ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ 2026-ൽ സ്മാർട്ട്ഫോണുകൾക്കുള്ള മികച്ച ഡീലുകൾ
Photo Credit: Amazon
സ്മാർട്ട്ഫോണുകൾക്കു മികച്ച ഡീലുകളുമായി ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ 2026 ജനുവരി 16-ന് ആരംഭിക്കുന്നു
ആമസോൺ അവരുടെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ആരംഭിക്കുന്ന തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്മാർട്ട്‌ഫോണുകളിൽ ആകർഷകമായ ഓഫറുകൾ ഉണ്ടാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ട ആദ്യത്തെ സൂചനകളിൽ നിന്നും വ്യക്തമാകുന്നത്. ഓഫർ ഡീലുകളുടെ പൂർണ്ണമായ പട്ടിക നിലവിൽ ലഭ്യമല്ലെങ്കിലും നിരവധി ജനപ്രിയ ഫോൺ ബ്രാൻഡുകൾക്ക് വിലക്കുറവ് ലഭിക്കുമെന്ന് സ്ഥിരീകരിക്കുന്ന ഒരു സ്പെഷ്യൽ ലാൻഡിംഗ് പേജ് കമ്പനി അവരുടെ വെബ്‌സൈറ്റിൽ ആക്റ്റീവ് ആക്കിയിട്ടുണ്ട്. ഈ സീസണിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഇവന്റുകളിലൊന്നായാണ് ആമസോൺ ഇതിനെ പ്രമോട്ട് ചെയ്യുന്നത്. പ്ലാറ്റ്‌ഫോമിൽ പ്രത്യക്ഷപ്പെട്ട ആദ്യകാല ബാനറുകളും ടീസറുകളും നിരവധി പ്രശസ്ത ബ്രാൻഡുകൾ സെയിലിൽ ഉണ്ടാകുമെന്നു കാണിക്കുന്നു. ഇതിൽ ആപ്പിൾ, സാംസങ്ങ്, വൺപ്ലസ്, ഐക്യൂ, വിവോ, റിയൽമി എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്. പ്രീമിയം, മിഡ്-റേഞ്ച്, ബജറ്റ് സ്മാർട്ട്‌ഫോൺ വിഭാഗങ്ങളിലെല്ലാം ഡിസ്കൗണ്ടുകൾ നേടാൻ കഴിയുമെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ലാൻഡിംഗ് പേജ് സന്ദർശിക്കുന്ന ഷോപ്പർമാർക്ക് ഇതിനകം തന്നെ ബ്രാൻഡ് ലോഗോകളും വരാനിരിക്കുന്ന ഓഫറുകളുമായി ബന്ധപ്പെട്ട സൂചനകളും കാണാൻ കഴിയും.
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 16-ന് ആരംഭിക്കും. സ്മാർട്ട്‌ഫോണുകൾ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്ക് വലിയ ഡിസ്കൗണ്ടുകൾ ഈ സെയിലിൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സ്മാർട്ട്‌ഫോണുകൾക്കും അവയുടെ ആക്‌സസറികൾക്കും 65% വരെ കിഴിവുകൾ ലഭിക്കുമെന്ന് ആമസോൺ സൂചന നൽകിയിട്ടുണ്ട്. കൃത്യമായ വിലകൾ, ഏതൊക്കെ മോഡലുകൾ, ബാങ്ക് ഓഫറുകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഈ ആഴ്ച അവസാനം സെയിൽ ഔദ്യോഗികമായി ആരംഭിക്കുമ്പോൾ പങ്കിടും.
ആപ്പിൾ ആരാധകർക്ക് ഐഫോൺ 15 അതിന്റെ നിലവിലെ ഔദ്യോഗിക വിലയായ 59,900 രൂപയേക്കാൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. ആമസോൺ ഇതുവരെ കൃത്യമായ വില വെളിപ്പെടുത്തിയിട്ടില്ല, പക്ഷേ ടീസറുകൾ ശ്രദ്ധേയമായ വിലക്കുറവ് കാണിക്കുന്നു.
പുതുതായി പുറത്തിറക്കിയ ഐഫോൺ 17 പ്രോയും ഐഫോൺ 17 പ്രോ മാക്സും സെയിലിൻ്റെ ഭാഗമാണ്, അവയുടെ ലോഞ്ച് വിലയേക്കാൾ വില കുറയും. ഐഫോൺ 17 സീരീസ് പുതിയതായതിനാൽ, കിഴിവുകളിൽ ബാങ്ക് ഓഫറുകളും ലിമിറ്റഡ് ഡീലുകളും ഉൾപ്പെടാൻ സാധ്യതയുണ്ട്.
ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പ്രീമിയം സ്മാർട്ട്‌ഫോണുകളിൽ വലിയ ലാഭം പ്രതീക്ഷിക്കാം. സാംസങ്ങ് ഗാലക്‌സി എസ് 25 അൾട്ര 1,29,999 രൂപയിൽ നിന്ന് 1,19,999 രൂപയായി കുറഞ്ഞേക്കും
.
68,999 രൂപയ്ക്ക് വൺപ്ലസ് 15 ലിസ്റ്റ് ചെയ്തിട്ടുണ്ട്, അതേസമയം ക്യാമറയ്ക്ക് പേരുകേട്ട വൺപ്ലസ് 13 ബാങ്ക് ഓഫറുകൾ ഉൾപ്പെടെ ഏകദേശം 57,999 രൂപ വിലവരും. പ്രീമിയം മിഡ് റേഞ്ച് സെഗ്‌മെന്റിൽ, സാംസങ്ങ് ഗാലക്സി S25-ന് 77,999 രൂപയും, വൺപ്ലസ് 13s-ന് 49,999 രൂപയുമാണ് വില. വിവോ X300 കിഴിവുകളൊന്നുമില്ലാതെ അതിന്റെ യഥാർത്ഥ വിലയിൽ തന്നെ വിൽക്കുന്നതായി തോന്നുന്നു.
30,000–40,000 രൂപ വിലയുള്ള ഫോൺ ലക്ഷ്യമിട്ടുന്നവർക്ക്, 33,999 രൂപക്കു ഐക്യൂ നിയോ 10-ഉം, 37,999 രൂപക്ക് റിയൽമി GT 7 മോഡലും ലഭ്യമാകുമെന്നു പ്രതീക്ഷിക്കുന്നു.വൺപ്ലസ് 13R-ൽ അഡീഷണൽ ബാങ്ക് ഓഫറുകളും ഉൾപ്പെടും.
10,000 മുതൽ 30,000 രൂപ വരെ വിലയുള്ള ഫോണുകൾ നോക്കുന്നവർക്ക് വൺപ്ലസ് നോർഡ് CE 5, സാംസങ്ങ് ഗാലക്‌സി M56, ഐക്യൂ Z10 ലൈറ്റ്, ഐക്യുഒ Z10R തുടങ്ങിയ മോഡലുകളിൽ മികച്ച ഡീലുകൾക്കായി തിരയാം.
ces_story_below_text
പരസ്യം
പരസ്യം
Vivo V70 Series India Launch Timeline Leaked; Two Models Expected to Debut