സാംസങ്ങ് ഗാലക്സി S26 സീരീസ് ഫോണുകൾ വിൽപ്പനക്കെത്തുക മാർച്ചിൽ; വിവരങ്ങൾ അറിയാം
Photo Credit: Samsung
സാംസങ്ങ് ഗാലക്സി S26 സീരീസ് റിലീസ് തീയതി, പ്രതീക്ഷിക്കുന്ന സവിശേഷതകൾ വിശദാംശങ്ങൾ വിവരങ്ങൾ ഇവിടെ കാണാം
സാംസങ്ങിന്റെ വരാനിരിക്കുന്ന ഗാലക്‌സി S26 സീരീസ് വാർത്തകളിൽ വളരെയധികം ഇടം നേടിയ ഫോൺ സീരീസാണ്. ഈ പുതിയ ലൈനപ്പിൽ ഗാലക്‌സി S26, ഗാലക്‌സി S26+, ഗാലക്‌സി S26 അൾട്രാ എന്നീ മൂന്ന് മോഡലുകൾ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഫെബ്രുവരിയിൽ സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഡിവൈസുകൾ അവതരിപ്പിക്കുന്നതിനുള്ള ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ ഈ ഫോണുകൾ ലോഞ്ച് ചെയ്യുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ട് അനുസരിച്ച്, യഥാർത്ഥ ഷെഡ്യൂളിനു പകരം റിലീസ് കുറച്ച് ആഴ്ചകൾ കൂടി വൈകിപ്പിക്കാൻ സാംസങ്ങ് ഇപ്പോൾ പദ്ധതിയിടുന്നുണ്ട്. ഗാലക്‌സി എസ് സീരീസ് എല്ലാ വർഷവും സാംസങ്ങിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്മാർട്ട്‌ഫോൺ ലൈനപ്പായി കണക്കാക്കപ്പെടുന്നു. മുൻ വർഷങ്ങളിൽ, ജനുവരി മാസങ്ങളിൽ ഗാലക്‌സി S25, ഗാലക്‌സി S24 എന്നീ രണ്ടു മോഡലുകൾ കമ്പനി പുറത്തിറക്കി. രണ്ടും ഫെബ്രുവരി ആദ്യം തന്നെ വാങ്ങിയവർക്ക് അയച്ചു കൊടുക്കുകയും ചെയ്തു. എന്നാൽ മുൻപത്തെ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഫോൺ കയ്യിലെത്താൻ വാങ്ങുന്നവർ അൽപ്പം കൂടി കാത്തിരിക്കേണ്ടി വരും.
സാംസങ്ങ് ഗാലക്‌സി S26 സീരീസും അനുബന്ധ ഉപകരണങ്ങളും മാർച്ച് 11 മുതൽ യൂറോപ്പിൽ വിൽക്കാൻ തുടങ്ങുമെന്ന് ഡീലാബ്‌സ് റിപ്പോർട്ട് ചെയ്തു. ലോഞ്ച്, വിൽപ്പന ഷെഡ്യൂൾ എന്നിവ അൽപ്പം വൈകുമെന്ന് സൂചിപ്പിച്ച മുൻ റിപ്പോർട്ടുകളുമായി പൊരുത്തപ്പെടുന്നതാണ് ഈ വിവരങ്ങൾ. ഫെബ്രുവരി 26-ന് ഫ്രാൻസിലെ പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക്, അതായത് ഇന്ത്യയിൽ രാത്രി 11 മണിക്ക് സാംസങ്ങ് ഗാലക്സി S26 സീരീസ് ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
ലീക്കായ വിവരങ്ങൾ പ്രകാരം ഫ്രാൻസിലെ സെയിൽ തീയ്യതി മാർച്ച് 11 ആണ്, മറ്റ് പ്രധാന വിപണികളിലും അതേ തീയ്യതികളിൽ സെയിൽ ആരംഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. 2025-ൽ, സാംസങ്ങ് ഗാലക്‌സി S25 മോഡലുകൾ ജനുവരി 22-നാണു പുറത്തിറക്കിയത്, ഫെബ്രുവരി 7-ന് വിൽപ്പന ആരംഭിച്ചു. ഗാലക്‌സി S24 സീരീസ് 2024 ജനുവരി 18-ന് അവതരിപ്പിക്കുകയും ലോഞ്ച് ചെയ്ത് ഏതാനും ആഴ്ചകൾക്കു ശേഷം ജനുവരി 31-ന് വിൽപ്പനയ്‌ക്കെത്തുകയും ചെയ്തു.
റാം വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പ്രൊഡക്ഷൻ സംബന്ധമായ മറ്റു ചില കാരണങ്ങളും കൊണ്ട് ഗാലക്‌സി S26 സീരീസ് ഫോണുകൾക്കു വില വർദ്ധിക്കുമെന്നു സമീപകാല ലീക്കുകൾ സൂചിപ്പിക്കുന്നു. ഫോണുകൾ വിൽക്കുന്ന പ്രദേശത്തെ ആശ്രയിച്ച് ഗാലക്‌സി S26 മോഡലുകൾ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറോ സാംസങ്ങിന്റെ സ്വന്തം എക്‌സിനോസ് 2600 ചിപ്പോ ഉപയോഗിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ടോപ്പ്-എൻഡ് ഗാലക്‌സി S26 അൾട്രയ്ക്ക് 6.9 ഇഞ്ച് M14 QHD+ CoE ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് അഭ്യൂഹമുണ്ട്. ശക്തമായ 200 മെഗാപിക്സൽ മെയിൻ സെൻസർ ഉൾപ്പെടെ നാല് റിയർ ക്യാമറകളുമായാണ് ഇത് വരുന്നതെന്ന് പറയപ്പെടുന്നു. ഫോൺ 5,000mAh ബാറ്ററി പായ്ക്ക് ചെയ്‌തേക്കാം, വയർഡ് കണക്ഷൻ വഴി 60W ഫാസ്റ്റ് ചാർജിംഗിനെയും ഇതു പിന്തുണയ്‌ക്കും.
സ്റ്റാൻഡേർഡ് ഗാലക്‌സി S26-ൽ 6.3 ഇഞ്ച് സ്‌ക്രീൻ, 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 4,300mAh ബാറ്ററി, 25W ചാർജിംഗ് എന്നിവ ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്. ഗാലക്‌സി എസ് 26+ മോഡലിന് 6.7 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലേയും 45W ഫാസ്റ്റ് ചാർജിംഗുള്ള വലിയ 4,900mAh ബാറ്ററിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ces_story_below_text
പരസ്യം
പരസ്യം
Vivo V70 Series India Launch Timeline Leaked; Two Models Expected to Debut