ജൂൺ 15 മുതൽ നടപ്പിലാക്കാൻ വി.ഡി. സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫ് സർക്കാർ തീരുമാനിച്ചു.
Photo Credit: Unsplash/Anandhu Chandran
ജൂൺ 15 മുതൽ സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നു.
കേരളത്തിലെ സ്ത്രീകൾക്കായി കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ജൂൺ 15 മുതൽ നടപ്പിലാക്കാൻ വി.ഡി. സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫ് സർക്കാർ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന 'ഇന്ദിര ഗ്യാരന്റീസി'ന്റെ ഭാഗമായാണ് ഈ പദ്ധതി.
ആദ്യഘട്ടത്തിൽ 100 ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാവുക. ഭാവിയിൽ ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് സർവീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം ആവശ്യകതയും സാമ്പത്തിക സ്ഥിതിയും വിലയിരുത്തിയ ശേഷം തീരുമാനിക്കും.പ്രതിദിനം ഏകദേശം 10 മുതൽ 12 ലക്ഷം വരെ സ്ത്രീകൾ കെഎസ്ആർടിസി ബസുകളെ ആശ്രയിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പദ്ധതിയുടെ പ്രയോജനം ട്രാൻസ്‌ജെൻഡർ വിഭാഗത്തിനും ലഭിക്കുമെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിക്കുന്നത് വഴി പ്രതിവർഷം ഏകദേശം 712 കോടി രൂപയുടെ സാമ്പത്തിക ബാധ്യത കെഎസ്ആർടിസിക്ക് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എല്ലാ സർവീസുകളിലേക്കും വ്യാപിപ്പിച്ചാൽ ഇത് 1,300 കോടിയായി ഉയരും. ഈ നഷ്ടം നികത്തുന്നതിനുള്ള വഴികൾ കണ്ടെത്താൻ ധനവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനുമായി സർക്കാർ മാസം 125 കോടി രൂപ നൽകുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 13,000 കോടിയിലധികം രൂപ മുൻ സർക്കാർ കെഎസ്ആർടിസിക്ക് നൽകിയിരുന്നു. പദ്ധതി നടപ്പിലാക്കുമ്പോൾ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തിലോ പെൻഷനിലോ യാതൊരു തടസ്സവും ഉണ്ടാകില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ ഉറപ്പുനൽകി. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിന് ശേഷം പദ്ധതിയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
സ്വകാര്യ ബസ് ഉടമകളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി അവരുമായി ചർച്ചകൾ നടത്തുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ കുറവായ വടക്കൻ ജില്ലകളിൽ പദ്ധതിയുടെ പ്രയോജനം കുറവായിരിക്കുമെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.
പരസ്യം
പരസ്യം
Apple Watch Series 12
Starts from ₹56,900
Samsung Galaxy Watch Ultra 2
Starts from ₹64,150
Samsung Galaxy Watch 9 (44mm, LTE)
Starts from ₹40,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹37,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
Samsung Galaxy Watch 9 (44mm)
Starts from ₹40,999
Vivo Watch 6 Announced With 3,500nits AMOLED Display, Up to 21 Days Battery Life: Price, Specifications