Photo Credit: Vivo
വിവോ എസ് 30 ന്റെ പരിഷ്കരിച്ച പതിപ്പായി വിവോ വി 60 പുറത്തിറങ്ങുമെന്ന് അനുമാനിക്കപ്പെടുന്നു (ചിത്രം)
ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് വിവോ. മികച്ച ഫോണുകളും കസ്റ്റമർ സപ്പോർട്ടും അവർക്കു ലഭിക്കുന്ന പിന്തുണക്കു കാരണമായിട്ടുണ്ട്. ഇന്ത്യയിൽ കൂടുതൽ ഉപയോക്താക്കളെ സൃഷ്ടിക്കുന്നതിനായി വലിയൊരു മാറ്റവുമായി വിവോയുടെ പുതിയൊരു മോഡൽ സ്മാർട്ട്ഫോൺ പുറത്തു വരാനിരിക്കയാണ്. ചൈനയിലെ വിവോ ഫോണുകൾക്കു മാത്രം ലഭ്യമായിരുന്ന സോഫ്റ്റ്‌വെയറായ ഒറിജിൻ ഒഎസുമായി വരുമെന്നു പ്രതീക്ഷിക്കുന്ന വിവോ V60 ആണ് പുതിയ മോഡൽ. വിവോ V50-ൻ്റെ പിൻഗാമിയായി പുറത്തിറങ്ങുന്ന വിവോ V60 ഫോണിൽ സ്നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസർ ആയിരിക്കും ഉണ്ടാവുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 1.5K റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് സ്‌ക്രീൻ ഈ ഹാൻഡ്‌സെറ്റിൽ ഉണ്ടായിരിക്കാം. ഇത് സാധാരണ ഫുൾ HD+ ഡിസ്‌പ്ലേയേക്കാൾ മികച്ച ക്ലാരിറ്റി ഉറപ്പു നൽകുന്നു. വിവോ V60-യുടെ മറ്റൊരു പ്രധാന സവിശേഷത അതിലെ 6,500mAh ബാറ്ററിയാണ്. ഈ ഫോണിൻ്റെ ലോഞ്ചിങ്ങ് തീയ്യതി അടുക്കുമ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഓഗസ്റ്റ് 19-ന് വിവോ V60 സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ടിപ്സ്റ്ററായ അഭിഷേക് യാദവ് (@yabhishekhd) സാമൂഹ്യമാധ്യമമായ എക്സിലൂടെ (മുമ്പ് ട്വിറ്റർ) അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഈ ഫോൺ ആദ്യമായി ഇന്ത്യൻ വിപണിയിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വിവോയുടെ കസ്റ്റം ഓപ്പറേറ്റിംഗ് സിസ്റ്റമായ ഒറിജിൻ OS അവതരിപ്പിക്കും.
ഇതുവരെ, ഇന്ത്യ ഉൾപ്പെടെ ചൈനയ്ക്ക് പുറത്ത് വിൽക്കുന്ന വിവോ സ്മാർട്ട്‌ഫോണുകൾ ഫൺടച്ച് OS-നൊപ്പമാണ് എത്തിയിരുന്നത്. ഒറിജിൻ ഒഎസ് ചൈനീസ് ഉപയോക്താക്കൾക്ക് മാത്രമായിരുന്നു, എന്നാൽ വിവോ V60-ൻ്റെ ലോഞ്ച് ഇതിനും മാറ്റം വരുത്തും.
നിലവിൽ, വിവോ V60 ലോഞ്ചിനെക്കുറിച്ചുള്ള ഒരു വിവരവും കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, V2511 എന്ന മോഡൽ നമ്പറുള്ള ഫോൺ അടുത്തിടെ മലേഷ്യയുടെ SIRIM സർട്ടിഫിക്കേഷൻ സൈറ്റിലും ജർമ്മനിയുടെ TUV Rheinland വെബ്‌സൈറ്റിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ലിസ്റ്റിംഗുകൾ സൂചിപ്പിക്കുന്നത് ഫോൺ 90W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്നാണ്, ഇതൊരു മികച്ച അപ്‌ഗ്രേഡായിരിക്കും.
നിലവിലെ വിവോ V50 മോഡലിനെ അപേക്ഷിച്ച് വളരെയധികം മെച്ചപ്പെടുത്തലുകൾ വിവോ V50 വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസൈൻ, സ്പെസിഫിക്കേഷനുകൾ, സവിശേഷതകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക ലോഞ്ചിനോട് അടുക്കുമ്പോൾ പുറത്തുവരാൻ സാധ്യതയുണ്ട്.
ഈ വർഷം ആദ്യം ചൈനയിൽ അവതരിപ്പിച്ച വിവോ S30 ഫോണിന്റെ അതേ സ്പെസിഫിക്കേഷനുകളോടെ വിവോ V60 പുറത്തിറങ്ങുമെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് CNY 2,699 (ഏകദേശം 32,000 രൂപ) എന്ന പ്രാരംഭ വിലയിലാണ് വിവോ S30 മെയ് മാസത്തിൽ ചൈനയിൽ ലോഞ്ച് ചെയ്തത്.
1.5K റെസല്യൂഷനോടുകൂടിയ (1,260 × 2,800 പിക്സലുകൾ) 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് വിവോ S30 ഫോണിൽ ഉള്ളത്, കൂടാതെ ഇതു 120Hz വരെ റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു. ഇത് ബ്രൗസിംഗിനും ഗെയിമിംഗിനും മികച്ച സ്ക്രീൻ അനുഭവം നൽകുന്നു.
സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്, കൂടാതെ 12 ജിബി വരെ റാമും ഇതിൽ വരുന്നു. ഫോട്ടോകൾ, വീഡിയോകൾ, ആപ്പുകൾ എന്നിവ സൂക്ഷിക്കുന്നതിനായി 512 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ഫോൺ വാഗ്ദാനം ചെയ്യുന്നു.
സെൽഫികൾക്കായി, ഫോണിൽ 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ ഉൾപ്പെടുന്നു. പിൻഭാഗത്ത്, ഇതിന് ട്രിപ്പിൾ ക്യാമറ സജ്ജീകരണമുണ്ട്. 50 മെഗാപിക്സൽ സോണി LYT700V പ്രൈമറി സെൻസർ (1/1.56-ഇഞ്ച്), സൂം ഷോട്ടുകൾക്കായി 50 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ്, 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ എന്നിവ ക്യാമറ യൂണിറ്റിൽ ഉൾപ്പെടുന്നു.
90W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഒരു വലിയ 6,500mAh ബാറ്ററിയാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫേഷ്യൽ റെക്കഗ്നിഷൻ ഫീച്ചറും ഇതിലുൾപ്പെടുന്നു.
വിവോ V60-ന് ഇതിനു സമാനമായ സവിശേഷതകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ഫോണിൻ്റെ ലോഞ്ചിങ്ങിനായി ഇന്ത്യയിലെ ഉപയോക്താക്കൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
പരസ്യം
പരസ്യം