്യാജ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ എളുപ്പത്തിൽ റിക്വസ്റ്റ് നൽകാനുള്ള സൗകര്യം ഒരുക്കുക വഴി ക്രിയേറ്റർമാർക്ക് കൂടുതൽ സമാധാനം നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും യൂട്യൂബ് അറിയിച്ചു.
പരസ്യം
പരസ്യം
Samsung Music Studio 5, Music Studio 7 Wi-Fi Speakers Launched in India