മെറ്റായുടെ ആപ്പുകളിൽ ഈ എഐ സപ്പോർട്ട് അസിസ്റ്റന്റ് നേരിട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഉപയോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ സഹായം നൽകാൻ കമ്പനിക്ക് സാധിക്കും.
Photo Credit: Meta Platforms
വിവരങ്ങൾ നൽകാനും ചോദ്യങ്ങൾക്ക് മറുപടി നൽകാനും മാത്രമല്ല, ഉപയോക്താക്കൾക്ക് വേണ്ടി കാര്യങ്ങൾ ചെയ്തു കൊടുക്കാനും ഈ എഐ അസിസ്റ്റന്റിന് കഴിയും.
ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും മെറ്റാ എഐ സപ്പോർട്ട് അസിസ്റ്റന്റ് അവതരിപ്പിക്കുന്നതായി മെറ്റാ പ്ലാറ്റ്‌ഫോംസ് വ്യാഴാഴ്ച അറിയിച്ചു. ഉപഭോക്തൃ സേവനത്തിനും ഉള്ളടക്ക നിയന്ത്രണത്തിനുമായി പുതിയ ടൂളുകൾ കൊണ്ടുവരാനുള്ള മെൻലോ പാർക്ക് ആസ്ഥാനമായുള്ള ഈ ടെക് ഭീമന്റെ നീക്കത്തിന്റെ ഭാഗമാണിത്. ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനും അവർക്ക് വേണ്ടി നടപടികൾ സ്വീകരിക്കാനും ഈ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റന്റിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. പ്ലാറ്റ്‌ഫോമിലെ നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതിനായി കഴിഞ്ഞ വർഷം കൊണ്ടുവന്ന മാറ്റങ്ങൾ മികച്ച ഫലം നൽകിയതായും മെറ്റാ അറിയിച്ചു.
ആൻഡ്രോയിഡ്, ഐഒഎസ്, ഡെസ്ക്ടോപ്പ് എന്നിവയിലെ ഹെൽപ്പ് സെന്ററുകൾ വഴി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കായി മെറ്റാ ഈ സേവനം ആഗോളതലത്തിൽ ലഭ്യമാക്കിത്തുടങ്ങി. അക്കൗണ്ടുമായി ബന്ധപ്പെട്ട ഏത് കാര്യത്തിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ അസിസ്റ്റന്റ്, വെറും അഞ്ച് സെക്കൻഡിനുള്ളിൽ മറുപടി നൽകുമെന്ന് മെറ്റാ അവകാശപ്പെടുന്നു. വിവരങ്ങൾ നൽകുന്നതിനും ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനും പുറമെ, ഉപയോക്താക്കൾക്ക് വേണ്ടി നേരിട്ട് നടപടികൾ സ്വീകരിക്കാനും ഇതിന് കഴിയും. വ്യാജ അക്കൗണ്ടുകൾ റിപ്പോർട്ട് ചെയ്യുക, നീക്കം ചെയ്ത പോസ്റ്റുകൾക്കെതിരെ അപ്പീൽ നൽകാൻ സഹായിക്കുക, പ്രൈവസി സെറ്റിംഗുകളിൽ മാറ്റം വരുത്തുക, പാസ്‌വേഡ് മാറ്റുക, പ്രൊഫൈൽ എഡിറ്റ് ചെയ്യുക തുടങ്ങി നിരവധി കാര്യങ്ങൾക്കായി ഉപയോക്താക്കൾക്ക് ഈ എഐ അസിസ്റ്റന്റിനെ ഉപയോഗിക്കാം. നിലവിൽ ഫേസ്ബുക്കിൽ മാത്രമാണ് ഈ സേവനങ്ങൾ ലഭ്യമാകുന്നതെങ്കിലും വൈകാതെ തന്നെ ഇൻസ്റ്റാഗ്രാമിലും ഇത് ലഭ്യമാകും. മെറ്റായുടെ ആപ്പുകളിൽ നേരിട്ട് ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് വളരെ വേഗത്തിൽ സഹായം ലഭിക്കാൻ ഈ അസിസ്റ്റന്റ് ഉപകരിക്കും. ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും നിലവിൽ നൽകുന്ന എല്ലാ ഭാഷകളിലും ഈ സേവനം ലഭ്യമാണ്.
കൂടാതെ, പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്ക നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കാൻ അത്യാധുനിക എഐ സംവിധാനങ്ങൾ മെറ്റാ പരീക്ഷിച്ചുവരികയാണ്. തട്ടിപ്പുകൾ, വ്യാജ അക്കൗണ്ടുകൾ, ഉപദ്രവകരമായ ഉള്ളടക്കങ്ങൾ എന്നിവ കൃത്യമായി കണ്ടെത്താനും തെറ്റായ റിപ്പോർട്ടുകൾ ഒഴിവാക്കാനും ഈ സംവിധാനം സഹായിക്കും. പുതിയ എഐ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പ്രാഥമിക പരീക്ഷണങ്ങൾ വലിയ വിജയമാണെന്ന് കമ്പനി അറിയിച്ചു. മുൻപ് ശ്രദ്ധയിൽപ്പെടാതെ പോയിരുന്ന ഏകദേശം അയ്യായിരത്തോളം തട്ടിപ്പ് ശ്രമങ്ങൾ പ്രതിദിനം തടയാൻ ഇതിലൂടെ സാധിക്കുന്നുണ്ട്. പ്രമുഖ വ്യക്തികളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾ 80 ശതമാനത്തിലധികം കുറയ്ക്കാനും, മനുഷ്യർ നടത്തുന്ന പരിശോധനയേക്കാൾ ഇരട്ടി വേഗത്തിൽ നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ കണ്ടെത്താനും ഈ പുതിയ സംവിധാനം സഹായിച്ചതായും മെറ്റാ അവകാശപ്പെടുന്നു.
ലോകത്തെ 98 ശതമാനം ഇന്റർനെറ്റ് ഉപയോക്താക്കളും സംസാരിക്കുന്ന ഭാഷകളിൽ മെറ്റായുടെ പുതിയ എഐ സംവിധാനങ്ങൾ പ്രവർത്തിക്കുമെന്നും, ഇത് മുൻപത്തെക്കാൾ വലിയൊരു നേട്ടമാണെന്നും കമ്പനി അറിയിച്ചു. ഉള്ളടക്ക നിയന്ത്രണത്തിനായി എഐക്ക് കൂടുതൽ ചുമതലകൾ നൽകുന്നുണ്ടെങ്കിലും, മനുഷ്യരുടെ നേരിട്ടുള്ള പരിശോധന അത്യന്താപേക്ഷിതമാണെന്ന് മെറ്റാ പ്രത്യേകം വ്യക്തമാക്കി. വരും വർഷങ്ങളിൽ ഈ എഐ സംവിധാനങ്ങൾ ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കൂടുതൽ സമയമെടുക്കുന്നതും ഒരേപോലെ ആവർത്തിച്ചു ചെയ്യേണ്ടതുമായ ജോലികൾ എഐ കൈകാര്യം ചെയ്യുമ്പോൾ, സങ്കീർണ്ണവും അതീവ ശ്രദ്ധ ആവശ്യമുള്ളതുമായ തീരുമാനങ്ങൾ എടുക്കാനുള്ള ചുമതല തുടർന്നും മനുഷ്യരായ റിവ്യൂവർമാർക്കായിരിക്കും.
പരസ്യം
പരസ്യം
Samsung Galaxy Watch 9 (44mm, LTE)
Starts from ₹44,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹37,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
CMF Buds Neo True Wireless Stereo (TWS) Earphones
Starts from ₹1,999
Amazfit Cheetah 2 Ultra
Starts from ₹54,999
JBL Tune 780NC Wireless Headphones
Starts from ₹7,999