ഫേസ് ഐഡി സംവിധാനം ഡിസ്‌പ്ലേയ്ക്ക് താഴേക്ക് മാറ്റുന്നതിലൂടെ ഐഫോൺ 18 പ്രോയുടെ സ്‌ക്രീനിലെ തടസ്സങ്ങൾ കുറച്ച് കൂടുതൽ വലിപ്പമുള്ള ഡിസ്‌പ്ലേ അനുഭവം നൽകാനാണ് ആപ്പിൾ ശ്രമിക്കുന്നത്.
ആദ്യമായി അവതരിപ്പിച്ചത് മുതൽ പുറത്തിറങ്ങിയ ഓരോ ഐഫോൺ പതിപ്പുകളിലും ഡൈനാമിക് ഐലൻഡിന്റെ വലിപ്പം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരാനാണ് ആപ്പിൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഈ വർഷം അവസാനത്തോടെ എത്തുന്ന ഐഫോൺ 18 സീരീസിനൊപ്പം ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോണും പുറത്തിറങ്ങിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഐഫോൺ 17 പ്രോയ്ക്ക് സമാനമായ ഡിസൈൻ തന്നെയായിരിക്കും പുതിയ മോഡലുകൾക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും, ഐഫോൺ 18 പ്രോയിൽ വലിയ മാറ്റങ്ങൾക്ക് ആപ്പിൾ തയ്യാറെടുക്കുന്നതായാണ് പുതിയ വിവരങ്ങൾ. ഫോണിന്റെ മുൻവശത്തെയും പിൻവശത്തെയും ലുക്കിൽ മാറ്റം വരുത്തുന്നതിനായി വിവിധ ഡിസൈനുകൾ കമ്പനി നിലവിൽ പരീക്ഷിച്ചു വരികയാണ്.
ഐഫോൺ 18 പ്രോയുടെ ഡിസ്‌പ്ലേ ഡിസൈനിൽ ആപ്പിൾ വലിയ പരീക്ഷണങ്ങൾ നടത്തുന്നതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രശസ്ത ടിപ്‌സ്റ്ററായ 'ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ' വെയ്‌ബോയിൽ പങ്കുവെച്ച വിവരങ്ങൾ പ്രകാരം, പ്രധാനമായും രണ്ട് തരം ഡിസ്‌പ്ലേ ഡിസൈനുകളാണ് കമ്പനി ഇപ്പോൾ പരിഗണിക്കുന്നത്. ഇതിൽ ഏറ്റവും ആകർഷകമായ മാറ്റം കൂടുതൽ ചെറിയ ഡൈനാമിക് ഐലൻഡ് ആണ്. ഫേസ് ഐഡി ഘടകങ്ങൾ ഡിസ്‌പ്ലേയ്ക്കടിയിലേക്ക് മാറ്റുന്നതിലൂടെ നിലവിലുള്ളതിനേക്കാൾ 35 ശതമാനം വരെ വലിപ്പം കുറഞ്ഞ 'മിനി ഡൈനാമിക് ഐലൻഡ്' അവതരിപ്പിക്കാൻ ആപ്പിളിന് സാധിക്കും. എന്നാൽ, രണ്ടാമത്തെ ഓപ്ഷനായി നിലവിലുള്ള അതേ ഡിസൈൻ തന്നെ തുടരാനും ആപ്പിൾ ആലോചിക്കുന്നുണ്ട്. ഈ രണ്ട് ഡിസൈനുകളിലും കമ്പനി നിലവിൽ എ/ബി ടെസ്റ്റിംഗ് നടത്തിവരികയാണ്. നിലവിലുള്ള രീതി തന്നെ തുടരാനാണ് ആപ്പിൾ തീരുമാനിക്കുന്നതെങ്കിൽ, വലിയ മാറ്റങ്ങളില്ലാത്ത ഡൈനാമിക് ഐലൻഡ് തന്നെയാകും ഐഫോൺ 18 പ്രോയിലും ഉണ്ടാവുക. ഇതോടെ ആരാധകർ പ്രതീക്ഷിക്കുന്ന പ്രധാന ഡിസൈൻ അപ്‌ഗ്രേഡുകളിൽ ഒന്ന് നഷ്ടപ്പെടാനും സാധ്യതയുണ്ട്.
ഐഫോൺ 18 പ്രോയുടെ ക്യാമറ ഡിസൈനിൽ വലിയ മാറ്റങ്ങൾക്കൊന്നും ആപ്പിൾ മുതിരില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻ മോഡലുകളിലെ ആ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ തന്നെയാകും പുതിയ ഫോണിലും നമ്മൾ കാണുക. എന്നാൽ ലുക്കിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ, ഫോണിന്റെ ഫിനിഷിംഗിലും ഉപയോഗിക്കുന്ന മെറ്റീരിയലുകളിലും ചെറിയ ചില മിനുക്കുപണികൾ കമ്പനി നടത്തിയേക്കും. കൂടാതെ, പുത്തൻ നിറങ്ങളിലുള്ള വേരിയന്റുകളും ഇത്തവണ പ്രതീക്ഷിക്കാം.
മറ്റൊരു പ്രധാന മാറ്റം ഡിസ്‌പ്ലേയിലാണ്. ഐഫോൺ 18 പ്രോയിൽ കൂടുതൽ ചെറിയ ഡൈനാമിക് ഐലൻഡ് വരുമെന്ന ബ്ലൂംബെർഗിലെ മാർക്ക് ഗുർമാന്റെ പഴയ റിപ്പോർട്ടുകളെ ശരിവെക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഐഫോൺ 17 പ്രോയെക്കാൾ നോച്ചിന്റെ വലിപ്പം കുറയുന്നതോടെ സ്ക്രീനിൽ കൂടുതൽ സ്ഥലം ലഭിക്കുമെന്നത് ഉപഭോക്താക്കൾക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക.
2022-ൽ പുറത്തിറങ്ങിയ ഐഫോൺ 14 പ്രോ മോഡലുകളിലൂടെയാണ് പരിചിതമായ വലിയ നോച്ചിന് പകരമായി 'ഡൈനാമിക് ഐലൻഡ്' എന്ന ഫീച്ചർ ആപ്പിൾ അവതരിപ്പിച്ചത്. ഡിസ്‌പ്ലേയുടെ മുകൾഭാഗത്തുള്ള ഈ ഗുളികാകൃതിയിലുള്ള കട്ടൗട്ടിന്റെ വലിപ്പത്തിൽ പിന്നീട് വന്ന മോഡലുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയെങ്കിലും അവയൊന്നും വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
എന്നാൽ ഐഫോൺ 18 പ്രോയിൽ ആപ്പിൾ ഗണ്യമായ മാറ്റത്തിന് ഒരുങ്ങുകയാണെന്നാണ് വിവരം. ഐഫോൺ 17 പ്രോയിലുള്ള 20.7 മില്ലീമീറ്റർ വലിപ്പമുള്ള ഡൈനാമിക് ഐലൻഡ്, പുതിയ ഐഫോൺ 18 പ്രോ സീരീസിലേക്ക് എത്തുമ്പോൾ വെറും 13.49 മില്ലീമീറ്ററായി ചുരുങ്ങാൻ സാധ്യതയുണ്ട്. അതായത്, ഏകദേശം 35 ശതമാനം വരെ വലിപ്പം കുറഞ്ഞ, കൂടുതൽ സ്റ്റൈലിഷായ ഒരു ഡിസ്‌പ്ലേ ഡിസൈൻ ആയിരിക്കും ഐഫോൺ 18 പ്രോയുടെ പ്രധാന ആകർഷണം.
പരസ്യം
പരസ്യം
Apple Watch Series 12
Starts from ₹56,900
Samsung Galaxy Watch Ultra 2
Starts from ₹59,909
Samsung Galaxy Watch 9 (44mm, LTE)
Starts from ₹41,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹38,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
Samsung Galaxy Watch 9 (44mm)
Starts from ₹40,999
Nikon Z5IIC Full-Frame Mirrorless Camera Launched in India With 4K Video Recording: Price, Specifications