ഗൂഗിൾ മാപ്‌സിലുള്ളതുപോലെ ആപ്പിൾ മാപ്‌സിലും പരസ്യങ്ങൾ വരുന്നു; വരുമാനം വർദ്ധിപ്പിക്കാൻ പുതിയ നീക്കവുമായി ആപ്പിൾ.
Photo Credit: Apple
ആപ്പ് സ്റ്റോറിലെ സെർച്ച് ആഡ്സിന് സമാനമായ രീതിയിലായിരിക്കും ആപ്പിൾ മാപ്‌സിലും പരസ്യങ്ങൾ വരുന്നത്.
ആപ്പിൾ മാപ്‌സിലും പരസ്യങ്ങൾ അവതരിപ്പിക്കാൻ ആപ്പിൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. സർവീസ് മേഖലയിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഗൂഗിൾ മാപ്‌സിലുള്ളതുപോലെ തന്നെയാകും ഇതിന്റെയും പ്രവർത്തനം. ഉപയോക്താക്കൾ റെസ്റ്റോറന്റുകളോ കഫേകളോ സെർച്ച് ചെയ്യുമ്പോൾ പരസ്യം നൽകുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ പട്ടികയിൽ ആദ്യം കാണാൻ സാധിക്കും. ആപ്പ് സ്റ്റോറിന് പിന്നാലെ മാപ്‌സിലും പരസ്യങ്ങൾ എത്തുന്നതോടെ വലിയൊരു മാറ്റമാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. ഈ പുതിയ നീക്കം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടായേക്കുമെന്നാണ് പ്രമുഖ മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.
ആപ്പിൾ മാപ്‌സിലും ഗൂഗിൾ മാപ്‌സിലുള്ളതുപോലെ പരസ്യങ്ങൾ നൽകാനുള്ള നീക്കവുമായി ആപ്പിൾ മുന്നോട്ട് പോകുന്നതായി റിപ്പോർട്ടുകൾ. ബ്ലൂംബെർഗിലെ പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്ക് ഗുർമാനാണ് ഈ വിവരം പുറത്തുവിട്ടത്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ മാപ്‌സിലെ സെർച്ച് റിസൾട്ടുകളിൽ ബിസിനസ് സ്ഥാപനങ്ങൾക്ക് മുൻനിരയിൽ ഇടം പിടിക്കാനായി ലേലം വിളിക്കാൻ (Bid) സാധിക്കും.
ഉദാഹരണത്തിന്, ഉപയോക്താക്കൾ കോഫി ഷോപ്പുകൾക്കോ റെസ്റ്റോറന്റുകൾക്കോ വേണ്ടി സെർച്ച് ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ തുക നൽകുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ പട്ടികയിൽ ആദ്യം കാണാൻ സാധിക്കും. ഗൂഗിൾ മാപ്‌സ്, യെൽപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ നിലവിൽ പിന്തുടരുന്ന പരസ്യ മാതൃകയാണിത്. കൂടുതൽ ഉപയോക്താക്കളിലേക്ക് എത്താൻ ബിസിനസ് സ്ഥാപനങ്ങളെ ഇത് സഹായിക്കും. എന്നാൽ ഈ വാർത്തയോട് പ്രതികരിക്കാൻ ആപ്പിൾ വക്താക്കൾ ഇതുവരെ തയ്യാറായിട്ടില്ല.
ഈ വർഷം പകുതിയോടെ ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിൾ ഉപകരണങ്ങളിലും വെബ് പ്ലാറ്റ്‌ഫോമുകളിലും പരസ്യങ്ങൾ കണ്ടുതുടങ്ങുമെന്ന് മാർക്ക് ഗുർമാൻ റിപ്പോർട്ട് ചെയ്യുന്നു. 2025 ഒക്ടോബറിൽ തന്നെ അദ്ദേഹം ഈ മാറ്റത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഉപയോക്താക്കളുടെ താൽപ്പര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ചാകും ഈ പരസ്യങ്ങൾ പ്രദർശിപ്പിക്കുക.
ആപ്പിളിന്റെ പരസ്യ മേഖലയിലുള്ള വലിയ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഈ നീക്കം. കഴിഞ്ഞ വർഷം ഏപ്രിലിൽ ആപ്പിൾ തങ്ങളുടെ പരസ്യ ബിസിനസിനെ ആപ്പിൾ ആഡ്സ് എന്ന് പുനർനാമകരണം ചെയ്തിരുന്നു. ടോഡ് തെരേസിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആപ്പിളിന്റെ പരസ്യ വിഭാഗം 2026 ആകുമ്പോഴേക്കും ഏകദേശം 70,000 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്.
മറ്റ് കമ്പനികളെ അപേക്ഷിച്ച് ആപ്പിളിന്റെ പരസ്യ വിഭാഗം നിലവിൽ ചെറുതാണെങ്കിലും ഭാവിയിൽ ഇത് കമ്പനിയുടെ വരുമാനത്തിൽ വലിയ പങ്കുവഹിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനോടകം തന്നെ ആപ്പ് സ്റ്റോറിൽ കൂടുതൽ പരസ്യങ്ങൾ ആപ്പിൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആപ്പിൾ ന്യൂസ്, പോഡ്കാസ്റ്റ് തുടങ്ങിയ സേവനങ്ങളിലൂടെയും വരുമാനം കണ്ടെത്താനുള്ള വഴികൾ കമ്പനി ആലോചിക്കുന്നുണ്ട്. ആപ്പിൾ ടിവിയിലെ മേജർ ലീഗ് സോക്കർ പോലുള്ള കായിക മത്സരങ്ങൾക്കിടയിലും പരസ്യങ്ങൾ നൽകാനുള്ള സാധ്യതകൾ ആപ്പിൾ പരിശോധിച്ചുവരികയാണ്.
പരസ്യം
പരസ്യം
Apple Watch Series 12
Starts from ₹56,900
Samsung Galaxy Watch Ultra 2
Starts from ₹59,909
Samsung Galaxy Watch 9 (44mm, LTE)
Starts from ₹41,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹38,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
Samsung Galaxy Watch 9 (44mm)
Starts from ₹40,999
Nikon Z5IIC Full-Frame Mirrorless Camera Launched in India With 4K Video Recording: Price, Specifications